Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജ്യോത്സ്യനും തന്ത്രിമാരും പറയുന്നത് കേട്ടാൽ കോൺഗ്രസ് പിന്നോട്ട് പോവും; അപകടം തിരിച്ചറിയാൻ മുല്ലപ്പള്ളിക്കും ചെന്നിത്തലയ്ക്കും കഴിഞ്ഞിട്ടില്ല; ഇപ്പോഴത്തെ പ്രവർത്തനം പണ്ട് നടത്തിയ പോരാട്ടങ്ങളെപ്പോലും കുറച്ച് കാണിക്കും; ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാടിനെ വിമർശിച്ച് മുൻ കേന്ദ്ര മന്ത്രി കെപി ഉണ്ണികൃഷ്ണൻ

ജ്യോത്സ്യനും തന്ത്രിമാരും പറയുന്നത് കേട്ടാൽ കോൺഗ്രസ് പിന്നോട്ട് പോവും; അപകടം തിരിച്ചറിയാൻ മുല്ലപ്പള്ളിക്കും ചെന്നിത്തലയ്ക്കും കഴിഞ്ഞിട്ടില്ല; ഇപ്പോഴത്തെ പ്രവർത്തനം പണ്ട് നടത്തിയ പോരാട്ടങ്ങളെപ്പോലും കുറച്ച് കാണിക്കും; ശബരിമല വിഷയത്തിൽ കോൺഗ്രസ് നിലപാടിനെ വിമർശിച്ച് മുൻ കേന്ദ്ര മന്ത്രി കെപി ഉണ്ണികൃഷ്ണൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ ഏറെ പഴി കേൾക്കേണ്ടി വന്നു കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്. ദേശീയ നേതൃത്വം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുകയും എന്നാൽ സംസ്ഥാനത്ത് പ്രതിപക്ഷ നേതാവ് ഉൾപ്പടെ വേറെ നിലപാട് സ്വീകരിക്കുകയും ചെയ്തതാണ് പാർട്ടിക്ക് തന്നെ തിരിച്ചടിയാകുന്നത്. ഭക്തർക്ക് ഒപ്പം എന്ന് പറയുന്നുണ്ടെങ്കിലും ആ പണി വൃത്തിയായി ചെയ്യാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല എന്നത് മറ്റൊരു യാഥാർത്യം. ഇപ്പോൾ ഈ വിഷയത്തിൽ മുൻ കേന്ദ്ര മന്ത്രി തന്നെ കോൺഗ്രസിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ്.

ജോത്സ്യന്മാരും തന്ത്രിമാരും കാണിക്കുന്ന വഴിയേ പോയാൽ നാം പിന്നാക്കം പോവുകയേ ഉള്ളു എന്നും ജാതി വ്യവസ്ഥയ്ക്കും സവർണ മേധാവിത്വത്തിനു മെതിരായ പോരാട്ടത്തിലെ കോൺഗ്രസിന്റെ നേട്ടങ്ങൾ ഇല്ലാതാക്കാനെ ഇതുപകരിക്കുവെന്നും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ. ശബരിമല വിഷയത്തിൽ കോൺഗ്രസ് എടുത്തിട്ടുള്ള നിലപാട് ആത്മഹത്യപരമാണെന്നും ആചാരങ്ങളുടെ പേരിലാണ് യുവതി പ്രവേശനത്തെ എതിർക്കുന്നതെങ്കിൽ ഈ ആചാരങ്ങൾ എപ്പോൾ തുടങ്ങി,എവിടെ നിന്നു വന്നുവെന്നും പഠിക്കേണ്ടതുണ്ടെന്നും ഉണ്ണികൃഷ്ണൻ ഉണ്ണികൃഷ്ണൻ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പ് നൽകുന്നു.

1931 ലെ കറാച്ചി കോൺഗ്രസ് മുതൽ പാർട്ടി മുന്നോട്ട് വയ്ക്കുന്ന ആശയമാണ് സ്ത്രീയ്ക്കും പുരുഷനും തല്യനീതിയെന്നത്. തൊട്ടുകൂായ്മയെക്കാൾ വലിയ വിപത്തായി ഗാന്ധിജി കണ്ടിരുന്നത് ലിംഗവിവേചനമാണ്. ഗുരുവായൂർ,വൈക്കം സത്യാഗ്രഹങ്ങൾ അയിത്തത്തിനെതിരായ വിജയമായിരുന്നു. അതിനെതിരെ വളരുന്ന ആചാരപരമ്പരകൾക്ക് മുൻതൂക്കം നൽകാനാണ് കോൺഗ്രസിന്റെ ഭാവമെങ്കിൽ അത് ദൗർഭാഗ്യകരമാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു. ജോത്സര്യേയും തന്ത്രിമാരേയും കോൺഗ്രസിന്റെ മൂല്യം ചൂഷണം ചെയ്യാൻ അനുവദിച്ച് കൂടാ.

കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിൽ വേദന തോന്നിയതുകൊണ്ടാണ് ഇത്രയും പറയുന്നത്. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇതിന്റ ഗൗരവം തിരിച്ചറിഞ്ഞിട്ടില്ല. ശബരിമല വിഷയത്തിൽ സമവായത്തിന് കോൺഗ്രസിന് രാഷ്ട്രീയ ദൗത്യം ഏറ്റെടുക്കേണ്ടതുണ്ടെന്നും ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്ന ഉണ്ണികൃഷ്ണൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP