Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഏതോ ഒരു സ്‌കൂളിലെ കുട്ടിയെ പാമ്പ് കടിച്ചു എന്ന് കരുതി സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും മാളം ഉണ്ടോ എന്ന് നോക്കുകയാണ് അദ്ധ്യാപകരെന്ന് കെപിഎ മജീദ്; മാനേജ്‌മെന്റുകളെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുടെ വിവാദ പരാമർശം ഇങ്ങനെ

ഏതോ ഒരു സ്‌കൂളിലെ കുട്ടിയെ പാമ്പ് കടിച്ചു എന്ന് കരുതി സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും മാളം ഉണ്ടോ എന്ന് നോക്കുകയാണ് അദ്ധ്യാപകരെന്ന് കെപിഎ മജീദ്; മാനേജ്‌മെന്റുകളെ വിമർശിച്ച മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തിയ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയുടെ വിവാദ പരാമർശം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാന ബജറ്റിൽ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപക നിയമനം സംബന്ധിച്ച വിവാദത്തിൽ വയനാട്ടിൽ പാമ്പുകടിയേറ്റ് മരിച്ച വിദ്യാർത്ഥിനിയേയും അപമാനിക്കുന്ന പ്രസ്താവനയുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. വയനാട്ടിൽ പാമ്പ് കടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിന് ശേഷം അദ്ധ്യാപകർ സ്‌കൂളുകളിൽ മാളം തപ്പി നടക്കുകയാണെന്നായിരുന്നു മജീദിന്റെ പരമാമർശം. വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകുന്നില്ലെന്ന് സമർത്ഥിക്കാനുള്ള ശ്രമത്തിനിടെയാണ് അദ്ദേഹം വിവാദ പ്രസ്താവന നടത്തിയത്.

മാനേജ്‌മെന്റുകളെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായാണ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെപിഎ മജീദ് രംഗത്തെത്തിയത്. 'ഏതോ ഒരു സ്‌കൂളിലെ കുട്ടിയെ പാമ്പ് കടിച്ചു എന്ന് കരുതി സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലും മാളം ഉണ്ടോ എന്ന് നോക്കി നടക്കുകയാണ് അദ്ധ്യാപകർ. വിദ്യാഭ്യാസ മേഖലയിൽ കാതലായ മാറ്റം ഉണ്ടാവുന്നില്ല,' കെ പി എ മജീദ് പറഞ്ഞു. മാനേജ്‌മെന്റുകളെയും അദ്ധ്യാപകരെയും വിരട്ടി കൊണ്ട് വിദ്യാഭ്യാസ മേഖല ശുദ്ധീകരിക്കാൻ കഴിയുമെന്ന് ആരും കരുതണ്ട. വിരട്ടൽ മുഖ്യ മന്ത്രിയുടെ തനത് ശൈലിയാണ്. മാനേജ്‌മെന്റുകൾ വിദ്യാഭ്യാസ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്നും കെ പി എ മജീദ് പറഞ്ഞു.

വയനാട് ബത്തേരിയിൽ സർവ്വജന സ്‌കൂളിലെ വിദ്യാർത്ഥിനി ഷഹല ഷെറിൻ ക്ലാസ് മുറിക്കകത്ത് വച്ച് പാമ്പ് കടിയേറ്റ് മരിച്ച സംഭവം സംസ്ഥാനത്ത് വൻ വിവാദത്തിന് കാരണമായിരുന്നു. അദ്ധ്യാപകരുടെ അനാസ്ഥയും കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ വൈകിയതുമാണ് പ്രധാന മരണകാരണമായി പറഞ്ഞത്. കേസിൽ കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്താതിരുന്നതും വിമർശനത്തിന് വഴിവച്ചു.

കേസിലെ ഒന്നും മൂന്നും പ്രതികൾക്ക് ഹൈക്കോടതി ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി അദ്ധ്യാപകനായ ഷജിലിനും മൂന്നാം പ്രതി വൈസ് പ്രിൻസിപ്പൽ കെ കെ മോഹനുമാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. ഇരുവരും സസ്‌പെൻഷനിലാണ്. വിവാദം കെട്ടടങ്ങിയ ശേഷമാണ് വിദ്യാർത്ഥിനിയെ അപമാനിക്കുന്ന വിധത്തിലുള്ള പ്രസ്താവനയുമായി കെപിഎ മജീദ് രംഗത്ത് വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP