Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തരൂരിന്റെ ഹിന്ദുപാക്കിസ്ഥാൻ വിവാദപരാമർശം: പിന്തുണയുമായി കെപിസിസി; ജനാധിപത്യ മതേതരവിശ്വാസികളായ കോൺഗ്രസുകാരുടെ പൊതുവികാരമാണ് തരൂർ പങ്കുവച്ചതെന്ന് എം.എം.ഹസൻ

തരൂരിന്റെ ഹിന്ദുപാക്കിസ്ഥാൻ വിവാദപരാമർശം: പിന്തുണയുമായി കെപിസിസി; ജനാധിപത്യ മതേതരവിശ്വാസികളായ കോൺഗ്രസുകാരുടെ പൊതുവികാരമാണ് തരൂർ പങ്കുവച്ചതെന്ന് എം.എം.ഹസൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോൺഗ്രസ് എംപി ശശി തരൂരിന്റെ 'ഹിന്ദു പാക്കിസ്ഥാൻ' പരാമർശത്തെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. തരൂരിന്റെ പ്രസ്താവനയെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ മതേതരവിശ്വാസികളായ കോൺഗ്രസ് പ്രവർത്തകരുടെ പൊതുവികാരമാണ് തരൂർ പറഞ്ഞതെന്നും തിരഞ്ഞെടുക്കപ്പെട്ട സഭകളിൽ ആവശ്യമായ അംഗബലം ഉണ്ടായിരുന്നെങ്കിൽ് പണ്ടേ ബിജെപി അങ്ങനെ ചെയ്യുമായിരുന്നെന്നും ഹസൻ തുറന്നടിച്ചു.

കോൺഗ്രസ്മുക്ത ഭാരതം എന്നു പരസ്യമായും ന്യൂനപക്ഷമുക്ത ഭാരതം എന്നു പരോക്ഷമായും മുദ്രാവാക്യമുയർത്തുകയാണ് ബിജെപി. മതാധിപത്യരാഷ്ട്രമായ പാക്കിസ്ഥാന് പോലെയുള്ള ഒന്നാണ് അവര് ഇന്ത്യയിൽ സ്വപ്നം കാണുന്നതെന്നും ഭീകരരുടെയും തീവ്രവാദികളുടെയും
കേന്ദ്രമായി പ്രവർ്ത്തിക്കുന്ന പാക്കിസ്ഥാനെ അനുകരിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ഇന്ത്യൻ ജനത അംഗീകരിക്കില്ലെന്നും ഹസൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP