Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ന്യൂമാൻ കോളേജിലെ സംഭവത്തിൽ കെഎസ്‌യുവിനു വീഴ്ച പറ്റിയെന്നു റിപ്പോർട്ട്; പ്രിൻസിപ്പലിനെ മർദിച്ച കെഎസ്‌യു പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നു കെപിസിസി പ്രസിഡന്റ്

ന്യൂമാൻ കോളേജിലെ സംഭവത്തിൽ കെഎസ്‌യുവിനു വീഴ്ച പറ്റിയെന്നു റിപ്പോർട്ട്; പ്രിൻസിപ്പലിനെ മർദിച്ച കെഎസ്‌യു പ്രവർത്തകർക്കെതിരെ നടപടിയെടുക്കണമെന്നു കെപിസിസി പ്രസിഡന്റ്

തൊടുപുഴ: പഠിപ്പുമുടക്കിനെത്തി കോളേജ് പ്രിൻസിപ്പലിനെയും തടയാനെത്തിയ പൊലീസിനെയും കൈയേറ്റം ചെയ്ത കെഎസ്‌യു പ്രവർത്തകർക്കെതിരെ നടപടി എടുക്കണമെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. ബന്ധപ്പെട്ട നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ കെപിസിസി പ്രസിഡന്റ് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയോട് ആവശ്യപ്പെട്ടു.

സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു ഇടുക്കി ജില്ലാ പ്രസിഡന്റിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. സംഭവത്തിൽ കെ.എസ്.യുവിന് വീഴ്ച സംഭവിച്ചുവെന്ന് ഇടുക്കി ഡി.സി.സി പ്രസിഡന്റാണു വി എം സുധീരനു റിപ്പോർട്ട് നൽകിയത്.

ന്യൂമാൻ കോളജിൽ കെഎസ്‌യു പ്രവർത്തകർ വെള്ളിയാഴ്ചയാണ് കോളജ് പ്രിൻസിപ്പലിനെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ വിശദാംശങ്ങളും അക്രമത്തിനു ഇടയാക്കിയ സാഹചര്യങ്ങളും അടങ്ങിയ റിപ്പോർട്ടാണ് ഡിസിസി പ്രസിഡന്റ് റോയ് കെ. പൗലോസ് കെപിസിസി അധ്യക്ഷൻ വി എം.സുധീരനു സമർപ്പിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിയാസ് കുരാപ്പിള്ളിയെയാണ് സംഘടനയിൽ നിന്നു സസ്‌പെൻഡ് ചെയ്തത്. കേരളത്തിലെ ക്യാംപസുകളിൽ നടക്കുന്ന അക്രമങ്ങളിലും തിരുവനന്തപുരം സിഇടി കോളജിൽ ഓണാഘോഷത്തിനിടെ പെൺകുട്ടി മരിക്കാനിടയായ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ചായിരുന്നു കെഎസ്‌യു ഇന്നലെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. എന്നാൽ, സമരവുമായി എത്തിയ കെഎസ്‌യു പ്രവർത്തകരോട് കോളജിന് അവധി നൽകാൻ സാധിക്കില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞതോടെയാണ് വാക്കേറ്റത്തിന് തുടക്കമായത്.

പിന്നീട് മുപ്പതോളം വരുന്ന കെഎസ്‌യു പ്രവർത്തകർ കോളജിന്റെ ഗെയ്റ്റ് തള്ളിത്തുറന്ന് അകത്ത് കയറി മുദ്രാവാക്യം വിളിക്കുകയും അക്രമം നടത്തുകയുമായിരുന്നു. തടയാനെത്തിയ പ്രിൻസിപ്പളിനെയും മറ്റ് കോളജ് ജീവനക്കാരെയും സ്ഥലം എസ്‌ഐയെയും കയ്യേറ്റം ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു. തുടർന്ന് കോളജ് പ്രിൻസിപ്പലിന്റെ പരാതിയെ തുടർന്ന് കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുക്കുകയും പത്തോളം പ്രവർത്തകരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം, പൊലീസുകാരെ അക്രമിച്ച കേസിൽ കേസെടുത്തിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP