Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കെ.ആർ. നാരായണന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കാൻ പുതിയൊരു സ്ഥലം കണ്ടെത്തും; ആശുപത്രിയെ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായി ഉയർത്തിയതും മുൻ രാഷ്ട്രപതിയുടെ ആദരവിന്റെ ഭാഗമെന്നും മുഖ്യമന്ത്രി

കെ.ആർ. നാരായണന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കാൻ പുതിയൊരു സ്ഥലം കണ്ടെത്തും; ആശുപത്രിയെ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായി ഉയർത്തിയതും മുൻ രാഷ്ട്രപതിയുടെ ആദരവിന്റെ ഭാഗമെന്നും മുഖ്യമന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അന്തരിച്ച മുൻ രാഷ്ട്രപതി കെ ആർ നാരായണന്റെ സ്മരണാർത്ഥമാണ് കോട്ടയം മീനച്ചിൽ, ഉഴവൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹികാരോഗ്യ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സ്ഥാപനത്തെ 150 കിടക്കകളോടുകൂടിയ കെ ആർ നാരായണൻ മെമോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയാക്കി ഉയർത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം സ്പെഷ്യാലിറ്റി തസ്തികകൾ അനുവദിച്ചതിനു പുറമെ,ശസ്ത്രക്രിയാ തിയേറ്ററിനാവശ്യമായ ഉപകരണങ്ങൾ, കിടക്കകൾ എന്നിവ അനുവദിച്ചിട്ടുണ്ടെന്ന് അഡ്വ. മോൻസ് . ജോസഫിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ഓപ്പേറഷൻ തിയേറ്റർ പ്രവർത്തനം ആരംഭിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ കുറച്ചുകൂടി വിപുലപ്പെടുത്തേണ്ടതുണ്ട്. ഇതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്ന നടപടി ജില്ലാ മെഡിക്കൽ ഓഫീസർ കൈക്കൊണ്ടിട്ടുണ്ട്. ലിഫ്റ്റ്, ഫയർ ആൻഡ് സേഫ്റ്റി സൗകര്യങ്ങൾ ഇതിനകം ഏർപ്പെടുത്തിയിട്ടുണ്ട്. 2012 13ൽ പ്രഖ്യാപിച്ചിരുന്ന കെ.ആർ. നാരായണന്റെ പൂർണ്ണകായ പ്രതിമ സ്ഥാപിക്കുന്നതിനായി ഉഴവൂരിൽ കുരുശു പള്ളി കവലയിലുള്ള പഞ്ചായത്ത് വക സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും പൊതുസ്ഥലങ്ങളിലും പൊതുനിരത്തുകളിലും പൊതുജനങ്ങൾ ഉപയോഗിക്കുന്ന മറ്റിടങ്ങളിലും പ്രതിമ സ്ഥാപിക്കുന്നത് സുപ്രീംകോടതി നിരോധിച്ച സാഹചര്യത്തിൽ മറ്റൊരു സ്ഥലം കണ്ടെത്താൻ കോട്ടയം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പ്രതിമ സ്ഥാപിക്കുന്നതിന് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും.

അദ്ദേഹത്തിന്റെ സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്ന സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ചോ സ്മൃതിമണ്ഡപത്തിലേക്ക് റോഡ് നിർമ്മിക്കുന്നതു സംബന്ധിച്ചോ ജില്ലാ കളക്ടർക്ക് അപേക്ഷയൊന്നും ലഭിച്ചിട്ടില്ല. അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതാണ്. പ്രളയത്തിൽ തകർന്ന മുഴുവൻ റോഡുകളുടെയും അറ്റകുറ്റപണികൾ 2020 മെയ് 31 നുമുമ്പ് പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രിതലത്തിൽ 07.11.2019 ന് ചേർന്ന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. ഇടക്കോലി- കോട്ടയം മെഡിക്കൽ കോളേജ് റോഡിന്റെ പുനരുദ്ധാരണത്തിനായി കിഫ്ബിയിൽ ഉൾപ്പെടുത്തി 20 കോടി രൂപയ്ക്ക് തത്വത്തിൽ ഭരണാനുമതി നൽകിയിരുന്നു.

റോഡിന്റെ വീതിയുടെ കാര്യത്തിൽ കിഫ്ബി നിശ്ചയിച്ചിട്ടുള്ള അളവിലും കുറഞ്ഞതാണ് ഇപ്പോഴുള്ള റോഡ്. ഈ സാങ്കേതിക പ്രശ്നം പരിഹരിച്ചാൽ മാത്രമേ കിഫ്ബി വഴി പദ്ധതി പ്രാവർത്തികമാക്കാൻ കഴിയുകയുള്ളൂ. പ്രസ്തുത റോഡ് അലൈന്റ്മെന്റ് ജനസാന്ദ്രത കൂടിയ പ്രദേശത്ത് കൂടിയാണ് കടന്നുപോകുന്നത്. അതിനാൽ വീതി കൂട്ടിയെടുക്കുവാൻ പറ്റാത്ത സാഹചര്യവും അവിടെയുണ്ട്. ഇതിന് പരിഹാരം കാണുന്നതിനാവശ്യമായ ഇടപെടലും സ്വീകരിക്കുന്നതാണ്. മുഖ്യമന്ത്രി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP