Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'മോൾ മരിച്ചതിനുശേഷം ഞാൻ ദൈവത്തോട് ആവർത്തിച്ചു ചോദിച്ച ചോദ്യം എന്നോട് എന്തിനു ഇതു ചെയ്തു എന്ന്; കുറേ നാളുകൾ അമ്പലത്തിലേക്കൊന്നും പോയില്ല;' പ്രാർത്ഥിക്കാൻ ഒന്നുമില്ലായിരുന്നു എന്നും കെ എസ് ചിത്ര

'മോൾ മരിച്ചതിനുശേഷം ഞാൻ ദൈവത്തോട് ആവർത്തിച്ചു ചോദിച്ച ചോദ്യം എന്നോട് എന്തിനു ഇതു ചെയ്തു എന്ന്; കുറേ നാളുകൾ അമ്പലത്തിലേക്കൊന്നും പോയില്ല;' പ്രാർത്ഥിക്കാൻ ഒന്നുമില്ലായിരുന്നു എന്നും കെ എസ് ചിത്ര

മറുനാടൻ മലയാളി ബ്യൂറോ

കേരളത്തിന്റെ വനമ്പാടിയായ കെഎസ് ചിത്ര വാത്സല്യത്തിന്റെ നിറകുടം കൂടിയാണ്. എന്നാൽ, ഹൃദ്യമായ പുഞ്ചിരിയും മധുരമായ ശബ്ദവുമായി മലയാളികളുടെ മനം കവരുമ്പോഴും ഒരുപിടി ദുഃഖവും പേറിയാണ് ചിത്ര ജീവിക്കുന്നത്. ഓരോ മലയാളിയുടെയും സ്വകാര്യ ദുഃഖം കൂടിയാണത്. മികച്ച ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയങ്ങൾ കീഴടക്കിയ മലയാളത്തിന്റെ പ്രിയ ഗായിക തന്റെ ജീവിതത്തിലെ ചില വേദനകൾ പലപ്പോഴും പങ്കുവച്ചിരുന്നു.

മോളില്ലാതായ ശേഷം കുറേനാൾ അമ്പലത്തിൽ പോയില്ല, പ്രാർത്ഥിക്കാൻ ഒന്നുമില്ലായിരുന്നുവെന്ന് തുറന്നു പറയുകയാണ് ചിത്ര. 'ഞാനിത്രയ്ക്ക് സഹനമുള്ള ആളായിരുന്നില്ല. മോൾ മരിച്ചതിനുശേഷം ഞാൻ ദൈവത്തോട് ആവർത്തിച്ചു ചോദിച്ച ചോദ്യം ''എന്നോട് എന്തിനു ഇതു ചെയ്തു' എന്നു തന്നെയാണ്. കുറേ നാളുകൾ ഞാൻ അമ്പലത്തിലേക്കൊന്നും പോയില്ല. പ്രാർത്ഥിക്കാനെനിക്ക് ഒന്നുമില്ലായിരുന്നു. ഏറ്റവും വലിയ ആനന്ദമായ സംഗീതത്തോടു പോലും മുഖം തിരിച്ചു. ഇനിയൊന്നുമില്ല എന്നുറപ്പിച്ച് ഞാൻ ഇരുട്ടിലടച്ചിരിക്കുമ്പോൾ ചുറ്റുമുള്ളവരുടെ ജീവിതം കൂടെ ഇരുട്ടിലാകുകയായിരുന്നു. എന്റെ പ്രഫഷനു വേണ്ടി ജോലി വേണ്ടെന്നു വച്ച വിജയേട്ടൻ, വർഷങ്ങളായി ഒപ്പമുള്ള സ്റ്റാഫ്... ഞാൻ സങ്കടം ഉള്ളിലൊതുക്കിയാൽ ഇവരുടെയെല്ലാം ജീവിതത്തിൽ പ്രകാശം പരക്കും. ആ സമയം ഈശ്വരൻ എത്രയോ ദൂതന്മാരെ എന്റെ അടുക്കലേക്കയച്ചു. സങ്കടങ്ങൾക്കു കരുതലുമായി വന്നവർ എന്നെ സംബന്ധിച്ചിടത്തോളം മനുഷ്യരായിരുന്നില്ല, ദൈവം തന്നെയായിരുന്നു. അതിൽ ക്രിസ്ത്യാനിയും മുസ്ലിമും ഹിന്ദുവുമുണ്ടായിരുന്നു. എത്ര പേരുടെ പ്രാർത്ഥനയാലാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. അവരൊക്കെ പറഞ്ഞു തന്ന വലിയൊരു കാര്യമുണ്ട്. 'നടക്കേണ്ടത് നടക്കും. സങ്കടപ്പെടാതെ എഴുന്നേറ്റു നടക്കൂ.' അതു മനസ്സിലാക്കാനുള്ള ബുദ്ധി തന്നതാണ് ഏറ്റവും വലിയ ഭഗവൽ കൃപ.'

1979ൽ എം ജി രാധാകൃഷ്ണന്റെ ഈണത്തിൽ ആണ് കെ എസ് ചിത്ര പാടിത്തുടങ്ങുന്നത്. പിന്നീട് ഒട്ടേറെ ഗാനങ്ങൾ. സിനിമയിലും ആൽബങ്ങളിലും കച്ചേരികളിലും കേട്ട കെ എസ് ചിത്രയുടെ ഗാനങ്ങൾ എന്നും മധുരതരമാണ് മലയാളികൾക്ക്. 2011 ഏപ്രിൽ 14-നാണ് ചിത്രയുടെ മകൾ ദുബായിലെ എമിറേറ്റ്‌സ് ഹിൽസ് ഫ്‌ളാറ്റിലെ നീന്തൽ കുളത്തിൽ മുങ്ങി മരിച്ചത്. അന്ന് നന്ദനയ്ക്ക് എട്ട് വയസായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP