Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൗണ്ടറിൽ വൈദ്യുതി ബിൽ അടയ്ക്കാനുള്ള സമയം വെട്ടിച്ചുരുക്കി കെഎസ്ഇബി; ലക്ഷ്യം ഓൺലൈനിൽ ബിൽ അടയ്ക്കൽ പ്രോത്സാഹിപ്പിച്ച് ചെലവു ചുരുക്കൽ: ജനുവരി മുതൽ പുതിയ നിയമം നിലവിൽ വരുമ്പോൾ തിരിച്ചടിയാകുന്നത് ജോലിക്കാരായ ഉപഭോക്താക്കൾക്ക്

കൗണ്ടറിൽ വൈദ്യുതി ബിൽ അടയ്ക്കാനുള്ള സമയം വെട്ടിച്ചുരുക്കി കെഎസ്ഇബി; ലക്ഷ്യം ഓൺലൈനിൽ ബിൽ അടയ്ക്കൽ പ്രോത്സാഹിപ്പിച്ച് ചെലവു ചുരുക്കൽ: ജനുവരി മുതൽ പുതിയ നിയമം നിലവിൽ വരുമ്പോൾ തിരിച്ചടിയാകുന്നത് ജോലിക്കാരായ ഉപഭോക്താക്കൾക്ക്

കൊച്ചി: ഉപഭോക്താക്കൾക്കു കൗണ്ടറിൽ വൈദ്യുതി ബിൽ അടയ്ക്കാനുള്ള സമയം കെഎസ്ഇബി വെട്ടിച്ചുരുക്കുന്നു. ഓൺലൈൻ വഴിയുള്ള ബിൽ അടയ്ക്കൽ പ്രോത്സാഹിപ്പിക്കുന്നതിനും ചെലവു ചുരുക്കുന്നതിനും വേണ്ടിയാണ് കൗണ്ടർ സമയം വെട്ടിക്കുറച്ചുള്ള കെഎസ്ഇബിയുടെ പുതിയ നീക്കം. ഇതുവഴി ചെലവു ചുരുക്കാനും സാധിക്കും.

ഓൺലൈനിൽ ബിൽ അടയ്ക്കൽ പ്രോൽസാഹിപ്പിച്ച് ചെലവു ചുരുക്കുകയാണു ലക്ഷ്യം. ജനുവരി ഒന്നു മുതൽ പുതിയ സമയ ക്രമം നിലവിൽ വരും. 2000 രൂപയ്ക്കു മുകളിൽ ബില്ലുള്ള ഗാർഹികേതര ഉപഭോക്താക്കളിൽ നിന്നു കൗണ്ടറിൽ പണം സ്വീകരിക്കില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. ജനുവരി ഒന്നു മുതൽ നിലവിൽ വരുന്ന സമയക്രമം: 15,000 കണക്ഷനുകളിൽ താഴെയുള്ള ഓഫിസുകളിൽ രാവിലെ 9 മുതൽ 3 വരെ. അതിലധികമുണ്ടെങ്കിൽ പതിവുപോലെ 8 മുതൽ 6 വരെ.

എന്നാൽ കെഎസ്ഇബിയുടെ പുതിയ നീക്കം ജോലിക്കാരായ ഉപഭോക്താക്കൾക്ക് തിരിച്ചടിയാകും. വൈദ്യുതി ബില്ലുകൾ രാവിലെ 8 മുതൽ 6 വരെ സ്വീകരിക്കുന്നതു ജോലിയുള്ള ഉപഭോക്താക്കൾക്കു സൗകര്യമായിരുന്നു. വൈദ്യുതി വകുപ്പിന്റെ ഏത് ഓഫിസിലും ബിൽ അടയ്ക്കാം എന്ന സൗകര്യം ഇപ്പോഴുമുണ്ട്. ബോർഡിന്റെ 80% ഉപഭോക്താക്കളും ഗാർഹിക വിഭാഗത്തിൽ വരുന്നവരാണ്. ഇതിൽ 9% മാത്രമാണ് ഓൺലൈൻ വഴി പണം അടയ്ക്കുന്നത്. നഗരങ്ങളിൽ ഇത് 3050 % ആണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP