Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക് ഡൗൺ: ഇളവുകൾ പ്രഖ്യാപിച്ച് കെ.എസ്.എഫ്.ഇ; ജൂൺ 30 വരെയുള്ള കാലയളവിലെ പിഴപ്പലിശയും ഒഴിവാക്കി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റേയും ലോക്ഡൗണിന്റേയും പശ്ചാത്തലത്തിൽ ഇളവുകൾ പ്രഖ്യാപിച്ച് കെ.എസ്.എഫ്.ഇയും. 

ചെറുകിട സ്വർണപ്പണയവായ്പയുടെ പലിശ കുറച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ താലൂക്കുകേന്ദ്രങ്ങളിൽ ഒരു ഓഫീസു മാത്രമേ പ്രവർത്തിക്കൂവെന്നും മന്ത്രി ഡോ. തോമസ് ഐസക് അറിയിച്ചു.

ഇളവുകൾ ഇങ്ങനെ

1) ചിട്ടിലേലവും നറുക്കെടുപ്പും 2020 ഏപ്രിൽ 20 വരെ നീട്ടിവെച്ചു. ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന ഇടപാടുകാർ പുതുക്കിനിശ്ചയിച്ച ലേലത്തീയതിക്കകം മാത്രമേ തവണ സംഖ്യ അടയ്‌ക്കേണ്ടതുള്ളൂ.

2) ചിട്ടി ഇടപാടുകാർക്ക് ജൂൺ 30 വരെയുള്ള കാലയളവിൽ തവണ സംഖ്യയിലെ പിഴപ്പലിശ പൂർണമായി ഒഴിവാക്കി. ചിട്ടി വിളിച്ചെടുത്ത ഇടപാടുകാർക്ക് ഇക്കാലയളവിൽ മുടക്കുവന്നാലും ലാഭവിഹിതം ലഭിക്കും.

3) ജൂൺ 30 വരെ ജപ്തിനടപടികളില്ല. കുടിശ്ശികനിവാരണത്തിനുള്ള ഇളവ് 2019 പദ്ധതി ഏപ്രിൽ 30 വരെ തുടരും.

4) വിവിധ വായ്പകളുടെ 2020 മാർച്ച് 20 മുതൽ 2020 ജൂൺ 30 വരെയുള്ള കാലയളവിലെ തവണകൾക്ക് പിഴപ്പലിശ ഒഴിവാക്കി.

5) 10,000 രൂപ വരെയുള്ള സ്വർണപ്പണയ വായ്പ, നിലവിലുള്ള പലിശനിരക്കിൽ ഒരുശതമാനം കുറച്ച് 8.5 ശതമാനമാക്കി.

താലൂക്കുകേന്ദ്രങ്ങളിൽ ഒരു ഓഫീസ് മാത്രമേ തുറക്കൂവെങ്കിലും ഹെഡ് ഓഫീസും റീജണൽ ഓഫീസുകളും തുറക്കും. ഈ ഓഫീസുകളിലെ ക്രമീകരണങ്ങൾ ജീവനക്കാരെ അറിയിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP