Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മണ്ഡല കാലത്ത് സർവ്വീസ് നടത്താൻ ദേവസ്വം ബോർഡിൽ നിന്നും ലഭിച്ച സ്ഥലത്ത് ടെൻഡർ വിളിച്ച് കാന്റീൻ കരാർ നൽകി കെ എസ് ആർ ടി സി നേടാൻ ശ്രമിച്ചത് ഏഴ് ലക്ഷം രൂപ; തച്ചങ്കരിയുടെ ലാഭ കണ്ണുകൾക്കെതിരെ പരാതിയുമായി ബോർഡ് രംഗത്ത്; ജീവനക്കാരുടെ കാന്റീൻ എന്ന വാദവുമായി കെ എസ് ആർ ടി സി എംഡി

മണ്ഡല കാലത്ത് സർവ്വീസ് നടത്താൻ ദേവസ്വം ബോർഡിൽ നിന്നും ലഭിച്ച സ്ഥലത്ത് ടെൻഡർ വിളിച്ച് കാന്റീൻ കരാർ നൽകി കെ എസ് ആർ ടി സി നേടാൻ ശ്രമിച്ചത് ഏഴ് ലക്ഷം രൂപ; തച്ചങ്കരിയുടെ ലാഭ കണ്ണുകൾക്കെതിരെ പരാതിയുമായി ബോർഡ് രംഗത്ത്; ജീവനക്കാരുടെ കാന്റീൻ എന്ന വാദവുമായി കെ എസ് ആർ ടി സി എംഡി

നിലയ്ക്കൽ: ദേവസ്വം ബോർഡ് അനുവദിച്ച സ്ഥലം കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി സ്വകാര്യ വ്യക്തിക്ക് കച്ചവടത്തിന് നൽകിയതിനെതിരെ വിവാദം പുകയുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ആണ് പരാതിയുമായി രംഗത്തുള്ളത്.

നിലയ്ക്കലിൽ നൽകിയ സ്ഥലമാണ് കച്ചവടത്തിന് നൽകിയത്. മണ്ഡലകാലത്ത് സർവീസ് നടത്താൻ വേണ്ടി മാത്രം ദേവസ്വം ബോർഡ് അനുവദിച്ച സ്ഥലത്താണ് കെ.എസ്.ആർ.ടി.സി സ്വന്തം നിലയ്ക്ക് ടെണ്ടർ വിളിച്ചത്. സ്ഥലം കൈമാറിയത് ജീവനക്കാർക്ക് വേണ്ടിയുള്ള ഭക്ഷണശാല നിർമ്മിക്കുന്നതിന് വേണ്ടിയാണെന്നാണ് തച്ചങ്കരിയുടെ വിശദീകരണം.

എന്നാൽ ഈ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് തച്ചങ്കരി പുറപ്പെടുവിച്ച ടെണ്ടർ നോട്ടീസിലുള്ളത്. 7-11-2018 ന് ദേവസ്വംബോർഡ് അറിയാതെ 150 ചതുരശ്ര അടി സ്ഥലം സ്വകാര്യ വ്യക്തിക്ക് ടീ സ്റ്റാൾ നടത്താൻ അനുവദിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി എംഡി തന്നെ ടെണ്ടർ ക്ഷണിച്ചു. ഒമ്പത് ലക്ഷം രൂപയ്ക്ക് സ്വകാര്യ വ്യക്തി സ്ഥലം ലേലത്തിൽ പിടിച്ചു. വിവാദമായതോടെ ലേലം പിടിച്ച വ്യക്തിക്ക് അഡ്വാൻസ് തുക തിരികെ നൽകി തലയൂരാനുള്ള ശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP