Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുടിശിക നൽകാത്തതിനാൽ സെർവർ പ്രവർത്തനം 31 ന് അവസാനിപ്പിക്കും; സെർവർ നിലച്ചാൽ മെഷീൻ പ്രവർത്തിപ്പിക്കാൻ കഴിയില്ല; ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പ്രവർത്തനം ഉടൻ നിശ്ചലമാകും; പുനലൂർ ഡിപ്പോയുടെ ഇടിഎം പൂർണമായി പ്രവർത്തനരഹിതം; ക്വാണ്ടം എക്കോൺ കർശന നടപടികളിലേക്ക്; കെ എസ് ആർ ടി സിക്ക് പുതിയ പ്രതിസന്ധി

കുടിശിക നൽകാത്തതിനാൽ സെർവർ പ്രവർത്തനം 31 ന് അവസാനിപ്പിക്കും; സെർവർ നിലച്ചാൽ മെഷീൻ പ്രവർത്തിപ്പിക്കാൻ കഴിയില്ല; ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ പ്രവർത്തനം ഉടൻ നിശ്ചലമാകും; പുനലൂർ ഡിപ്പോയുടെ ഇടിഎം പൂർണമായി പ്രവർത്തനരഹിതം; ക്വാണ്ടം എക്കോൺ കർശന നടപടികളിലേക്ക്; കെ എസ് ആർ ടി സിക്ക് പുതിയ പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

എടത്വ: ആനവണ്ടിക്ക് പുതിയ പ്രതിസന്ധി. കെഎസ്ആർടിസി ഇടിഎം (ഇലക്ട്രോണിക് ടിക്കറ്റ് മെഷീൻ) സംസ്ഥാനത്ത് ഉടനീളം പ്രവർത്തനം നിലയ്ക്കുന്നു. ഇടിഎം നൽകിയിട്ടുള്ള ക്വാണ്ടം എക്കോൺ എന്ന കമ്പനിക്കുള്ള കുടിശിക നൽകാത്തതിനാൽ സെർവർ പ്രവർത്തനം 31 ന് അവസാനിപ്പിക്കും. സെർവർ നിലച്ചാൽ മെഷീൻ പ്രവർത്തിപ്പിക്കാൻ കഴിയില്ല. ഇതോടെ പഴയ ടിക്കറ്റ് കൊടുക്കലിലേക്ക് കാര്യങ്ങളെത്തും. ടിക്കറ്റിന്റെ പ്രിന്റിംഗിനും മറ്റും വലിയ ചെലവും വരും.

നിലവിൽ പുനലൂർ ഡിപ്പോയുടെ ഇടിഎം പൂർണമായി പ്രവർത്തനരഹിതമായി. ഇപ്പോൾ എല്ലാ ബസുകളിലും ടിക്കറ്റ് റാക്ക് ആണ് ഉപയോഗിക്കുന്നത്. ഇന്റർ സ്റ്റേറ്റ് സർവീസുകൾ കൂടുതൽ ഉള്ള ഡിപ്പോ ആയതിനാലാണ് പുനലൂർ ഡിപ്പോയിലെ യന്ത്രങ്ങൾ ബ്ലോക്ക് ചെയ്തതെന്നാണു സൂചന. മെഷീൻ നൽകിയ കമ്പനി തന്നെയാണ് ഇവയുടെ അറ്റകുറ്റപ്പണിയും നടത്തുന്നത്.

കമ്പനിക്കു കോടിക്കണക്കിനു രൂപ കെഎസ്ആർടിസി കുടശികയിനത്തിൽ നൽകാനുണ്ട്. ഇതിനാൽ വാർഷിക അറ്റകുറ്റപ്പണി കരാർ പുതുക്കാൻ കമ്പനി തയാറായില്ല. തുടർന്ന് കമ്പനിയെ ഒഴിവാക്കി കെഎസ്ആർടിസി സ്വന്തമായി നന്നാക്കാൻ തുടങ്ങി. ഇതോടെയാണ് സെർവർ ബ്ലോക്ക് ചെയ്യാൻ നീക്കം ആരംഭിച്ചത്. കേടായ യന്ത്രങ്ങൾ തങ്ങൾ പണം മുടക്കി നന്നാക്കേണ്ട അവസ്ഥയാണെന്നു കണ്ടക്ടർമാർ പറയുന്നു.

സംസ്ഥാനത്താകെ ഏകദേശം 6000 മെഷീനുകളാണ് ഉപയോഗിക്കുന്നത്. യന്ത്രങ്ങളും സെർവറുമായി ജിപിഎസ് വഴി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കമ്പനിക്ക് ഏതു ഡിപ്പോയിലെ പ്രവർത്തനവും എപ്പോൾ വേണമെങ്കിലും നിർത്താം. ഇതിനിടയിൽ കെഎസ്ആർടിസി പുതിയ കമ്പനിയുമായി കരാറിനുള്ള ടെൻഡർ നടപടി ആരംഭിച്ചിട്ടുണ്ട്. എന്നാൽ നടപടി ക്രമങ്ങൾ പൂർത്തിയാകാൻ മാസങ്ങളെടുക്കും. അതുവരെ പഴയ ടിക്കറ്റ് രീതി പൊടി തട്ടിയെടുക്കേണ്ടി വരും.

കെ എസ് ആർ ടി സിയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രധാനമാണ് ടിക്കറ്റിങ്. മെഷീനിലേക്ക് കാര്യങ്ങൾ മാറിയതോടെ അച്ചടിയിലും മറ്റും വലിയ ലാഭം ഉണ്ടാക്കാൻ കഴിഞ്ഞു. ഇതാണ് ഇപ്പോൾ പ്രതിസന്ധിയിലാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP