Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

28 ബസുകളിൽ തിങ്ങി നിറഞ്ഞ് ഭക്തർ; ടിക്കറ്റ് നൽകാൻ ഉണ്ടായിരുന്നത് എട്ട് കണ്ടക്ടർമാർ; പൊലീസ് ഇടപെട്ടതോടെ ആറു ബസുകൾ പോയത് ടിക്കറ്റ് കൊടുക്കാതെ; നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് കണ്ടക്ടറില്ലാതെ നടത്താനുള്ള കെ.എസ്.ആർ.ടി.സി.യുടെ പദ്ധതി ഉപേക്ഷിച്ചത് ഇങ്ങനെ

28 ബസുകളിൽ തിങ്ങി നിറഞ്ഞ് ഭക്തർ; ടിക്കറ്റ് നൽകാൻ ഉണ്ടായിരുന്നത് എട്ട് കണ്ടക്ടർമാർ; പൊലീസ് ഇടപെട്ടതോടെ ആറു ബസുകൾ പോയത് ടിക്കറ്റ് കൊടുക്കാതെ; നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് കണ്ടക്ടറില്ലാതെ നടത്താനുള്ള കെ.എസ്.ആർ.ടി.സി.യുടെ പദ്ധതി ഉപേക്ഷിച്ചത് ഇങ്ങനെ

സ്വന്തം ലേഖകൻ

പത്തനംതിട്ട: നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് കണ്ടക്ടറില്ലാതെ നടത്താനുള്ള കെ.എസ്.ആർ.ടി.സി.യുടെ പദ്ധതി ഉപേക്ഷിച്ചു. സാമ്പത്തിക നഷ്ടവും ഭക്തരുടെ പ്രതിഷേധവും ഒഴിവാക്കാൻ ബസിൽ കണ്ടക്ടർമാരെ നിയോഗിച്ചുതുടങ്ങി. ടിക്കറ്റ് നൽകിയശേഷം കണ്ടക്ടർ ഇല്ലാതെ പമ്പ ചെയിൻ സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സി. നേരത്തേ തീരുമാനിച്ചിരുന്നത്.

ഞായറാഴ്ച പുലർച്ചെ മുതൽ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ തിരക്കായിരുന്നു. പമ്പയിലേക്ക് പോകാനായുള്ള 28 ബസുകളിൽ ഭക്തർ നിറഞ്ഞിരുന്നു. ബസുകളിൽ ടിക്കറ്റ് നൽകാൻ ഉണ്ടായിരുന്നത് എട്ട് കണ്ടക്ടർമാർ മാത്രം. യാത്ര വൈകിയതോടെ അയ്യപ്പഭക്തർ പ്രതിഷേധിച്ചു. ആറ് സർവീസുകൾ ടിക്കറ്റ് നൽകാതെയാണ് പമ്പയിലേക്ക് അയച്ചത്.

ഈ സാഹചര്യത്തിൽ പരിഷ്‌കാരം ഉപേക്ഷിക്കാൻ കെ.എസ്.ആർ.ടി.സി. എം.ഡി. എംപി.ദിനേശ് നിർദ്ദേശിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP