Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനവണ്ടിക്ക് പേര് നഷ്ടമാകില്ല; കെഎസ്ആർടിസിയെന്ന പേരിന് വേണ്ടി കേരളം നടത്തിയ പോരാട്ടം വിജയത്തിലേക്ക്; ട്രേഡ്മാർക്ക് അംഗീകാരം മലയാളിയുടെ സ്വന്തം ബസിന് ലഭിക്കുമെന്ന് സൂചന

ആനവണ്ടിക്ക് പേര് നഷ്ടമാകില്ല; കെഎസ്ആർടിസിയെന്ന പേരിന് വേണ്ടി കേരളം നടത്തിയ പോരാട്ടം വിജയത്തിലേക്ക്; ട്രേഡ്മാർക്ക് അംഗീകാരം മലയാളിയുടെ സ്വന്തം ബസിന് ലഭിക്കുമെന്ന് സൂചന

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനെന്ന പേര് കേരളത്തിന് നഷ്ടമാകില്ല. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനുമായി പേരിന്റെ ചുരുക്കെഴുത്തിലുണ്ടായ പ്രശ്‌നത്തെത്തുടർന്ന് കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്‌സ് ഡിസൈൻസ് ആൻഡ് ട്രേഡ്മാർക്കിന് കേരളം പരാതി നൽകിയിരുന്നു. കേരളത്തിന് അനുകൂലമായി തീരുമാനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ആദ്യം രജിസ്റ്റർ ചെയ്തതിനാൽ കെഎസ്ആർടിസി എന്ന പേര് അനുവദിക്കണമെന്നായിരുന്നു കർണാടകയുടെ വാദം. എന്നാൽ 1974ലാണ് കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ രൂപീകരിച്ചതെന്നും 1965ൽ തന്നെ കെഎസ്ആർടിസി എന്ന പേരിൽ കേരളത്തിൽ ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നും കേരളം ചൂണ്ടിക്കാട്ടി. 1999 ലെ ട്രേഡ് മാർക്ക് നിയമത്തിലെ സെക്ഷൻ 18(1) റൂൾ 25(2) ഇത് സാധൂകരിക്കുന്നതായും കേരളം വ്യക്തമാക്കി. നിയമന നടപടികൾ ശക്തമാക്കിയതോടെ കാര്യങ്ങൾ കേരളത്തിന് അനുകൂലമായിരിക്കുകയാണ്.

2013 ജനുവരിയിലാണ് കെഎസ്ആർടിസിയെന്ന പേര് കർണാടകം രജിസ്റ്റർ ചെയ്തത്. ഇതോടെ കേരളത്തിന് പേര് ഉപയോഗിക്കാനാകാത്ത സാഹചര്യം ഉണ്ടാകുകയും കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്‌സ് ഡിസൈൻസ് ആൻഡ് ട്രേഡ്മാർക്കിന് പരാതി നൽകുകയുമായിരുന്നു. നിലവിലുള്ള നിയമത്തെ മറികടക്കാൻ കർണാടകത്തിന് സാധിക്കില്ല. കർണാടകം കെഎസ്ആർടിസി എന്നുപയോഗിക്കുന്നതിനെതിരെ കേരളത്തിന് വേണമെങ്കിൽ അപ്പീൽ നൽകാവുന്നതാണ്. അത്തരം നടപടികൾ വേണ്ടെന്നുവയ്ക്കുകയാണ് സംസ്ഥാനം ചെയ്തതെന്ന്‌കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കി. കർണാടകവും കേരളവും കെഎസ്ആർടിസി എന്ന പേരിലാണ് ബസ് സർവീസ് നടത്തുന്നത്.

കെഎസ്ആർടിസി എന്ന് രേഖപ്പെടുത്തി എംബ്ലമുണ്ടാക്കിയതിനുശേഷം 'ബ്രാൻഡ് നെയിം' നേടിയെടുക്കുകയാണ് കർണാടക സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് റോഡ് കോർപ്പറേഷൻ ശ്രമിച്ചത് . രണ്ടിന്റെയും ചുരുക്കെഴുത്ത് ഒന്നായതുകൊണ്ടാണിത്. കേരളത്തിനുമുമ്പ് ഓൺലൈൻ ബുക്കിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ആരംഭിച്ചത് കർണാടക കോർപ്പറേഷനാണ്. ഇന്റർനെറ്റിൽ കെഎസ്ആർടിസി എന്ന് തെരഞ്ഞാൽ ആദ്യം പ്രത്യക്ഷപ്പെടുന്നത് കർണ്ണാടക കോർപ്പറേഷനാണ്. ഏറെ താഴെയാണ് കേരളത്തിന്റെ സ്ഥാനം. കർണാടകം വെബ്‌സൈറ്റ് നന്നായി ശ്രദ്ധിക്കുന്നത് ഇക്കാര്യത്തിൽ കേരളത്തിനു തിരിച്ചടിയായി. അടുത്ത കാലത്താണ് കേരള കോർപറേഷൻ സ്വന്തം വെബ്‌സൈറ്റിൽ കാര്യമായി ശ്രദ്ധിക്കാൻ തുടങ്ങിയത്.

രണ്ടു കോർപ്പറേഷനുകളും കെഎസ്ആർടിസി എന്ന് ബസുകൾക്കുമുകളിൽ കാര്യമായിതന്നെ എഴുതി വച്ചിട്ടുണ്ട്. കേരളമാകട്ടെ എംബഌിൽ കേരള റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ എന്ന മുഴുവൻ പേരാണ് ഉപയോഗിച്ചിരിക്കുന്നത്. കർണാടകം ചുരുക്കെഴുത്തും. ഇതും കേരളത്തിന് തിരിച്ചടിയായി. എന്നാൽ കൺട്രോളർ ജനറൽ ഓഫ് പേറ്റന്റ്‌സ് ഡിസൈൻസ് ആൻഡ് ട്രേഡ്മാർക്കിന്റെ അനുകൂല തീരുമാനം വരുന്നതോടെ കെഎസ്ആർടിസി ആനവണ്ടിക്ക് സ്വന്തമാകും

കഴിഞ്ഞ ഡിസംബറിലാണ് വാണിജ്യമുദ്രയ്ക്ക് വേണ്ടി ചെന്നൈയിലെ ട്രേഡ് മാർക്ക് രജിസ്ട്രാർക്ക് കർണാടകം അപേക്ഷ നൽകിയത്. നാല് മാസം മുമ്പ് വാണിജ്യ മുദ്ര സ്വന്തമാക്കിയ കർണാടകം നോട്ടീസ് നൽകി കേരളത്തെ പ്രതിരോധത്തിലുമാക്കി. കെഎസ്ആർടിസി എന്ന ചുരുക്കെഴുത്ത് ആദ്യം ഉപയോഗിച്ചത് കേരളമാണെന്നും 1953ലാണ് കേരള ആർടിസി. ആരംഭിച്ചതെന്നുമുള്ള വാദങ്ങൾ കേരളം ഉന്നയിച്ചു. ഇത് അംഗീകരിക്കപ്പെട്ടു. 1974 മുതലാണ് കർണാടകം കെഎസ്ആർടിസി സർവീസ് ആരംഭിച്ചത്.

1937 ൽ തിരുവിതാംകൂർ രാജകുടുംബമാണ് കേരളത്തിൽ പൊതുഗതാഗത സംവിധാനത്തിനു തുടക്കമിട്ടത്. തിരുവിതാംകൂർ സ്‌റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് എന്നായിരുന്നു പേര്. ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത 60 ഡീസൽ എൻജിൻ ബസുകളുയിരുന്നു സമ്പാദ്യം. കേരളം നിലവിൽ വന്നതോടെ 1950 ൽ റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ നിയമം ആയി. 1965ൽ കോർപ്പറേഷൻ നിലവിൽ വന്നു. അന്നുമുതൽ ആനവണ്ടി കെഎസ്ആർടിസിയായി. എന്നാൽ 1973 ലാണ് കർണാടക ഗതാഗത വകുപ്പ് കെ.എസ്.ആർ.ടി.സി. എന്ന പേര് ഉപയോഗിച്ചു തുടങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP