Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരൂരങ്ങാടിയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് പരിക്കേറ്റത് ഇരുപതോളം പേർക്ക്; ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; പോസ്റ്റിൽ ഇടിച്ചയുടൻ വൈദ്യുതി ബന്ധം നിലച്ചതിനാൽ ഒഴിവായത് വൻ ദുരന്തം

തിരൂരങ്ങാടിയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് പരിക്കേറ്റത് ഇരുപതോളം പേർക്ക്; ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു; പോസ്റ്റിൽ ഇടിച്ചയുടൻ വൈദ്യുതി ബന്ധം നിലച്ചതിനാൽ ഒഴിവായത് വൻ ദുരന്തം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഇടിച്ച് ഇരുപതോളം പേർക്ക് പരിക്ക്. അപകടത്തിൽ ബസ് ഡ്രൈവർ കോട്ടയം സ്വദേശി വല്യാത്തയിൽ രഘുനാഥന് (43) സാരമായ പരുക്കേറ്റു. തിരൂരങ്ങാടി ദേശീയപാതയിൽ കോട്ടയ്ക്കൽ വെന്നിയൂരിൽ പെട്രോൾ പമ്പിനു സമീപം ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് അപകടം. നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് വാഹനങ്ങളിൽ ഇടിച്ചശേഷം കടയിലേക്ക് ഇടിച്ചുകയറിയാണ് ഇരുപതോളം പേർക്ക് പരുക്ക് പറ്റിയത്. പാലായിൽനിന്ന് കോഴിക്കോട്ടേക്കു വരികയായിരുന്ന സൂപ്പർഫാസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.

എതിരെ വരികയായിരുന്ന പിക്കപ് ലോറിയിൽ ഇടിച്ച ബസ് നിയന്ത്രണംവിട്ട് മുന്നിൽ പോകുകയായിരുന്ന സ്‌കൂട്ടറിലും നിർത്തിയിട്ട ബൈക്കിലും ഇടിച്ച ശേഷം വൈദ്യുതപോസ്റ്റിലും ഇടിച്ചു. പോസ്റ്റ് മുറിച്ചു മുന്നോട്ടുപോയ ബസ്, റോഡിൽനിന്ന് അൽപം മാറിയുള്ള ഐസ്‌ക്രീം വിതരണ കടയിലേക്ക് ഇടിച്ചുകയറി നിൽക്കുകയായിരുന്നു. ബസിന്റെ മുൻഭാഗം കടയുടെ ഉള്ളിലേക്ക് ഇടിച്ചുകയറി.

പരുക്കേറ്റ ഡ്രൈവറെ പ്രഥമചികിത്സയ്ക്കു ശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വെന്നിയൂർ മുള്ളമടത്തിൽ കോയക്കുട്ടിയുടേതാണ് ഐസ്‌ക്രീം കട. കടയിൽ ഒരു ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. ഇയാൾ ബസ് വരുന്നതുകണ്ട് ഓടിരക്ഷപ്പെടുകയായിരുന്നു. വിതരണ ഏജൻസിയായതിനാൽ ഇവിടെ കൂടുതൽ ആളുകളില്ലാത്തത് രക്ഷയായി. കടയുടെയും കെട്ടിടത്തിന്റെയും മുൻഭാഗം തകർന്നു. വൈദ്യുതപോസ്റ്റ് ഇടിച്ചുതകർത്തെങ്കിലും ഉടൻ വൈദ്യുതി നിലച്ചതിനാൽ ദുരന്തം ഒഴിവായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP