Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവിനാശിയിൽ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കെത്തിക്കുന്നു; കണ്ടക്ടർ വി ആർ ബൈജുവിന്റെ മൃതദേഹം എറണാകുളത്തെത്തിച്ചു; വീടുകളിൽ എത്തിച്ചത് ചിയ്യാരം സ്വദേശി ജോഫി പോൾ, തൃശൂർ അരിമ്പൂർ സ്വദേശി യേശുദാസ്, എരുമപ്പെട്ടി സ്വദേശി അനു, ഹനീഷ് എന്നിവരുടെ മൃതദേഹങ്ങളും

അവിനാശിയിൽ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കെത്തിക്കുന്നു; കണ്ടക്ടർ വി ആർ ബൈജുവിന്റെ മൃതദേഹം എറണാകുളത്തെത്തിച്ചു; വീടുകളിൽ എത്തിച്ചത് ചിയ്യാരം സ്വദേശി ജോഫി പോൾ, തൃശൂർ അരിമ്പൂർ സ്വദേശി യേശുദാസ്, എരുമപ്പെട്ടി സ്വദേശി അനു, ഹനീഷ് എന്നിവരുടെ മൃതദേഹങ്ങളും

മറുനാടൻ മലയാളി ബ്യൂറോ

എറണാകുളം: തമിഴ്‌നാട്ടിലെ തിരുപ്പൂർ അവിനാശിയിൽ അപകടത്തിൽ മരിച്ച കണ്ടക്ടർ വി ആർ ബൈജുവിന്റെ മൃതദേഹം എറണാകുളത്ത് എത്തിച്ചു. അപകടത്തിൽ മരിച്ച ചിയ്യാരം സ്വദേശി ജോഫി പോൾ, തൃശൂർ അരിമ്പൂർ സ്വദേശി യേശുദാസ്, എരുമപ്പെട്ടി സ്വദേശി അനു, ഹനീഷ് എന്നിവരുടെ മൃതദേഹങ്ങളും വീട്ടിൽ എത്തിച്ചിട്ടുണ്ട്. എറണാകുളം ബസ് സ്റ്റാൻഡിൽ ബൈജുവിന് ആദരാഞ്ജലി അർപ്പിക്കുകയാണ് സഹപ്രവർത്തകരടക്കമുള്ളവർ. കെഎസ്ആർടിസി ബസ് സ്റ്റേഷനിൽ സഹപ്രവർത്തകർക്ക് കാണാനായി അല്പനേരം വെക്കും.

തമിഴ്‌നാട്ടിലെ തിരുപ്പൂർ അവിനാശിയിൽ കെഎസ്ആർടിസി ബസിലേക്ക് കണ്ടെയ്‌നർ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ 19 മലയാളികളാണ് മരിച്ചത്. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് ദുരന്തത്തിൽപ്പെട്ടത്. കണ്ടെയ്‌നർ ലോറി ഡ്രൈവറായ ഒറ്റപ്പാലം സ്വദേശി ഹേമരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽനിന്ന് ടൈൽസുമായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്നു കണ്ടെയ്‌നർ ലോറി. ഡിവൈഡറിൽ കയറി എതിർവശത്തുകൂടി വരുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

ടൈൽസും ഗ്രാനൈറ്റും അടക്കം ഭാരമേറിയ വസ്തുക്കളുള്ള ലോറിയായതിനാൽ ഇടിയുടെ ആഘാതം കൂടി. ബസിന്റെ വലതു ഭാഗം പൂർണമായും തകർന്നു. മരിച്ചവർ എല്ലാം ഈ ഭാഗത്ത് ഇരുന്നവരാണ്. ബസ് ഡ്രൈവറും കണ്ടക്ടറും തൽക്ഷണം മരിച്ചു. അപകട സമയത്ത് യാത്രക്കാരെല്ലാം ഉറങ്ങുകയായിരുന്നു. ഒട്ടും വൈകാതെ തന്നെ രക്ഷാപ്രവർത്തനം തുടങ്ങി. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് തമിഴ്‌നാട് പൊലീസ് നിഗമനം.എന്നാൽ ടയർ പൊട്ടിയതാണ് അപകടത്തിന് കാരണം എന്നാണ് ഡ്രൈവർ പറയുന്നത്.

25 പേരാണ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഈ രണ്ട് പേരുടെയും തലയ്ക്കാണ് പരിക്ക്. മറ്റൊരാൾക്ക് നട്ടെല്ലിന് പരിക്കുണ്ട്. ഇവർക്കായി വിദഗ്ധ ചികിത്സ ഉറപ്പാക്കും.

മറ്റ് ആരുടെയും നില ഗുരുതരമല്ല. ഇന്ന് തന്നെ മിക്കവരും ആശുപത്രി വിട്ടേക്കും എന്നാണ് ജില്ലാ കളക്ടറും എസ്‌പിയും അടക്കമുള്ളവർ അറിയിക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപവീതം കെഎസ്ആർടിസി ധനസഹായം നൽകും. അടിയന്തിരമായി രണ്ടു ലക്ഷം രൂപയും പിന്നീട് ബാക്കി തുകയും നൽകുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. മരിച്ച കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബാംഗങ്ങൾക്ക് 30 ലക്ഷം രൂപവീതം നൽകും. കെഎസ്ആർടിസിയുടെ ഇൻഷുറൻസ് തുകയാണ് കൈമാറുന്നതെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രി വി എസ് സുനിൽകുമാർ കോയമ്പത്തൂരിലെത്തി പോസ്റ്റ്മോർട്ടം നടപടികൾ ഏകോപിപ്പിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP