Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരണം കടയുടെ നെയിംബോർഡിലെ കമ്പി കഴുത്തിൽ തുളച്ചു കയറി; അപകടം ലോറിയിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിത്തിരിച്ചപ്പോൾ

കെ എസ് ആർ ടി സി ബസ് കടയിലേക്ക് ഇടിച്ചുകയറി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; മരണം കടയുടെ നെയിംബോർഡിലെ കമ്പി കഴുത്തിൽ തുളച്ചു കയറി; അപകടം ലോറിയിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിത്തിരിച്ചപ്പോൾ

കണ്ണൂർ : തളിപ്പറമ്പിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് കടയിലേയ്ക്ക് ഇടിച്ചുകയറി ബസ് യാത്രികയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെമ്പേരി കംബ്ലാരിയിലെ പരേതനായ ഇലവുങ്കൽ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ (58)യാണ് മരിച്ചത്. ബസ് ഇടിച്ചു കയറിയതിനെ തുടർന്ന് കടയുടെ പേര് സ്ഥാപിച്ചിരുന്ന ബോർഡിലെ കമ്പി വീട്ടമ്മയുടെ കഴുത്തിൽ തുളഞ്ഞുകയറുകയായിരുന്നു.

തളിപ്പറമ്പ്-ആലക്കോട് റോഡിൽ വിദ്യാനികേതന് സമീപം പുലർച്ചെ 6.50 നായിരു അപകടം. അമിത വേഗതയിൽ എതിരെ വരികയായിരുന്ന ലോറിയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റിലും തുടർന്ന് കടയിലേയ്ക്കും ഇടിച്ച് കയറുകയായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP