Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിലയ്ക്കലിൽ ബസ് തല്ലിപ്പൊളിച്ചവർക്ക് ജയിലറ തന്നെ ശരണം; അണികളെ എങ്ങനെ പുറത്തിറക്കണമെന്നറിയാതെ പരിവാർ നേതാക്കൾ; തച്ചങ്കരിയുടെ നീക്കങ്ങൾ വെട്ടിലാക്കിയത് ശബരിമല സമര നേതൃത്വത്തെ; കോടികളുടെ നഷ്ടപരിഹാരം നൽകാൻ ആവില്ലെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റിലായവർ

നിലയ്ക്കലിൽ ബസ് തല്ലിപ്പൊളിച്ചവർക്ക് ജയിലറ തന്നെ ശരണം; അണികളെ എങ്ങനെ പുറത്തിറക്കണമെന്നറിയാതെ പരിവാർ നേതാക്കൾ; തച്ചങ്കരിയുടെ നീക്കങ്ങൾ വെട്ടിലാക്കിയത് ശബരിമല സമര നേതൃത്വത്തെ; കോടികളുടെ നഷ്ടപരിഹാരം നൽകാൻ ആവില്ലെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റിലായവർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ നിരവധി പ്രതിഷേധങ്ങളാണ് നാം സംസ്ഥാനത്ത് പലയിടങ്ങളിലായി കണ്ടത്. സംഭവത്തിൽ കെഎസ് ആർടിസി ബസുകൾ ഉൾപ്പടെയുള്ളവ പ്രതിഷേധത്തിനിടയിൽ തകർക്കുകയും ചെയ്തിരുന്നു. ഈ അവസരത്തിലാണ് കെഎസ്ആർടിസി ബസുകൾ തകർത്തവരിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാതെ ജാമ്യം കൊടുക്കെരുതെന്ന് കെഎസ്ആർടിസി എംഡി ടോമിന് തച്ചങ്കരി ഡിജിപിക്ക് കത്ത് നൽകിയത്.

ഇതോടെ അണികളെ എങ്ങനെ പുറത്തിറക്കുമെന്നറിയാതെ കുരുക്കിലായിരിക്കുകയാണ് പരിവാർ നേതാക്കൾ. തച്ചങ്കരിയുടെ നീക്കം ശബരിമലയിൽ പ്രതിഷേധം നടത്തുന്നവരെയും വെട്ടിലാക്കിയിരിക്കുകയാണ്. നഷ്ടപരിഹാരം ഈടാക്കുന്നതിനായി, കെഎസ്ആർടിസിക്ക് ഉണ്ടായ നാശനഷ്ടത്തെപറ്റി അന്വേഷണ ഉദ്യോഗസ്ഥർ ബന്ധപ്പെട്ട കോടതികളിൽ പരാതി സമർപ്പിക്കാൻ നിർദേശിക്കണമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിലുണ്ടായ പ്രതിഷേധത്തിൽ തകർന്നത് 49 കെഎസ്ആർടിസി ബസുകളാണ്. ബസുകൾ തകർന്നതും ട്രിപ്പുകൾ മുടങ്ങിയതും ഉൾപ്പെടെ 1.25 കോടിയുടെ നഷ്ടമാണു കോർപറേഷനുണ്ടായത്. പമ്പയിൽ ഉണ്ടായ പ്രതിഷേധത്തിൽ മാത്രം 23 ബസുകൾക്കാണു നാശനഷ്ടം ഉണ്ടായത്. ബസുകളുടെ ചില്ലുകളും ലൈറ്റും ഡിസ്‌പ്ലേ ബോർഡുകളും അക്രമികൾ തകർത്തു. പമ്പയിലെ പ്രതിഷേധ സമരത്തിലുണ്ടായ നഷ്ടം 63,0500. മറ്റുള്ള സ്ഥലങ്ങളിലെ പ്രതിഷേധത്തിൽ 89,000 രൂപയുടെ നഷ്ടമുണ്ടായി. ബസുകൾക്ക് തകരാർ സംഭവിച്ചതിലെ നഷ്ടം 7,19,500 രൂപ. വരുമാനനഷ്ടം 46,00,000. ആകെ നഷ്ടം 53,19,500 രൂപ.

സർക്കാരിന്റെയോ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയോ വസ്തുവകകൾ പ്രതിഷേധത്തിന്റെ ഭാഗമായി തകർക്കപ്പെട്ടാൽ ആ നഷ്ടം ആക്രമണത്തിനു നേതൃത്വം നൽകിയ വ്യക്തികളിൽനിന്നോ സംഘടനകളിൽനിന്നോ ഈടാക്കണമെന്ന് 2003ൽ സർക്കാർ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് കർശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതിയും സർക്കാരിനു നിർദ്ദേശം നൽകിയിരുന്നു. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണു നഷ്ടപരിഹാരം ഈടാക്കാതെ പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് കോർപ്പറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP