Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്‌റ്റോപുകളിൽ നിർത്താതെ പോകുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും വൻ പണി കിട്ടും; അംഗീകൃത സ്റ്റോപ്പുകളിൽ നിർത്താതെ പോയാൽ ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം

സ്‌റ്റോപുകളിൽ നിർത്താതെ പോകുന്ന കെഎസ്ആർടിസി ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കും വൻ പണി കിട്ടും; അംഗീകൃത സ്റ്റോപ്പുകളിൽ നിർത്താതെ പോയാൽ ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കാൻ നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:സ്‌റ്റോപുകളിൽ നിർത്താതെ പോകുന്ന കെഎസ്ആർടിസി ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ ഇനി കർശന നടപടി സ്വീകരിക്കും. യാത്രക്കാർ കൈ കാണിച്ചിട്ടും അംഗീകൃത സ്റ്റോപ്പുകളിൽ നിർത്താതെ പോകുന്നു എന്ന പരാതി കെഎസ്ആർടിസിക്കെതിരെ ശക്തമാണ്. ഈ സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. ഇത്തരക്കാർ കുറച്ചേയുള്ളൂവെന്നും അവരെക്കൂടി തിരുത്തൽ നടപടികളും തുടർപരിശീലനവും നൽകി സേവനതൽപരരും ആത്മാർഥതയുമുള്ളവരാക്കി മാറ്റുമെന്നും ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം പി ദിനേശ് അറിയിച്ചു.

ഈക്കഴിഞ്ഞ സെപ്റ്റംബർ 14ന് തിരുവനന്തപുരം-മൂലമറ്റം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ 4 വിദ്യാർത്ഥിനികളെ കയറ്റാതെ പോയതും 16നു തിരുവനന്തപുരം വെടിവച്ചാൻ കോവിൽ ജംക്ഷനിൽ 2 സിറ്റി ഫാസ്റ്റ് ബസുകൾ കൈ കാണിച്ചിട്ടും നിർത്താതെ പോയതും സംബന്ധിച്ച പരാതികളെ തുടർന്നാണു സിഎംഡിയുടെ മുന്നറിയിപ്പ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP