Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഡ്രൈവർ അടിച്ച് പൂസായി..! യാത്രക്കാർ ബഹളം വച്ചതോടെ ബസ് ഉപേക്ഷിച്ച് മുങ്ങിയത് കെഎസ്ആർടി ഡ്രൈവർ; നാടകീയ സംഭവം ഇന്ന് പുലർച്ചെ കായംകുളം സ്റ്റാൻഡിൽ

ഡ്രൈവർ അടിച്ച് പൂസായി..! യാത്രക്കാർ ബഹളം വച്ചതോടെ ബസ് ഉപേക്ഷിച്ച് മുങ്ങിയത് കെഎസ്ആർടി ഡ്രൈവർ; നാടകീയ സംഭവം ഇന്ന് പുലർച്ചെ കായംകുളം സ്റ്റാൻഡിൽ

മറുനാടൻ ഡെസ്‌ക്‌

കായംകുളം (ആലപ്പുഴ); കെഎസ്ആർടിസി ഡ്രൈവർ വാഹനം ഉപേക്ഷിച്ച് മുങ്ങി. നാടകീയ സംഭവങ്ങൾ അരങ്ങേറിയത് ഇന്നലെ പുലർച്ചെ കായകുളം സ്റ്റാൻഡിൽ. അടിച്ച് പൂസായി ഡ്രൈവർ വാഹനം ഓടിച്ചതോടെ യാത്രക്കാർ ബഹളം കൂട്ടിയതിനെ തുടർന്നായിരുന്നു ഡ്രൈവർ ബസ് ഉപക്ഷിച്ച് മുങ്ങിയത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

കളിയിക്കാവിളതൃശൂർ ബസിലെ ഡ്രൈവറാണു കായംകുളം സ്റ്റാൻഡിൽ എത്തിയപ്പോൾ സ്ഥലം വിട്ടത്. ഇയാൾ പാറശാല ഡിപ്പോയിലെ ഡ്രൈവറാണ്.മദ്യപിച്ചു വാഹനം ഓടിക്കുകയാണെന്ന് ആരോപിച്ചു യാത്രക്കാർ ബഹളം കൂട്ടിയതിനെ തുടർന്നായിരുന്നു നാടകീയ സംഭവങ്ങൾ. രാത്രി 9.45 നു കളിയിക്കാവിളയിൽനിന്നു പുറപ്പെട്ട ബസിന്റെ നിയന്ത്രണം പല തവണ നഷ്ടപ്പെട്ടതോടെയാണു ഡ്രൈവർ മദ്യപിച്ചതായി യാത്രക്കാർ സംശയിച്ചത്.

പുലർച്ചെ ഒന്നരയോടെ കായംകുളം സ്റ്റാൻഡിൽ എത്തിയപ്പോൾ യാത്രക്കാർ ബഹളം വച്ചു. ഇതോടെ ഡ്രൈവർ ബസ് ഉപേക്ഷിച്ച് കടക്കുകയായിരുന്നു. ഇയാളെക്കുറിച്ചു വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബസിൽനിന്ന് ഇറങ്ങി നടന്ന ഇയാളെ സെക്യൂരിറ്റി ജീവനക്കാരും ഉദ്യോഗസ്ഥരും തടഞ്ഞിരുന്നു.

മദ്യപിച്ചതാണെന്നു ബോധ്യമായതോടെ ഓഫിസിനു സമീപം കസേരയിൽ ഇരുത്തിയെങ്കിലും ശുചിമുറിയിൽ പോയിട്ടു വരാമെന്നു പറഞ്ഞു പോയ ആളെ പിന്നീടു കാണാതെ വന്നതോടെയാണു മുങ്ങിയതാണെന്നു മനസ്സിലായത്. കായംകുളം ഡിപ്പോയിലെ ഡ്രൈവർ പ്രശോഭാണു പിന്നീടു ബസ് ഓടിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP