Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അനുമോദിന്റെ ആ മനസാന്നിധ്യത്തിന് ഒരായിരം 'അനുമോദനം'; ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസിലെ 87 ജീവനുകളെ രക്ഷിച്ചത് ഡ്രൈവറുടെ കൃത്യമായ നീക്കം; കൊക്കയ്ക്ക് സമീപം ഇടിച്ചു നിന്ന ബസിന്റെ മുൻവാതിലിലൂടെ സുരക്ഷിതമായി യാത്രക്കാരെ പുറത്തെത്തിച്ച അനുമോദിന് മലയാളക്കരയുടെ കൈയടി

അനുമോദിന്റെ ആ മനസാന്നിധ്യത്തിന് ഒരായിരം 'അനുമോദനം'; ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആർടിസി ബസിലെ 87 ജീവനുകളെ രക്ഷിച്ചത് ഡ്രൈവറുടെ കൃത്യമായ നീക്കം; കൊക്കയ്ക്ക് സമീപം ഇടിച്ചു നിന്ന ബസിന്റെ മുൻവാതിലിലൂടെ സുരക്ഷിതമായി യാത്രക്കാരെ പുറത്തെത്തിച്ച അനുമോദിന് മലയാളക്കരയുടെ കൈയടി

മറുനാടൻ ഡെസ്‌ക്‌

മാനന്തവാടി : നിറയെ യാത്രക്കാരുമായി പാൽചുരത്തിലൂടെ ഇറക്കം ഇറങ്ങി വരുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടെങ്കിലും കെഎസ്ആർടിസി ഡ്രൈവർ അനുമോദിന് മനോധൈര്യം കൈമോശം വന്നില്ല. കൃത്യമായ ഇടപെടലിലൂടെ അനുമോദ് കാത്തത് 87 ജീവനുകളാണ്. ശനിയാഴ്‌ച്ച രാത്രി എട്ടിനാണ് യാത്രയ്ക്കിടെ നഷ്ടപ്പെട്ട ബ്രേക്ക് അനുമോദിന് വെല്ലുവിളിയായത്. മാനന്തവാടിയിൽ നിന്ന് ഇരിട്ടി വഴി കോട്ടയത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടത്തിൽപെട്ടത്.

പാൽച്ചുരം ഒന്നാം വളവിനു മുകളിലെ ചെകുത്താൻതോടിന് സമീപത്തുവച്ചായിരുന്നു ബസിന്റെ ബ്രേക്ക് നഷ്ടമായത്. കുത്തനേയുള്ള ഇറക്കം ഇറങ്ങവേ കേളകം ഭാഗത്തു നിന്ന് വന്ന ലോറിക്ക് അരിക് നൽകാൻ ബസ് നിർത്താൻ ശ്രമിക്കുമ്പോഴാണ് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട കാര്യമറിഞ്ഞത്. അനുമോദ് പെട്ടെന്ന് ബസ് മൺതിട്ടയിൽ ഇടിപ്പിച്ചു നിർത്തുകയായിരുന്നു. ബസ് നിന്നതിന്റെ മറുഭാഗത്ത് വലിയ കൊക്കയാണ്. ഡ്രൈവറുടെ വാതിലിലൂടെയും അൽപം മാത്രം തുറക്കാൻ കഴിഞ്ഞ മുൻ ഭാഗത്തെ വാതിലിലൂടെയും യാത്രക്കാരെ പെട്ടെന്നു തന്നെ പുറത്തെത്തിച്ചു.

മൺതിട്ടയിൽ തട്ടിനിന്നതിനാൽ ബസിന്റെ പിൻവാതിൽ തുറക്കാൻ കഴിയുമായിരുന്നില്ല. രാത്രി 8.45നായിരുന്നു അപകടം. 87പേരാണ് ബസിലുണ്ടായിരുന്നത്. രാത്രി 10ന് മാനന്തവാടി ഡിപ്പോയിൽ നിന്നും മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. ബ്രേക്ക് പോയ ബസ് രാത്രി തന്നെ താൽക്കാലികമായി തകരാർ പരിശോധിച്ച് മാനന്തവാടി ഡിപ്പോയിലെത്തിച്ചു.

ബ്രേക്ക് തകരാർ തുടർക്കഥ, രണ്ടാഴ്‌ച്ചയ്ക്കിടെ നാലു കെഎസ്ആർടിസികൾ

ബ്രേക്ക് തകരാറിലായി കെഎസ്ആർടിസി ബസുകൾ അപകടത്തിൽ പെടുന്നത് മാനന്തവാടിയിൽ പതിവാകുന്നു. കഴിഞ്ഞ 2 ആഴ്ചയ്ക്കകം ഇങ്ങനെ അപകടത്തിൽ പെട്ടത് മാനന്തവാടി ഡിപ്പോയിലെ 4 ബസുകളാണ്. 23ന് വൈകിട്ട് വടകരയിലേക്ക് പോയ ബസിന് സന്ധ്യക്ക് പക്രംതളം ചുരത്തിൽ ബ്രേക്ക് നഷ്ടമായി. അന്നും ഡ്രൈവറുടെ സമയോചിത ഇടപെടലാണ് യാത്രക്കാരുടെ ജീവൻ രക്ഷിച്ചത്.

മതിലിൽ ഇടിപ്പിച്ച് ബസ് നിർത്തിയതിനാലാണ് ആളപായം ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ പല യാത്രക്കാർക്കും നിസാര പരുക്കേറ്റു.അതിനു ശേഷവും ഇതേ ബസ് കണ്ണൂർ ചിറ്റാരിപ്പറമ്പിൽ വച്ച് ബ്രേക്ക് നഷ്ടമായി അപകടം വരുത്തി. അന്ന് ബസ് ടിപ്പർ ലോറിക്ക് ഇടിച്ചാണ് നിന്നത്.

97 ആളുകൾ ബസിലുള്ളപ്പോഴായിരുന്നു അപകടം. ഭാഗ്യവശാൽ ആർക്കും പരുക്കേറ്റില്ല. വെൺമണി ഇറക്കത്തിൽ വാളാട് നിന്ന് തിരികെ മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസിനും അടത്തിടെ ബ്രേക്ക് നഷ്ടമായി. ഹാൻഡ് ബ്രേക്ക് ഇട്ടിട്ടും മുന്നോട്ടു പോയ ബസ് ഡ്രൈവർ ഓഫ് ലിവർ വലിച്ചു പിടിച്ചാണ് സാഹസികമായി നിർത്തിയത്.വാളാട് സ്‌കൂളിൽ നിന്ന് നിറയെ വിദ്യാർത്ഥികളുമായി വരികയായിരുന്ന ബസാണ് വൈകിട്ട് അപകടത്തിൽ പെട്ടത്.

ഏറ്റവും ഒടുവിലത്തേതാണ് ശനിയാഴ്ച രാത്രിയിലെ പാൽച്ചുരം അപകടം. മാനന്തവാടി ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗത്തിന്റെ അനാസ്ഥയും സ്‌പെയർ പാർട്ടിസിന്റെ ക്ഷാമവുമാണ് അടിക്കടി ബസുകളുടെ ബ്രേക്ക് നഷ്ടമാകാൻ കാരണമെന്ന് ജീവനക്കാർ തന്നെ പറയുന്നു. ദിവസങ്ങളുടെ ഇടവേളയിൽ 4 അപകടങ്ങൾ നടന്നിട്ടും ഭാഗ്യം കൊണ്ടാണ് ആളപായം ഒഴിവായത്. യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടത്ര സത്വരപരിഗണന നൽകണമെന്ന നിർദ്ദേശം ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP