Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാശുവാരി കൂട്ടി റെക്കോർഡ് കളക്ഷനുമായി കെഎസ്ആർടിസി; തിങ്കളാഴ്ച നേടിയത് 8.50 കോടി രൂപ: കെഎസ്ആർടിസിയുടെ ഈ മാസം ഇതുവരെയുള്ള കളക്ഷൻ 120.32 കോടി: ചരിത്രത്തിലാദ്യമായി റെക്കോർഡ് കളക്ഷൻ നേടിയത് കോർപ്പറേഷനും ജീവനക്കാരും ഒന്നടങ്കം ഉണർന്ന് പ്രവർത്തിച്ചതോടെ

കാശുവാരി കൂട്ടി റെക്കോർഡ് കളക്ഷനുമായി കെഎസ്ആർടിസി; തിങ്കളാഴ്ച നേടിയത് 8.50 കോടി രൂപ: കെഎസ്ആർടിസിയുടെ ഈ മാസം ഇതുവരെയുള്ള കളക്ഷൻ 120.32 കോടി: ചരിത്രത്തിലാദ്യമായി റെക്കോർഡ് കളക്ഷൻ നേടിയത് കോർപ്പറേഷനും ജീവനക്കാരും ഒന്നടങ്കം ഉണർന്ന് പ്രവർത്തിച്ചതോടെ

തിരുവനന്തപുരം: നാലു ദിവസത്തെ സ്വകാര്യ ബസ് സമരത്തിന്റെ പശ്ചാത്തലത്തിൽ കാശുവാരിക്കൂട്ടി കെഎസ്ആർടിസി ബസുകൾ. ചരിത്രത്തിലാദ്യമായി ഒറ്റ ദിവസത്തെ കളക്ഷൻ എട്ടു കോടി കടക്കാനും കെഎസ്ആർടിസിക്കായി. ഇത് സാമ്പത്തിക പ്രതിസന്ദിയിൽ നട്ടം തിരിയുന്ന കെഎസ്ആർടിസിക്ക് വലിയ ആശ്വാസമായി മാറി. കെഎസ്ആർടിസിയുടെ ഈ മാസം ഇതുവരെയുള്ള കളക്ഷൻ 120.32 കോടി രൂപയാണ്.

സ്വകാര്യ ബസ് സമരവും സാമ്പത്തിക പ്രതിസന്ധിയിലെ നട്ടം തിരിയലും നൽകിയ ഊർജത്തിൽ കാര്യക്ഷമമായി കോർപറേഷൻ പ്രവർത്തിച്ചപ്പോൾ വരുമാനം റെക്കോർഡിലെത്തുകയായിരുന്നു. സ്ഥാപനത്തിന്റെ ചരിത്രത്തിലാദ്യമായി 8.50 കോടി രൂപ ഒരു ദിവസം ലഭിച്ചു. കെ.എസ്.ആർ.ടി.സിക്ക് 7,74,90,910 രൂപയും ജന്റം ബസുകൾക്ക് 75,77,867 രൂപയും ലഭിച്ചു. ആകെ 8,50,68,777 രൂപയാണ് തിങ്കളാഴ്ചത്തെ കളക്ഷൻ.

സ്വകാര്യ ബസ് സമരം ആരംഭിച്ച വെള്ളിയാഴ്ച മുതൽ കെ.എസ്.ആർ.ടി.സി പരമാവധി 5500 ബസുകൾ വീതം ഓടിക്കുന്നുണ്ട്. സ്വകാര്യ ബസുകൾ ഓടിയിരുന്ന റൂട്ടുകളിലായി 1500 ൽ അധികം പ്രത്യേക സർവീസുകളും ഓടിച്ചു. വെള്ളിയാഴ്ച 7.22 കോടിയും ശനിയാഴ്ച 7.85 കോടിയും ലഭിച്ചിരുന്നു. പൊതുവെ കളക്ഷൻ കുറയുന്ന ഞായറാഴ്ച 6.69 കോടി രൂപയും കിട്ടി.

ബസ് സമരം തുടങ്ങുന്നതിനു മുമ്പ് കെ.എസ്.ആർ.ടി.സിക്ക് ലഭിച്ച റെക്കാഡ് കളക്ഷൻ 7.40 കോടി രൂപയായിരുന്നു. സമരം തുടങ്ങിയ 16ന് കെ.എസ്.ആർ.ടി.സി കളക്ഷൻ 7.22 കോടി രൂപയിലൊതുങ്ങി. അന്ന് തന്നെ സർവീസ് കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടി കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റ് സ്വീകരിക്കുകയും ചെയ്തു

കളക്ഷൻ ഫെബ്രുവരി 10 മുതൽ
സമരത്തിനു മുമ്പ്
ഫെബ്രുവരി 10 6.27 കോടി
11 -5.75 കോടി

12-6.61 കോടി

13-5.29 കോടി

14-6.56 കോടി

15 -5.94 കോടി
സമരം തുടങ്ങിയപ്പോൾ

ഫെബ്രുവരി 16 7.22 കോടി

17 --7.85 കോടി

18-6.69 കോടി

19 - 8.50 കോടി
ഈ മാസം ഇതുവരെയുള്ള കളഷൻ
120.32 കോടി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP