Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണം തട്ടിപ്പ് നടത്തിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ; പിടിയിലായത് 14 യാത്രക്കാരിൽ നിന്ന് പണംവാങ്ങി ടിക്കറ്റ് നൽകിയില്ലെന്ന് കണ്ടെത്തിയതോടെ; ഒരു മാസത്തിനിടെ മൂന്നാർ തേനി റൂട്ടിൽ തട്ടിപ്പ് നടത്തിയത് ആറു കണ്ടക്ടർമാർ എന്നും കെഎസ്ആർടിസി

പണം തട്ടിപ്പ് നടത്തിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ; പിടിയിലായത് 14 യാത്രക്കാരിൽ നിന്ന് പണംവാങ്ങി ടിക്കറ്റ് നൽകിയില്ലെന്ന് കണ്ടെത്തിയതോടെ; ഒരു മാസത്തിനിടെ മൂന്നാർ തേനി റൂട്ടിൽ തട്ടിപ്പ് നടത്തിയത് ആറു കണ്ടക്ടർമാർ എന്നും കെഎസ്ആർടിസി

തിരുവനന്തപുരം: മൂന്നാർ-തേനി റൂട്ടിൽ കെഎസ്ആർടിസി വിജിലൻസ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ പിടിയിലായ കണ്ടക്ടർക്ക് സസ്‌പെൻഷൻ. പണം അപഹരിച്ചതായി കണ്ടെത്തിയ ഫസ്റ്റ് ഗ്രേഡ് കണ്ടക്ടർ ടി രാജേഷ് ഖന്നയ്ക്കാണ് സസ്‌പെൻഷൻ. ഈ മാസം 25നാണ് പരിശോധന നടന്നത്.

14 യാത്രക്കാരിൽ നിന്ന് പണം വാങ്ങി ടിക്കറ്റ് നൽകാതെ പണാപഹരണം നടത്തിയെന്ന് കണ്ടെത്തിയെന്ന് കെഎസ്ആർടിസി പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഈ മേഖലയിൽ ഒരുമാസത്തിനിടെ വിജിലൻസ് സ്‌ക്വാഡിന്റെ പിടിയിൽ പെടുന്ന ആറാമത്തെ കണ്ടക്ടറാണ് രമേഷ് ഖന്നയെന്നും ഇതുമായി ബന്ധപ്പെട്ട് ദേവികുളം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കെഎസ്ആർടിസി വ്യക്തമാക്കുന്നു.

സർവീസ് കാര്യക്ഷമമാക്കാനും വരുമാന വർധനവ് ലക്ഷ്യമാക്കിയും പരിശോധന ശക്തമാക്കാൻ സിഎംഡി ടോമിൻ തച്ചങ്കരി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന കർശനമാക്കിയതിനെ തുടർന്നാണ് ഇത്രയും പേർ ഒരു മാസത്തിനിടെ കുടുങ്ങിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP