Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യാത്രക്കാർക്ക് ബുദ്ധിമുട്ട് വരുമ്പോൾ വഴിയിൽ ഉപേക്ഷിച്ചിട്ട് പോകുന്ന ബസ് ജീവനക്കാർക്ക് ഒരു മാതൃക; കരുനാഗപ്പള്ളിയിൽ യാത്രക്കിടയിൽ ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരനു തുണയായത് ബസിലെ ഡ്രൈവറും കണ്ടക്ടറും; കെഎസ്ആർടിസി കരുനാഗപ്പള്ളി അഴീക്കൽ ബസിലായിരുന്നു സംഭവം; ബസ് ജീവനക്കാർ മടങ്ങിയത് യാത്രക്കാരന്റെ പ്രാഥമിക ചികിൽസയ്ക്കുള്ള പണവും നൽകിയ ശേഷം

മറുനാടൻ മലയാളി ബ്യൂറോ

കരുനാഗപ്പള്ളി: യാത്രക്കാർക്ക് അസുഖങ്ങളും ബുദ്ധിമുട്ട് വരുമ്പോൾ വഴിയിൽ ഉപേക്ഷിച്ചിട്ട് പോകുന്ന ബസ് ജീവനക്കാരുടെ വാർത്ത സ്ഥിരം പത്രങ്ങളിൽ കാണാറുണ്ട്. ഇവരിൽ നിന്നും വേറിട്ട് നിൽക്കുന്നവരാണ് കരുനാഗപ്പള്ളി ഡിപ്പോയിലെ ഈ കണ്ടക്ടറും ഡ്രൈവറും. കരുനാഗപ്പള്ളി അഴീക്കൽ യാത്രക്കിടയിൽ ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരനാണ് ഇവർ തുണയായത്. കെഎസ്ആർടിസി കരുനാഗപ്പള്ളി അഴീക്കൽ ബസിലായിരുന്നു സംഭവം

ഡ്രൈവറും കണ്ടക്ടറും ബസിൽ ഹൃദയാഘാതം അനുഭവപ്പെട്ട യാത്രക്കാരനു തുണയായി മാറി. കെഎസ്ആർടിസിയിലെ കരുനാഗപ്പള്ളി സ്റ്റേഷനിൽനിന്നു സർവീസ് നടത്തുന്ന കരുനാഗപ്പള്ളി അഴീക്കൽ ബസിലായിരുന്നു സംഭവം. കാട്ടിൽകടവ് കണ്ടത്തിൽ ജയകുമാറിനാണ് (63) ബസിൽ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടത്. ബസിലെ കണ്ടക്ടർ തൊടിയൂർ സ്വദേശി സന്തോഷ്‌കുമാർ, ഡ്രൈവർ മൈനാഗപ്പള്ളി സ്വദേശി താജുദ്ദീൻ എന്നിവർ ചേർന്ന ജയകുമാറിനെ സമീപത്തുള്ള ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കണ്ടക്ടറുടെ നിർദ്ദേശം പ്രകാരം ഉടൻ തന്നെ ഡ്രൈവർ ബസ് നിർത്തി. പിന്നീട് ഇരുവരും ചേർന്ന് ജയകുമാറിനെ ഒരു ഓട്ടോറിക്ഷയിൽ കയറ്റി ആലുംപീടികയിലുള്ള സ്വകാര്യ ക്ലിനിക്കിൽ കൊണ്ടു പോയി. അവിടെ ഡോക്ടർ എത്താൻ വൈകുമെന്ന വിവരം ലഭിച്ചതോടെ സമയം കളയാതെ ഇരുവരും യാത്രക്കാരനെ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് യാത്രക്കാരൻ ബസ് കുഴഞ്ഞുവീണത് ശ്രദ്ധയിൽപ്പെട്ട ഇരുവരുടെയും കൃത്യസമയത്തുള്ള ഇടപെടലാണ് വിലപ്പെട്ട ഒരു ജീവൻ രക്ഷിക്കാൻ കാരണമായത്.

യാത്രക്കാരന്റെ പ്രാഥമിക ചികിൽസയ്ക്കുള്ള പണവും ഇരുവരും ചേർന്ന് ആശുപ്രതിയിൽ നൽകിയിരുന്നു. കൃത്യ സമയത്ത് എത്തിച്ചതിനാൽ രക്ഷിക്കാൻ സാധിച്ചതായി ഡോക്ടർമാർ പറഞ്ഞു.8.10ന് ആലുംപീടിക പട്ടശേരിമുക്കിനു സമീപത്ത് വച്ച് ഇന്നലെയാണ് ജയകുമാർ ബസിനുള്ളിൽ കുഴഞ്ഞുവീണത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP