Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെരഞ്ഞെടുപ്പു തന്ത്രമോ ക്രൂഡ് ഓയിൽ വിലക്കുറവോ? കെഎസ്ആർടിസി ഓർഡിനറി യാത്രാനിരക്കു കുറയ്ക്കാൻ തീരുമാനം; മിനിമം നിരക്ക് ഏഴിൽ നിന്ന് ആറു രൂപയാക്കും; നിരക്കുകുറയ്ക്കാൻ സ്വകാര്യബസുകളോടും ആവശ്യപ്പെടും

തെരഞ്ഞെടുപ്പു തന്ത്രമോ ക്രൂഡ് ഓയിൽ വിലക്കുറവോ? കെഎസ്ആർടിസി ഓർഡിനറി യാത്രാനിരക്കു കുറയ്ക്കാൻ തീരുമാനം; മിനിമം നിരക്ക് ഏഴിൽ നിന്ന് ആറു രൂപയാക്കും; നിരക്കുകുറയ്ക്കാൻ സ്വകാര്യബസുകളോടും ആവശ്യപ്പെടും

തിരുവനന്തപുരം: കെഎസ്ആർടിസി യാത്രാനിരക്കു കുറയ്ക്കാൻ തീരുമാനം. ഓർഡിനറി ടിക്കറ്റ് നിരക്ക് ഒരു രൂപ കുറയ്ക്കാനാണു തീരുമാനം.

ക്രൂഡോയിൽ വില കുറഞ്ഞതു കണക്കിലെടുത്താണു നിരക്കു കുറച്ചത്. മന്ത്രിസഭായോഗത്തിന്റേതാണു തീരുമാനം. ഓർഡിനറി ബസിൽ മിനിമം ചാർജ് ഏഴിൽ നിന്ന് ആറാക്കി മാറ്റും. നിരക്കുകുറയ്ക്കാൻ സ്വകാര്യബസുകളോടും ആവശ്യപ്പെടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

മറ്റുനിരക്കുകളും കുറയും. എന്നാൽ സൂപ്പർ ഫാസ്റ്റ് ബസുകളിൽ ഈ നിരക്കു ബാധകമല്ല. അതേസമയം, ക്രൂഡ് ഓയിൽ വില മുമ്പുതന്നെ കുറഞ്ഞപ്പോഴൊന്നും നിരക്കു കുറയ്ക്കാത്ത സർക്കാർ ഇപ്പോൾ നിരക്കു കുറയ്ക്കുന്നത് തെരഞ്ഞെടുപ്പു മുന്നിൽ കണ്ടാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ, സോളാർ- ബാർ കേസുകൾ കത്തിനിൽക്കെ പ്രതിച്ഛായയ്ക്കു സംഭവിച്ച ഇടിവ് മാറ്റാനും ഈ തീരുമാനം സഹായിക്കുമെന്ന പ്രതീക്ഷയിലാണു ഭരണപക്ഷം.

സിയാച്ചിനിൽ മഞ്ഞിനടിയിൽപ്പെട്ടു മരിച്ച മലയാളി സൈനികൻ സുധീഷിന്റെ കുടുംബത്തിനു സാമ്പത്തിക സഹായം നൽകാനും തീരുമാനിച്ചു. 25 ലക്ഷം രൂപ സുധീഷിന്റെ കുടുംബത്തിനു നൽകും. സുധീഷിന്റെ ഭാര്യക്കു സർക്കാർ ജോലി നൽകാനും തീരുമാനമായി.

കാസർകോട്, ആലപ്പുഴ ജില്ലകളിൽ പുതിയ കലക്ടർമാരെയും നിയമിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ആലപ്പുഴ ആർ ഗിരിജയും കാസർകോട്ട് ജി ദേവദാസും പുതിയ കലക്ടർമാരാകും. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP