Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പമ്പ-നിലയ്ക്കൽ ബസ് നിരക്ക് വർദ്ധിപ്പിച്ച ഡിടിഒയെ സസ്‌പെന്റ് ചെയ്ത് കെഎസ്ആർടിസി; നിരക്ക് വർദ്ധന കോർപ്പറേഷന്റെ അനുമതിയില്ലാതെയെന്ന് വിശദീകരണം; ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് 23 രൂപ; നടപടി പ്രതിഷേധങ്ങൾക്കൊടുവിൽ

പമ്പ-നിലയ്ക്കൽ ബസ് നിരക്ക് വർദ്ധിപ്പിച്ച ഡിടിഒയെ സസ്‌പെന്റ് ചെയ്ത് കെഎസ്ആർടിസി; നിരക്ക് വർദ്ധന കോർപ്പറേഷന്റെ അനുമതിയില്ലാതെയെന്ന് വിശദീകരണം; ഒറ്റയടിക്ക് വർദ്ധിപ്പിച്ചത് 23 രൂപ; നടപടി പ്രതിഷേധങ്ങൾക്കൊടുവിൽ

പത്തനംതിട്ട: കോർപ്പറേഷന്റെ അനുമതിയില്ലാതെ പമ്പ-നിലയ്ക്കൽ ബസ് നിരക്ക് വർദ്ധിപ്പിച്ച ഡിടിഒയെ കെഎസ്ആർടിസി സസ്‌പെന്റ് ചെയ്തു. ആർ. മനീഷിനെ ആണ് സസ്‌പെന്റ് ചെയ്തത്. നിരക്ക് കുത്തനെ കൂട്ടിയതിലുണ്ടായ പ്രതിഷേധമാണ് ഡിടിഒയ്‌ക്കെതിരെ നടപടി എടുക്കുന്നതിൽ പ്രേരിപ്പിച്ചത്.

മണ്ഡല- മകരവിളക്ക് തീർത്ഥാടന കാലത്ത് പത്തനംതിട്ട പമ്പ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസുകളുടെ നിരക്ക് ഒറ്റയടിക്ക് 23 രൂപയാണ് വർദ്ധിപ്പിച്ചത്. ഉത്സവകാലത്ത് നടത്തുന്ന സ്പെഷ്യൽ സർവീസുകൾക്കു മാർച്ച് 1 മുതൽ 30 ശതമാനം നിരക്കു വർധിപ്പിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതു പ്രകാരം ഇന്ന് മുതൽ 100 രൂപ നിരക്കിലാണ് ബസ് ഓടിയത്.

സ്‌പെഷ്യൽ സർവീസിനാണു നിരക്ക് വർധനയെന്നാണു കെഎസ്ആർടിസി പറയുന്നത്. ചാർജ് വർധനയെ തുടർന്നുണ്ടായ പ്രതിഷേധത്തിനൊടുവിൽ ജില്ലാ ട്രാൻസ്‌പോർട്ട് ഓഫിസറെ ആദ്യം സ്ഥലം മാറ്റുകയും പിന്നീട് സസ്‌പെന്റ് ചെയ്യുകയുമായിരുന്നു. തൊടുപുഴ ഡിടിഒയ്ക്കാണ് പകരം ചാർജ്.

ബസ് നിരക്ക് വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച പത്തനംതിട്ട ജില്ലാ ട്രാൻസ്‌ഫോർട്ട് ഓഫീസ് യുവമോർച്ച് ഉപരോധിച്ചു. നിലയ്ക്കൽ- പമ്പ റൂട്ടിൽ കെഎസ്ആർടിസി ബസ് ചാർജ് 40 രൂപയായി വർധിപ്പിച്ചത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഈ അധിക നിരക്കു വർധന ചോദ്യം ചെയ്തു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചെങ്കിലും കെഎസ്ആർടിസിയുടെ തീരുമാനം കോടതി അംഗീകരിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP