Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കെ.എസ്.ആർ.ടി.സി അന്തർ ജില്ലാ സർവീസ് നാളെ മുതൽ; ജില്ലയ്ക്ക് പുറത്തേക്ക് സർവീസ് നടത്തുന്നത് 1037 ഫാസ്റ്റ് പാസഞ്ചർ സർവീസസ്; സർവീസുകൾ രാവിലെ അഞ്ച് മുതൽ രാത്രി ഒൻപത് വരെ മാത്രം; കണ്ടെയ്‌മെന്റ് സോണുകളിൽ ബസ് നിർത്തില്ലെന്ന് ഗതാഗത മന്ത്രി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം : അന്തർ ജില്ലാ സർവീസ് നാളെ മുതൽ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. കെഎസ്ആർടിസിയുടെ 1037 ഫാസ്റ്റ് പാസഞ്ചർ ബസ്സുകളാണ് ജില്ലയ്ക്ക് പുറത്തേക്ക് സർവീസ് നടത്തുക. സ്വകാര്യ ബസ്സുകളും നാളെ മുതൽ സർവീസ് നടത്തും. രാവിലെ അഞ്ചു മുതൽ രാത്രി ഒമ്പതു വരെയാകും സർവീസ് എന്നും മന്ത്രി അറിയിച്ചു.

ബസ്സിൽ സൈനിറ്റൈസർ അടക്കം നിർബന്ധമാണ്. ഇതടക്കം സജ്ജീകരിക്കാനുള്ള കാലതാമസം കൊണ്ടാണ് ഇന്ന് സർവീസ് ആരംഭിക്കാൻ കഴിയാതിരുന്നത്. യാത്രക്കാർക്ക് മാസ്‌ക് നിർബന്ധമാണ്. കണ്ടെയ്ന്മെന്റ് സോണുകൾക്ക് ഉള്ളിലൂടെ ബസ് ഓടും. എന്നാൽ അവിടെ ബസ് നിർത്തുകയോ, യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ലെന്നും മന്ത്രി പറഞ്ഞു.

കോവിഡ് കാലത്തെ പ്രത്യേക ചാർജ് വർധന റദ്ദാക്കിയതായും മന്ത്രി അറിയിച്ചു. മുൻ നിരക്ക് മാത്രമേ ഇനി മുതൽ ഈടാക്കൂ. മുൻനിരക്കിൽ സർവീസ് നടത്തുക ബുദ്ധിമുട്ടാണെന്ന് കെഎസ്ആർടിസിയും സ്വകാര്യ ബസ്സുടമകളും അറിയിച്ചിട്ടുണ്ട്. അവരുടെ ബുദ്ധിമുട്ടുകളും അതൃപ്തിയും സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

ബസ് ചാർജ് വർധന ഇപ്പോൾ നടപ്പാക്കാനാവില്ല. ഇക്കാര്യത്തിൽ ചാർജ് വർധന പരിഗണിക്കുന്ന കമ്മീഷൻ നടപടികൾ ത്വരിതപ്പെടുത്താമെന്ന് ഇവരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം അധിക നിരക്ക് പിൻവലിച്ചതിൽ സ്വകാര്യ ബസ്സുടമകൾ കടുത്ത അതൃപ്തിയിലാണ്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP