Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202409Thursday

നഷ്ടത്തിലായ കെഎസ്ആർടിസിയെ കഷ്ടത്തിലാക്കി മിന്നൽ സമരം; നഷ്ടമായത് ഒരു കോടി രൂപയെന്ന് സിഎംഡി ടോമിൻ തച്ചങ്കരി; ജീവനക്കാരുടെ ധാർഷ്ട്യം ഇനി ജനം കൈകാര്യം ചെയ്യും; ജീവനക്കാർക്ക് ശമ്പളം നൽകുന്നത് യാത്രക്കാർ കൊടുക്കുന്ന പണത്തിൽ നിന്നാണെന്ന് ഓർമിക്കണമെന്നും തച്ചങ്കരി

നഷ്ടത്തിലായ കെഎസ്ആർടിസിയെ കഷ്ടത്തിലാക്കി മിന്നൽ സമരം; നഷ്ടമായത് ഒരു കോടി രൂപയെന്ന് സിഎംഡി ടോമിൻ തച്ചങ്കരി; ജീവനക്കാരുടെ ധാർഷ്ട്യം ഇനി ജനം കൈകാര്യം ചെയ്യും; ജീവനക്കാർക്ക് ശമ്പളം നൽകുന്നത് യാത്രക്കാർ കൊടുക്കുന്ന പണത്തിൽ നിന്നാണെന്ന് ഓർമിക്കണമെന്നും തച്ചങ്കരി

തിരുവനന്തപുരം: നഷ്ടത്തിലായ കെഎസ്ആർടിസിയെ കഷ്ടത്തിലാക്കി സംഘടനകളുടെ മിന്നൽ സമരം. മൂന്നരമണിക്കൂർ നീണ്ട സമരത്തിൽ നഗരത്തിലെ ജനങ്ങളാകെ വലഞ്ഞു. പല ഡ്രൈവർമാരും ബസ് നിരത്തിലുപേക്ഷിച്ച് പോയത് മണിക്കൂറുകൾ നീണ്ട ഗതാഗത തടസവും രൂക്ഷമാക്കി. 

കെഎസ്ആർടിസി ചൊവ്വാഴ്ച രാവിലെ നടന്ന മിന്നൽ സമരം നഷ്ടമാക്കിയത് ഒരു കോടി രൂപയെന്ന് സിഎംഡി ടോമിൻ തച്ചങ്കരി. ജീവനക്കാരുടെ ധാർഷ്ട്യം ഇനി ജനം കൈകാര്യം ചെയ്യുമെന്നും തച്ചങ്കരി പറഞ്ഞു.

ജീവനക്കാർക്ക് പരാതിയുണ്ടെങ്കിൽ തന്നെ സമീപിക്കണമെന്ന് പറഞ്ഞ തച്ചങ്കരി ജനങ്ങളെ ബുദ്ധിമുട്ടിച്ച ജീവനക്കാരെ വിമർശിക്കുകയും ചെയ്തു. ജീവനക്കാർ പത്ത് ലക്ഷം യാത്രക്കാരെ മൂന്നര മണിക്കൂർ നേരം ബുദ്ധിമുട്ടിലാക്കി. സംഘടിത ശക്തിയുണ്ടെന്നു കരുതി നാട്ടുകാരെ വിഷമിപ്പിക്കുന്ന സമീപനമാണ് ജീവനക്കാരിൽനിന്ന് ഉണ്ടായത്. പരീക്ഷയ്ക്ക് പോകുന്നവരും ജോലിക്ക് പോകുന്നവരും സമരം കാരണം വലഞ്ഞു. ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത് യാത്രക്കാർ നൽകുന്ന പണത്തിൽ നിന്നാണെന്ന് ഓർമിക്കണമെന്നും തച്ചങ്കരി കൂട്ടിച്ചേർത്തു.

കെ.എസ്.ആർ.ടി.സിയുടെ റിസർവേഷൻ കൗണ്ടർ ജോലികൾ കുടുംബശ്രീയെ ഏൽപ്പിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ചത്തെ സമരം. ഗതാഗതമന്ത്രി നടത്തിയ ചർച്ചയെത്തുടർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് സമരം പിൻവലിച്ചത്. നിരവധി യാത്രക്കാർ സമരംമൂലം വലഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP