Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓണക്കാല തിരക്ക് പരിഗണിച്ച് കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്‌സ് സ്‌പെഷ്യൽ സർവീസ് നടത്തുക കൊട്ടാരക്കര- ബാംഗ്ലൂർ റൂട്ടിൽ; സെപ്റ്റംബർ അഞ്ച് മുതൽ 17 വരെ നടത്തുന്ന സർവീസുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുക കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ പോർട്ടലിലൂടെ

ഓണക്കാല തിരക്ക് പരിഗണിച്ച് കെഎസ്ആർടിസിയുടെ സൂപ്പർ ഡീലക്‌സ് സ്‌പെഷ്യൽ സർവീസ് നടത്തുക കൊട്ടാരക്കര- ബാംഗ്ലൂർ റൂട്ടിൽ; സെപ്റ്റംബർ അഞ്ച് മുതൽ 17 വരെ നടത്തുന്ന സർവീസുകളിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകുക കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ പോർട്ടലിലൂടെ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: മുപ്പത് വർഷത്തോളം മുടക്കമില്ലാതെ ഓടിയ ശേഷം നിർത്തിയ കൊട്ടാരക്കര- ബാംഗ്ലൂർ സൂപ്പർ ഡീലകസ് സർവീസുമായി കെഎസ്ആർടിസി വീണ്ടും. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് സർവീസ് പുനരാരംഭിക്കുന്നത്. ഓണക്കാലത്തേക്ക് മാത്രമാകരുതെന്നും സർവീസ് മുടക്കമില്ലാതെ തുടരണം എന്നുമുള്ള ആവശ്യവും ഉയർന്നിട്ടുണ്ട്.

ഓണം സീസണിലെ തിരക്ക് പരിഗണിച്ച് സെപ്റ്റംബർ അഞ്ച് മുതൽ സെപ്റ്റംബർ 17 വരെയാണ് കെഎസ്ആർടിസി കൊട്ടാരക്കര -ബാംഗ്ലൂർ സൂപ്പർ ഡീലക്‌സ് സ്‌പെഷ്യൽ സർവീസ്. സെപ്റ്റംബർ അഞ്ച് വൈകിട്ട് 06:10 നാണ് ബാംഗ്ലൂരിലേക്കുള്ള ആദ്യ സർവീസ്. ബാംഗ്ലൂർ നിന്നുള്ള ആദ്യ സർവീസ് പിറ്റേന്ന് (06/09/2019) വൈകിട്ട് 06:10 നാണ്. കൊട്ടാരക്കരയിൽ നിന്ന് പുറപ്പെടുന്ന ബസ് ചെങ്ങന്നൂർ, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, സേലം വഴി ബാംഗ്ലൂരിലെത്തും. കെഎസ്ആർടിസിയുടെ ഓൺലൈൻ റിസർവേഷൻ പോർട്ടലിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

മുൻപ് കൊട്ടാരക്കരയിൽ നിന്ന് സ്ഥിരമായി കെഎസ്ആർടിസി ബാംഗ്ലൂരേക്ക് സർവീസ് നടത്തിയിരുന്നു. 30 വർഷത്തോളം മുടക്കമില്ലാതെ ഓടിയ ബസ് സർവീസ് പിന്നീട് നിർത്തുകയായിരുന്നു. സർവീസ് ഉണ്ടായിരുന്ന കാലത്ത് നിരവധി ബാംഗ്ലൂർ മലയാളികളുടെ ആശ്രയമായിരുന്നു ഈ ബസ്. സർവീസ് നിർത്തിയതിൽ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നെങ്കിലും ബസ് പുനഃസ്ഥാപിക്കാൻ കെഎസ്ആർടിസി തയ്യാറായില്ല. ഓണം സീസണിന് ശേഷവും കൊട്ടാരക്കര -ബാംഗ്ലൂർ സർവീസ് തുടരണമെന്നാണ് ബാംഗ്ലൂർ മലയാളികളുടെയും പ്രദേശവാസികളുടെയും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP