Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നോ രണ്ടോ മണിക്കൂർ കൂടുതൽ ചെയ്താൽ ഇനി ഡബിൾ ഡ്യൂട്ടിയില്ല; പകരം ഓവർ ടൈം നൽകും; ഓർഡിനറിയിൽ 12,000വും ഫാസ്റ്റിൽ 14,000വും കളക്ഷൻ നേടിയാൽ ഡബിൾ ഡ്യൂട്ടി; മെക്കാനിക്കൽ ജീവനക്കാരുടെ പ്രതിഷേധം ഫലിക്കാതെ പോയതിനാൽ എതിർക്കാതെ സമ്മതിച്ച് ജീവനക്കാരും

ഒന്നോ രണ്ടോ മണിക്കൂർ കൂടുതൽ ചെയ്താൽ ഇനി ഡബിൾ ഡ്യൂട്ടിയില്ല; പകരം ഓവർ ടൈം നൽകും; ഓർഡിനറിയിൽ 12,000വും ഫാസ്റ്റിൽ 14,000വും കളക്ഷൻ നേടിയാൽ ഡബിൾ ഡ്യൂട്ടി; മെക്കാനിക്കൽ ജീവനക്കാരുടെ പ്രതിഷേധം ഫലിക്കാതെ പോയതിനാൽ എതിർക്കാതെ സമ്മതിച്ച് ജീവനക്കാരും

തിരുവനന്തപുരം: ഡ്യൂട്ടി സമയമാറ്റത്തിൽ മെക്കാനിക്കൽ ജീവനക്കാർ നടത്തിയ സമരം കെഎസ് ആർടിസിയിൽ വിജയിച്ചിരുന്നില്ല. എംഡി രാജമാണിക്യത്തിന്റെ നിലപാടായിരുന്നു ഇതിന് കാരണം. ഇതോടെ തൊഴിലാളി സംഘടനകൾക്ക് സമ്മർദ്ദവും ഏറി. കെ എസ് ആർ ടി സിയെ രക്ഷിക്കാനുള്ള രാജമാണിക്യത്തിന്റെ നടപടിക്കുള്ള പൊതുജന പിന്തുണയാണ് ഇതിന് കാരണം. എതിർക്കുന്നവർ സമൂഹത്തിൽ ഒറ്റപ്പെടുമെന്ന് ജീവനക്കാരും തിരിച്ചറിഞ്ഞു. ഈ അനുകൂല സാഹചര്യത്തിൽ ആനവണ്ടിയെ രക്ഷിക്കാൻ കൂടുതൽ തീരുമാനമെടുക്കുകയാണ് രാജമാണിക്യം.

ഡബിൾ ഡ്യൂട്ടി സംവിധാനം പൊളിച്ചെഴുതുകയാണ് രാജമാണിക്യം. കടക്കെണിയിൽനിന്ന് സ്ഥാപനത്തെ കരകയറ്റാൻ നിയമിതനായ പ്രൊഫ. സുശീൽഖന്ന റിപ്പോർട്ടിലും ഡബിൾഡ്യൂട്ടി സംവിധാനം അവസാനിപ്പിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ജീവനക്കാരുടെ പ്രതിഷേധം ഭയന്നാണ് നടപ്പാക്കാതിരുന്നത്. 13 മണിക്കൂർ ഡ്യൂട്ടിചെയ്താൽ മാത്രമേ ഡബിൾഡ്യൂട്ടിക്ക് അർഹതയുള്ളൂ. പത്തുമണിക്കൂർ ജോലി ചെയ്യുന്നവർവരെ ഡബിൾഡ്യൂട്ടി വാങ്ങിയിരുന്നു. ഇതൊഴിവാക്കാനാണ് രാജമാണിക്യത്തിന്റെ തീരുമാനം. പൊതുജന പിന്തുണയുള്ളതിനാൽ സംഘടനകളും അംഗീകരിക്കുന്നു.

കെ.എസ്.ആർ.ടി.സി.യിൽ വരുമാനം കുറഞ്ഞ ബസുകളിൽ കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും സിംഗിൾ ഡ്യൂട്ടി സംവിധാനം ഏർപ്പെടുത്തി. ജൂൺ 15 മുതൽ നടപ്പാക്കും. 7000-ത്തിനും 10,000-ത്തിനും ഇടയ്ക്ക് പ്രതിദിനവരുമാനമുള്ള ബസുകൾക്കാണ് പുതിയ ക്രമീകരണം ബാധകമാകുന്നത്. ഡ്രൈവർ, കണ്ടക്ടർ വിഭാഗത്തിന് ഇനി മണിക്കൂർ അടിസ്ഥാനമാക്കിയാകും ഡ്യൂട്ടി. ആറരമണിക്കൂറാണ് ഒരു ഡ്യൂട്ടി. അധികസമയം ജോലിചെയ്യുന്നതിന് മണിക്കൂർവേതനം ലഭിക്കും.

7000-ത്തിൽത്താഴെ ദിവസവരുമാനമുള്ള ബസുകളിൽ സിംഗിൾ ഡ്യൂട്ടിയും 10,000-നുതാഴെ വരുമാനമുള്ളവയിൽ ഒന്നരഡ്യൂട്ടിയും ജീവനക്കാർക്ക് നൽകും. 10,000-ത്തിനുമേൽ വരുമാനമുള്ള സർവീസുകളെ സിംഗിൾ ഡ്യൂട്ടി പരിഷ്‌കാരത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജൂൺ ഒന്നുമുതൽ നടപ്പാക്കാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്. സ്‌കൂൾ തുറക്കുന്ന ദിവസമായതിനാൽ മാറ്റം വരുത്തുകയായിരുന്നു. ഡ്യൂട്ടി പുനഃക്രമീകരിച്ച് നടപ്പാക്കേണ്ടത് അതത് യൂണിറ്റ് അധികാരികളുടെ ചുമതലയാണ്. കളക്ഷൻ ആധാരമാക്കിയാണ് പുതിയ പരിഷ്‌കാരം.

മെയ്‌ ഒന്നുമുതൽ മെക്കാനിക്കൽ ജീവനക്കാരുടെ ഡബിൾഡ്യൂട്ടി അവസാനിപ്പിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച 400 ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. പുതിയ ഷെഡ്യൂളുകളിൽ ഇനി സിംഗിൾഡ്യൂട്ടിമാത്രമേ ഉണ്ടാകൂ. 12,000 രൂപയിൽ കൂടുതൽ ദിവസം നേടുന്ന ഓർഡിനറി സർവീസുകളിൽ ഇപ്പോഴത്തെ ഡബിൾഡ്യൂട്ടി തുടരും. 12,000-ത്തിനും 14,000-ത്തിനും ഇടയ്ക്ക് വരുമാനമുള്ള ഫാസ്റ്റ് ബസുകൾ 14,000-ത്തിനുമുകളിൽ എത്തിച്ചില്ലെങ്കിൽ സിംഗിൾഡ്യൂട്ടിയിലാക്കും.

ഇതിലൂടെ കളക്ഷൻ കൂട്ടാൻ ജീവനക്കാരുടെ ഭാഗത്തു നിന്നും ബോധപൂർവ്വമായ ഇടപെടലുണ്ടാകുമെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP