Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിൽ കെഎസ്ആർടിസി! പ്രതിമാസം നഷ്ടം 13 ലക്ഷം കവിഞ്ഞതോടെ വാടക സ്‌കാനിയകൾ സർവീസിന് വേണ്ടെന്ന് തീരുമാനിച്ച് ബോർഡ്; തോമസ് ചാണ്ടി മന്ത്രിയായിരുന്നപ്പോൾ വരുത്തിയ പരിഷ്‌ക്കാരം കൊണ്ട് ഗുണമുണ്ടായത് ബസ് ഉടമകൾക്ക് മാത്രം; മൂന്ന് വർഷത്തെ കരാർ കാലാവധി അവസാനിച്ചാൽ പുതുക്കേണ്ടെന്ന് തീരുമാനം

വെളുക്കാൻ തേച്ചത് പാണ്ടായ അവസ്ഥയിൽ കെഎസ്ആർടിസി! പ്രതിമാസം നഷ്ടം 13 ലക്ഷം കവിഞ്ഞതോടെ വാടക സ്‌കാനിയകൾ സർവീസിന് വേണ്ടെന്ന് തീരുമാനിച്ച് ബോർഡ്; തോമസ് ചാണ്ടി മന്ത്രിയായിരുന്നപ്പോൾ വരുത്തിയ പരിഷ്‌ക്കാരം കൊണ്ട് ഗുണമുണ്ടായത് ബസ് ഉടമകൾക്ക് മാത്രം; മൂന്ന് വർഷത്തെ കരാർ കാലാവധി അവസാനിച്ചാൽ പുതുക്കേണ്ടെന്ന് തീരുമാനം

തിരുവനന്തപുരം: നഷ്ടങ്ങളിൽ നിന്നും നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്ന കെഎസ്ആർടിസിയെ രക്ഷിക്കാൻ ആരൊക്കെ വിചാരിച്ചിട്ടും ഇതുവരെ സാധിച്ചിട്ടില്ല. അടച്ചുപൂട്ടലിലേക്ക് പോകാതെ സർക്കാർ ഖജനാവിൽ നിന്നും പണമിറക്ക് സംരക്ഷിക്കുന്ന കോർപ്പറേഷനിലെ മറ്റൊരു കെടുകാര്യസ്ഥതയുടെ വാർത്ത കൂടി പുറത്തുവരുന്നു. പ്രതിമാസം ലക്ഷങ്ങൾ നഷ്ടം വരുത്തുന്ന കെഎസ്ആർടിസിയുടെ വാടക സ്‌കാനിയ പരീക്ഷണമാണ് കോർപ്പറേഷന് വിനയായത്. പ്രതിമാസം 13 ലക്ഷമാണ് കെഎസ്ആർടിസിയുടെ വാടക സ്‌കാനിയ പരീക്ഷണം ബാധ്യതയാക്കിയത്.

മൂന്ന് വർഷത്തെ കരാർ കാലാവധിയോടെ ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ സംവിധാനം അവസാനിപ്പിക്കാനാണ് നിർദ്ദേശം. അഞ്ച് വാടക സ്‌കാനിയകൾ മാത്രമാണ് സർവീസ് നടത്തുന്നത്. പ്രതിമാസം ശരാശരി 13 ലക്ഷം രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് ബാധ്യത വരുന്നത്. ഒരു കിലോമീറ്റർ ഓടുന്നതിന് 52 രൂപയാണ് വാടക വണ്ടികൾക്ക് മൊത്തം ചെലവ്. എന്നാൽ, ഒരു കിലോമീറ്ററിലെ വരുമാനമാകട്ടെ 46 രൂപയും. കഴിഞ്ഞ നവംബറിൽ മാത്രം നഷ്ടം 21.50 ലക്ഷം രൂപ.

മറ്റ് മാസങ്ങളിലെല്ലാം എട്ട് ലക്ഷം മുതൽ മുകളിലേക്ക് നഷ്ടമുണ്ടാകുന്നുണ്ട്. ഉച്ചക്ക് 2.00, വൈകുന്നേരം 3.15, 5.00, രാത്രി 7.30 സമയങ്ങളിൽ തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്കും വൈകീട്ട് 4.00ന് മൂകാംബികയിലേക്കുമാണ് സ്‌കാനിയകൾ കെ.എസ്.ആർ.ടി.സി ഓപറേറ്റ് ചെയ്യുന്നത്. ഇതിൽ ഉച്ചക്ക് രണ്ടിനുള്ള സ്‌കാനിയ മാത്രമാണ് ലാഭവും നഷ്ടവുമില്ലാതെ ഓടുന്നത്. അതും വെള്ളി, തിങ്കൾ പോലുള്ള തിരക്കുള്ള ദിവസങ്ങളിൽ മാത്രം.

ഓടുന്ന കിലോമീറ്റർ അടിസ്ഥാനപ്പെടുത്തിയാണ് ബസിന്റെ വാടക നിശ്ചയിച്ചിട്ടുള്ളത്.ഡീസലും കെ.എസ്.ആർ.ടി.സി വഹിക്കണം. അഞ്ച് ബസുകൾക്കുമായി 51.05 ലക്ഷം രൂപയാണ് പ്രതിമാസം വാടക നൽകുന്നത്. ഡീസൽ ഇനത്തിൽ അഞ്ച് വണ്ടികൾക്കുമായി മാസച്ചെലവ് 54.84 ലക്ഷം. ഡ്രൈവർമാരെ കമ്പനി നൽകുമെങ്കിലും കണ്ടക്ടർമാർ കെ.എസ്.ആർ.ടി.സിയുടേതാണ്. 4,22,941 രൂപയാണ് ഈ ഇനത്തിലെ ചെലവ്.

തോമസ് ചാണ്ടി ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് കെ.എസ്.ആർ.ടി.സിക്ക് ബാധ്യതകളില്ലെന്ന വാദമുന്നയിച്ച് വാടക സ്‌കാനിയകൾ ഏർപ്പെടുത്തിയത്. പലിശക്ക് വായപയെടുത്ത് സ്‌കാനിയകൾ വാങ്ങി നിരത്തിലിറക്കിയെങ്കിലും ലഭിക്കുന്ന വരുമാനം മുഴുവൻ തിരിച്ചടവിനും ഇന്ധനത്തിനും അറ്റകുറ്റപ്പണികൾക്കുമായി ചെലവഴിക്കേണ്ടിവന്ന സാഹചര്യത്തിലാണ് മാനേജ്മന്റെ് വാടക സ്‌കാനിയകളിലേക്ക് നീങ്ങിയത്. എന്നാൽ ഈ പരീക്ഷണവും ഫളത്തിൽ കെഎസ്ആർടിസിക്ക് തിരിച്ചടിയായി. കെ.എസ്.ആർ.ടി.സിക്ക് സ്വന്തമായുള്ള 18 സ്‌കാനിയകളിൽ 15ഉം ഇപ്പോൾ നിരത്തിലുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP