Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മന്ത്രിയും ബസുടമകളും നിലപാടുകളിൽ ഉറച്ചുനിന്നതോടെ സമരം തുടരാനുറച്ച് ഇന്റർ സ്‌റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ; യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ കൂടുതൽ സർവീസുകളുമായി കെ എസ് ആർ ടി സി; കോർപ്പറേഷൻ പുതുതായി ബാംഗ്ലൂരിലേക്ക് നടത്തുക 14 സർവീസുകൾ കൂടി

മന്ത്രിയും ബസുടമകളും നിലപാടുകളിൽ ഉറച്ചുനിന്നതോടെ സമരം തുടരാനുറച്ച് ഇന്റർ സ്‌റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷൻ; യാത്രക്കാർക്ക് ബുദ്ധിമുട്ട് ഒഴിവാക്കാൻ കൂടുതൽ സർവീസുകളുമായി കെ എസ് ആർ ടി സി; കോർപ്പറേഷൻ പുതുതായി ബാംഗ്ലൂരിലേക്ക് നടത്തുക 14 സർവീസുകൾ കൂടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്തർസംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ സമരവുമായി മുന്നോട്ടു പോകുമ്പോൾ യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പകരം സംവിധാനവുമായി കെഎസ്ആർടിസി. ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ ഇന്റർ സ്റ്റേറ്റ് ബസ് ഓണേഴ്‌സ് അസോസിയേഷനുമായി നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അധിക സർവ്വീസുകളുമായി കെഎസ്ആർടിസി രംഗത്തെത്തിയിരിക്കുന്നത്.

നിലവിൽ ബാംഗ്ലൂർ റൂട്ടിലുള്ള 49 ഷെഡ്യൂളുകൾ കൂടാതെ 14 സർവീസുകൾ കൂടി കോർപ്പറേഷൻ ആരംഭിക്കുന്നു. കണ്ണൂർ, തലശ്ശേരി, തൃശ്ശൂർ, കോട്ടയം എന്നീ ഡിപ്പോകളിൽ നിന്നും പ്രതിദിനമുള്ള രണ്ട് സർവ്വീസുകളും കോഴിക്കോട്, എറണാകുളം എന്നീ ഡിപ്പോകളിൽ നിന്നുമുള്ള മൂന്ന് സർവ്വീസുകളും ചേർത്ത് ആകെ 14 സർവ്വീസുകൾ ബാംഗ്ലൂരിലേക്ക് നടത്തും.

മതിയായ യാത്രക്കാർ ഉണ്ടെങ്കിൽ അവർ ആവശ്യപ്പെടുന്ന സമയങ്ങളിൽ കോഴിക്കോട് നിന്നും പ്രത്യേക സർവ്വീസുകൾ ബാംഗ്ലൂരിലേക്ക് അയയ്ക്കുവാനുള്ള ക്രമീകരണങ്ങളും കെഎസ്ആർടിസി ഏർപ്പെടുത്തിക്കഴിഞ്ഞു. അതുപോലെതന്നെ ബാംഗ്ലൂരിൽ നിന്നും തിരിച്ച് കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലേക്ക് ഏതുസമയവും യാത്രക്കാർ ആവശ്യപ്പെടുന്ന മുറയ്ക്ക് സർവ്വീസുകൾ നടത്തുവാനായി 8 ബസ്സുകൾ ക്രൂ സഹിതം സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യത്തിൽ അധികമായി ഓപ്പറേറ്റ് ചെയ്യുന്ന സർവ്വീസുകൾ അടക്കം യാത്രക്കാർക്ക് ഓൺലൈനായി മുൻകൂട്ടി സീറ്റുകൾ റിസർവ് ചെയ്യാവുന്നതാണെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.

ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സമരം തുടരുമെന്നാണ് ബസ് ഉടമകൾ വ്യക്തമാക്കിയിരിക്കുന്നത്. പെർമിറ്റ് ലംഘനത്തിന്റെ പേരിൽ പിഴ ഈടാക്കുന്നത് താങ്ങാനാകില്ലെന്ന് ബസുടമകൾ പറഞ്ഞു.

അന്തർസംസ്ഥാന ബസുകളുടെ നിയമലമംഘനത്തിലെ, പരിശോധനയും പിഴ ഈടാക്കലും നിർത്തിവക്കില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. കോൺട്രാക്ട് ക്യാരേജ് പെർമിറ്റുള്ള ബസുകൾ മറ്റ് സംസ്ഥാനങ്ങളിൽ സുഗമമായി സർവ്വീസ് നടത്തുന്നു. അതേ പെർമിറ്റുള്ള ബസുകൾക്ക് കേരളത്തിൽ പിഴ ഈാടാക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ബസുടമകൾ പറഞ്ഞു. കേന്ദ്ര സർക്കാർ മോട്ടാർ വോഹന നിയമം ഭേദഗതി ചെയ്യുന്ന സാഹചര്യത്തിൽ , അതുവരെ പെർമിറ്റ് ലംഘനത്തിന്റെ പേരിലുള്ള നടപടി നിർത്തിവക്കണമെന്നാണ് ബസുടമകളുടെ ആവശ്യം.

ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ വേട്ടയാടരുത് എന്നാവശ്യപ്പെട്ട് ഇന്ന് മുതലാണ് സ്വകാര്യബസുടമകൾ സമരം തുടങ്ങിയത്. കാലഹരണപ്പെട്ട 1988ലെ മോട്ടോർ വാഹന നിയമത്തിലെ പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി അന്തർ സംസ്ഥാന ബസുകളിൽ നിന്നും ദിവസേന 10,000 രൂപ പിഴയീടാക്കുന്നതിനെതിരെ ഗതാഗത മന്ത്രിയെ സമീപച്ചെങ്കിലും നടപടിയില്ലാത്ത സാഹചര്യത്തിൽ പ്രതിദിനം 10,000 രൂപ വീതം പിഴയടിച്ചു സർവീസ് തുടരാൻ കഴിയാത്തതിനാൽ സർവീസ് നിർത്തി വയ്ക്കുകയാണെന്നാണ് ബസുടമകളുടെ സംഘടനയുടെ നിലപാട്. സർക്കാർ നിർദേശിച്ചതനുസരിച്ചു പരാതി പരിഹാര സംവിധാനം ഒരുക്കാനും നിരക്കു കുറയ്ക്കാനും ജീവനക്കാർക്കു പരിശീലനം നൽകാനും ബസുടമകൾ തയാറാണെന്നു അറിയിച്ചിട്ടും അതിന്മേലൊന്നും നടപടിയെടുക്കാതെ പിഴയീടാക്കുന്നതു മാത്രം തുടരുകയാണ് എന്നും സംഘടന ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP