Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കെഎസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക്: ജീവനക്കാരുമായി ചർച്ച നടത്തുമെന്ന് തച്ചങ്കരി; സംയുക്ത ട്രേഡ് യൂണിയനുമായുള്ള ചർച്ച വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സിഎംഡി

കെഎസ്ആർടിസി ജീവനക്കാർ പ്രഖ്യാപിച്ച പണിമുടക്ക്: ജീവനക്കാരുമായി ചർച്ച നടത്തുമെന്ന് തച്ചങ്കരി; സംയുക്ത ട്രേഡ് യൂണിയനുമായുള്ള ചർച്ച വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും സിഎംഡി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ്ആർടിസി പ്രഖ്യാപിച്ചിരിക്കുന്ന പണിമുടക്ക് ഒഴിവാക്കാൻ ജീവനക്കാരുമായി ചർച്ച നടത്തുമെന്ന് എംഡി ടോമിൻ തച്ചങ്കരി. ഈ മാസം 16 മുതലാണ് കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ചർച്ച ഫലപ്രദമാകുമെന്നാണ് പ്രതീക്ഷയെന്ന് തച്ചങ്കരി വ്യക്തമാക്കി.

നേരത്തെ മന്ത്രിമാരുടെ നേതൃത്വത്തിലുണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കാതിരുന്നതോടെയാണ് ജീവനക്കാർ പണിമുടക്കിലേക്ക് നീങ്ങാൻ തീരുമാനിച്ചത്. സംയുക്ത ട്രേഡ് യൂണിയന്റേതാണ് തീരുമാനം. കെഎസ്ആർടിസിയിൽ നിന്ന് പിരിച്ചുവിട്ട മൂഴുവൻ താത്ക്കാലിക ജീവനക്കാരെയും തിരിച്ചെടുക്കണമെന്ന ആവശ്യവും ജീവനക്കാർ ഉയർത്തുന്നുണ്ട്. അതേസമയം പിരിച്ചുവിട്ട എംപാനൽ ജീവനക്കാരും സമരം ശക്തമാക്കുകയാണ്. പിരിച്ചുവിട്ട നടപടി അശാസ്ത്രീയമെന്ന് ആരോപിച്ച് സുപ്രീംകോടതിയിൽ എംപാനലുകാർ ഹർജി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP