Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യാത്രികർക്ക് ഇൻഷൂറൻസ്: കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കൂടും; പ്രതിന്ധി മറികടക്കാൻ 600 കോടി കടമെടുക്കും; ജീവനക്കാരുടെ സമരം പിൻവലിച്ചു

യാത്രികർക്ക് ഇൻഷൂറൻസ്: കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കൂടും; പ്രതിന്ധി മറികടക്കാൻ 600 കോടി കടമെടുക്കും; ജീവനക്കാരുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ് യാത്രികരെ ഇൻഷൂർ ചെയ്യും. ഇതിന്റെ ഭാഗമായി ഇൻഷൂറൻസ് പ്രീമിയം ചാർജ്ജ് കൂടി ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്താനാണ് നീക്കം. ഇൻഷൂറൻസ് സെസ് എന്ന പേരിലാണ് ഈ തുക ഈടാക്കുക. സെപ്റ്റംബർ ഒന്നിന് പ്രാബല്യത്തിൽ വരുന്ന തീരുമാനം അനുസരിച്ച് ടിക്കറ്റ് നിരക്കിൽ ഒരു രൂപയുടെ മുതൽ അഞ്ചുരൂപയുടെ വരെ വർദ്ധനവുണ്ടാവും. കിലോമീറ്റർ നിരക്കിനു പുറമേ, ടിക്കറ്റ് ചാർജ്ജിൽ അധികമായി വരുന്ന തുകയാണിത്.

പതിനാലു രൂപ വരെയുള്ള ടിക്കറ്റുകൾക്ക് വർധനവുണ്ടാവില്ല. തുടർന്നുള്ള ഓരോ പതിനാലു രൂപയ്ക്കും ഓരോ രൂപ വീതമാകും സെസ്. പരമാവധി അഞ്ചുരൂപ വരെയായിരിക്കും സെസ് ഇനത്തിൽ ഈടാക്കുക. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നത്. ചെറിയ ചെറിയ അപകടങ്ങൾക്ക് യാത്രക്കാർക്ക് നഷ്ടപരിഹാരമായി പരമാവധി മൂവായിരം രൂപ വരെ നൽകാൻ ഇതിലൂടെയാവും.

സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ഹഡ്കോയിൽ നിന്ന് 300 കോടി രൂപയും സർക്കാർ ഗ്യാരണ്ടി നൽകുമെന്ന ഉറപ്പിൽ പാലക്കാട് ജില്ലാ സഹകരണ ബാങ്കിൽ നിന്ന് മറ്റൊരു 300 കോടി രൂപയും വായ്പ എടുക്കും. പ്രതിസന്ധി മറികടക്കാനായി പാഴ്സൽ സർവ്വീസ്, കൊറിയർ സർവീസ്, ഡിജിറ്റൽ പരസ്യങ്ങൾ തുടങ്ങിയ സൗകര്യങ്ങളും ഏർപ്പെടുത്തും.

കെഎസ്ആർടിസിയുടെ നിരത്തിലുള്ള പഴയ 500 ബസുകൾ റീപ്ലേസ് ചെയ്യുമെന്നും ഗതാഗത മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. വിരമിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് കൊടുത്തുതീർക്കാനുള്ള രണ്ടുമാസത്തെ പെൻഷൻ ഉടൻ നൽകും. ബാക്കി ഒരു മാസത്തെ പെൻഷൻ സെപ്റ്റംബർ 20നു മുമ്പായി നൽകുമെന്നും മന്ത്രി അറിയിച്ചു. ഓണത്തിന് കഴിഞ്ഞ വർഷം നൽകിയ എല്ലാ ആനുകൂല്യങ്ങളും ഇത്തവണയും ഉണ്ടാകും. തൊഴിലാളി സംഘടനകളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി യൂണിയനുകൾ സമരത്തിനു നൽകിയിരുന്ന നോട്ടീസ് പിൻവലിക്കും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP