Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മട്ടന്നൂരിൽ എസ്എഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു; കൂടാളി ഹൈസ്‌കൂൾ യൂണിറ്റ് പ്രസിഡന്റ് പി ജി അനഘിനെ വെട്ടിയത് കെഎസ്‌യു കോൺഗ്രസ് പ്രവർത്തകർ; ജില്ലയിൽ നാളെ പ്രതിഷേധ ദിനത്തിന് ആഹ്വാനം ചെയ്ത് എസ്എഫ്‌ഐ

മട്ടന്നൂരിൽ എസ്എഫ്‌ഐ പ്രവർത്തകന് വെട്ടേറ്റു; കൂടാളി ഹൈസ്‌കൂൾ യൂണിറ്റ് പ്രസിഡന്റ് പി ജി അനഘിനെ വെട്ടിയത് കെഎസ്‌യു കോൺഗ്രസ് പ്രവർത്തകർ; ജില്ലയിൽ നാളെ പ്രതിഷേധ ദിനത്തിന് ആഹ്വാനം ചെയ്ത് എസ്എഫ്‌ഐ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: എസ് എഫ് ഐ കൂടാളി ഹൈസ്‌കൂൾ യൂണിറ്റ് പ്രസിഡന്റ് പി ജി അനഘിനെ കെഎസ്‌യു കോൺഗ്രസ്സ് ആക്രമിക്കാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ജില്ലയിൽ നാളെ പ്രതിഷേധ ദിനത്തിന് എസ് എഫ് ഐ ആഹ്വാനം ചെയ്തു.പത്താം ക്ലാസ് വിദ്യാർത്ഥിയായ അനഘിനെ ഇന്ന് ഉച്ചയ്ക്ക് 1.15 ഓടുകൂടി ബൈക്കിലെത്തിയ 3പേർ ഉൾപ്പടെ 5 ആളുകൾ കൂടാളി സ്‌കൂൾ പരിസരത്തു സംഘടിക്കുകയും ഉച്ച ഭക്ഷണം കഴിച്ചു ക്ലാസ്സിലേക്ക് പോവുകയായിരുന്ന അനഘിനെ പിന്നിൽ നിന്ന് കത്തികൊണ്ട് കുത്തുകയായിരുന്നു.

കൂടെ ഉണ്ടായിരുന്ന എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അഭിരാമിനേയും അനുപ്രകാശിനെയും മർധിക്കുകയും ചെയ്തു.സമാനമായ രീതിയിൽ കഴിഞ്ഞ വെള്ളിയാഴ്ച പട്ടാന്നൂർ ഹൈസ്‌കൂളിലെ എസ്എഫ്ഐ യുടെ യൂണിറ്റ് കമ്മറ്റി അംഗങ്ങളെ ബൈക്കിലെത്തിയ മൂവർ സംഘം മാരകമായി ആക്രമിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

കെഎസ്‌യു, കോൺഗ്രസ്സ് ബ്ലോക്ക് ജില്ലാ നേതൃത്വം ആസൂത്രണം നടത്തി പുറത്തുനിന്നും വിലയ്ക്ക് വാങ്ങിയ ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗപ്പെടുത്തി സ്‌കൂളുകളിൽ അക്രമങ്ങൾ ആഴിച്ചുവിടാനാണ് ശ്രമിക്കുന്നത്.കഴിഞ്ഞ ദിവസം കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് തന്നെ പത്രസമ്മേളനം നടത്തി ക്യാമ്ബസുകളിൽ അക്രമം നടത്തുമെന്ന് പറയുകയുണ്ടായി എന്ന ആരോപണമാണ് എസ്എഫ്‌ഐ ഉന്നയിക്കുന്നത്.

സർവ്വകലാശാല, കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായ പരാജയത്തിന്റെ ജാള്യത മറക്കാൻ ജില്ലയിലെ കോളേജുകളിൽ നിരവധി അക്രമങ്ങളാണ് കെ എസ് യു നടത്തിയത് എന്നും എസ്എഫ്‌ഐ ആരോപിക്കുന്നു. വരാൻ വേണ്ടി പോകുന്ന സ്‌കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിദ്യാർത്ഥികളെ ഭയപ്പെടുത്തി കടന്നു കയറാനും സ്വാധീനം ഉറപ്പിക്കാനുമാണ് സ്‌കൂളുകളിലേക്ക് ആയുധങ്ങളുമായി കെഎസ്‌യു ക്വട്ടേഷൻ ഗുണ്ടകൾ കടന്നു വരുന്നത് എന്നും ജില്ലാ നേതൃത്വം ആരോപിക്കുന്നു.

കെഎസ്‌യു വിന്റെ അക്രമങ്ങൾക്കെതിരെ വിദ്യാർത്ഥികളും പൊതു സമൂഹവും പ്രതിഷേധിക്കാൻ തയ്യാറാകണമെന്നും അക്രമങ്ങളെ വിദ്യാർത്ഥികളെ അണിനിരത്തി ചെറുക്കുമെന്നും നാളെ ജില്ലയിൽ പ്രതിഷേധ ദിനമായി ആചരിക്കുമെന്നും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിലൂടെ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP