Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും റീത്ത് വച്ച് കെഎസ്.യു നേതാക്കൾ; എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകർ അറസ്റ്റിൽ; പ്രതിഷേധം കത്തുന്നു

ചെന്നിത്തലയ്ക്കും ഉമ്മൻ ചാണ്ടിക്കും റീത്ത് വച്ച് കെഎസ്.യു നേതാക്കൾ; എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച പ്രവർത്തകർ അറസ്റ്റിൽ; പ്രതിഷേധം കത്തുന്നു

കൊച്ചി: കോൺഗ്രസിൽ ഭിന്നതയും കലാപവും രൂക്ഷമായി നടക്കുന്നതിനിടയിൽ വീണ്ടും കെഎസ.യു നേതാക്കളുടെ പ്രതിഷേധം. ഇത്തവണയും പ്രതിഷേധത്തിനിരയായത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുമാണ്. ഇരുവർക്കും റീത്ത് സമർപ്പിച്ചാണ് നേതക്കാൾ രോഷം പ്രകടിപ്പിച്ചത്

കേരളാ കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചായിരുന്നു് എറണാകുളം ഡി.സി.സി ഓഫീസിന് മുന്നിൽ റീത്ത് സമർപ്പിച്ചുള്ള പ്രതിഷേധം അരങ്ങേറിയത്. സംഭവത്തിൽ കെ.എസ്.യു സംസ്ഥാന നേതാക്കൾ അറസ്റ്റിലായി.

അനൂപ് ഇട്ടൻ. ഷബീർ മട്ടം എന്നിവരാണ് അറസ്റ്റിലായത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുടേയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വച്ചായിരുന്നു ഇവരുടെ പ്രതിഷേധം. നിലവിൽ രാജ്യസഭാ സീറ്റുമായി പ്രവർത്തകരിൽ നിന്ന് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരുന്ന നേതാക്കളാണിവർ.

 കെ.എം മാണി രാജ്യസഭാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച രാത്രിയാണ് ശവപ്പെട്ടിയും ബോർഡുകളും സ്ഥാപിച്ചത്. കോൺഗ്രസ് പാർട്ടിയുടെ അഭിമാനത്തേക്കാൾ നിങ്ങൾ വില നൽകിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവർത്തകർ രക്തസാക്ഷികൾ തുടങ്ങിയ പോസ്റ്ററുകളും തൊട്ടടുത്ത് സ്ഥാപിച്ചിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് അന്നു തന്നെ യൂത്ത് കോൺഗ്രസും കെ.എസ്.യുവും രംഗത്തു വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP