Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഷാഫി പറമ്പിൽ എംഎൽഎയെ മർദ്ദിച്ചതിൽ പ്രതിഷേധം ഇരമ്പുന്നു; കെ.എസ്.യു മാർച്ചിൽ സംഘർഷം; വനം മന്ത്രിയെ തടഞ്ഞു പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും ലാത്തിച്ചാർജ്ജും

ഷാഫി പറമ്പിൽ എംഎൽഎയെ മർദ്ദിച്ചതിൽ പ്രതിഷേധം ഇരമ്പുന്നു; കെ.എസ്.യു മാർച്ചിൽ സംഘർഷം; വനം മന്ത്രിയെ തടഞ്ഞു പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും ലാത്തിച്ചാർജ്ജും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളാ യൂണിവേഴ്‌സിറ്റിയിലെ മാർക്ക് ദാനത്തിനെതിരെ കെ.എസ്.യു നടത്തിയ മാർച്ചിന് നേരെ പൊലീസ് അതിക്രമത്തിൽ ഷാഫി പറമ്പിൽ എംഎൽഎക്ക് ഇന്നലെ പരിക്കേറ്റിരുന്നു. ഇന്ന് നിയമസഭ ഈ വിഷയത്തിൽ പ്രക്ഷുബ്ധരാക്കിയ പ്രതിപക്ഷ പ്രതിഷേധം സഭയ്ക്ക്ു പുറത്തും. ഷാഫിക്കും അഭിജിത്തിനും പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റതിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ തിരുവനന്തപുരത്തും കൊച്ചിയിലും നടത്തിയ മാർച്ചിൽ പരക്കെ സംഘർഷം.

കേരള സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ കെഎസ് യു പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തിചാർജ് നടത്തി. ബാരിക്കേഡ് തകർത്ത് ക്യാംപസിനുള്ളിൽ കയറിയ വിദ്യാർത്ഥികളെ പൊലീസ് പിടികൂടി. മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് നിരവധി തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ വനം മന്ത്രി കെ രാജുവിനെ വിദ്യാർത്ഥികൾ തടഞ്ഞു. പൊലീസെത്തി മന്ത്രിയെ മോചിപ്പിക്കുകായിരുന്നു

കൊച്ചിയിൽ കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ബാരിക്കേഡ് വച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെയാണ് സംഘർഷമുണ്ടായത്. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലോഷ്യസിന്റെ നേതൃത്വത്തിലാണ് മാർച്ച്. സംസ്ഥാന വ്യാപകമായ പഠിപ്പു മുടക്കു കാരണം നഗരത്തിലെ കോളജിലെ വിദ്യാർത്ഥികളും പ്രതിഷേധത്തിൽ പങ്കാളികളായി. പൊലീസ് ബാരിക്കേഡ് തള്ളിമാറ്റാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. ടോണി ചമ്മിണി അടക്കമുള്ള കോൺഗ്രസ് നേതാക്കളും സമരക്കാർക്കൊപ്പം അണിനിരന്നു.

അതിനിടെ പൊലീസിന് നേരെ കല്ലുകളും കമ്പുകളും വലിച്ചെറിഞ്ഞു. മാർച്ചിൽ അക്രമമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് വലിയ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP