Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെഎസ്‌യു പ്രതിഷേധ മാർച്ചിൽ വ്യാപക സംഘർഷം; കല്ലേറിൽ പൊലീസുകാരന് പരിക്ക്; കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്

കെഎസ്‌യു പ്രതിഷേധ മാർച്ചിൽ വ്യാപക സംഘർഷം; കല്ലേറിൽ പൊലീസുകാരന് പരിക്ക്; കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്

തിരുവനന്തപുരം: സ്വാശ്രയ ഫീസ് വർധനവിനെതിരെ കെഎസ്‌യു നടത്തിയ പ്രതിഷേധ മാർച്ചിൽ സംസ്ഥാത്ത് പലയിടത്തും സംഘർഷം. സംഘർഷം അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കരുനാഗപ്പള്ളിയിൽ പ്രവർത്തകർ കെഎസ്ആർടിസി ബസിനു നേരെ കല്ലെറിഞ്ഞു.

സ്വാശ്രയ ഫീസ് വർധനവിനെതിരെ സംസ്ഥാന വ്യാപകമായി കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തിയതിന്റെ ഭാഗമായിട്ട് നടന്ന പ്രതിഷേധ മാർച്ചി സംഘർഷം നടന്നത്. മാർച്ചിൽ പൊലീസിനു നേരെ കല്ലേറുണ്ടായി. സംഘർഷത്തിൽ ഒരു പൊലീസുകാരന് പരിക്കേറ്റു.

പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രവർത്തകർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിചാർജ് നടത്തിയെങ്കിലും പിരിഞ്ഞ് പോകാത്തതിനെ തുടർന്നാണ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചത്.

അതേ സമയം സ്വാശ്രയ പ്രശ്‌നത്തിൽ സമരക്കാരുമായി ചർച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ ഇതിന് നിയോഗിച്ചതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP