Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യൂണിവേഴ്‌സിറ്റി കോളേജിൽ കെഎസ്‌യു പ്രവർത്തകരുടെ നാമനിർദ്ദേശ പത്രിക തള്ളി; ചട്ട പ്രകാരമല്ല പത്രികൾ നൽകിയതെന്ന് വിശദീകരണം; കോടതിയെ സമീപിക്കുമെന്ന് കെഎസ്‌യു പ്രവർത്തകർ  

യൂണിവേഴ്‌സിറ്റി കോളേജിൽ കെഎസ്‌യു പ്രവർത്തകരുടെ നാമനിർദ്ദേശ പത്രിക തള്ളി; ചട്ട പ്രകാരമല്ല പത്രികൾ നൽകിയതെന്ന് വിശദീകരണം; കോടതിയെ സമീപിക്കുമെന്ന് കെഎസ്‌യു പ്രവർത്തകർ   

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ കെഎസ്‌യു പ്രവർത്തകർ നൽകിയ നാമനിർദ്ദേശ പത്രിക തള്ളി. ചട്ട പ്രകാരമല്ല പത്രികൾ നൽകിയത് എന്നായിരുന്നു സൂക്ഷ്മ പരിശോധന സമിതിയുടെ വിലയിരുത്തൽ. നാമനിർദ്ദേശ പത്രിക പൂരിപ്പിച്ചതിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് പത്രികൾ തള്ളിയത്

ജനറൽ സീറ്റിൽ അടക്കം എട്ട് സ്ഥാനാർത്ഥികളാണ് പത്രിക നൽകിയിരുന്നത്. ഇരുപത് വർഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ മത്സരിക്കാൻ കെഎസ്‌യു പ്രവർത്തകർ പത്രിക നൽകിയത്. പത്രിക തള്ളിയതിനെതിരെ കോടതിയെ സമീപിക്കുമെന്ന് കെഎസ്‌യു അറിയിച്ചു.

മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി അമൽ ചന്ദ്രനാണ് യൂണിറ്റ് പ്രസിഡന്റ്. വൈസ് പ്രസിഡന്റ് ആര്യ എസ്. നായർ. എസ്. സെക്രട്ടറി അച്യുത്. ജോയിൻ സെക്രട്ടറി ഐശ്വര്യ ജോസഫ്. ട്രഷറർ അമൽ . ഗോപൻ പി എം, ഇഷാൻ എം എന്നിവർ എക്‌സിക്യൂട്ടീവ് അംഗങ്ങളാണ്. സംസ്ഥാന കമ്മിറ്റിക്ക് നേരിട്ടാണ് യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിറ്റ് കമ്മിറ്റിയുടെ ചുമതല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP