Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മറ്റൊരു പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചാൽ മുഖ്യമന്ത്രിയുടെ നാട്ടിൽ ജീവന് യാതൊരു സുരക്ഷയുമില്ലേ? എസ്എഫ്‌ഐയുടെ ഭീഷണിയെ തുടർന്ന് കെഎസ് യുക്കാരിയായ വിദ്യാർത്ഥിനിക്ക് കാമ്പസിനുള്ളിൽ പൊലീസ് സംരക്ഷണം ഒരുക്കി ഹൈക്കോടതി

മറ്റൊരു പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചാൽ മുഖ്യമന്ത്രിയുടെ നാട്ടിൽ ജീവന് യാതൊരു സുരക്ഷയുമില്ലേ? എസ്എഫ്‌ഐയുടെ ഭീഷണിയെ തുടർന്ന് കെഎസ് യുക്കാരിയായ വിദ്യാർത്ഥിനിക്ക് കാമ്പസിനുള്ളിൽ പൊലീസ് സംരക്ഷണം ഒരുക്കി ഹൈക്കോടതി

കണ്ണൂർ: മുഖ്യമന്ത്രിയുടെ നാട്ടിൽ മറ്റൊരു പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചാൽ ജീവന് യാതൊരു സുരക്ഷയുമില്ലേ? ഇങ്ങനെ ആരെയും ചിന്തിപ്പിച്ചു പോകുന്നതാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ്. എസ്എഫ്‌ഐയുടെ ഭീഷണിയെ തുടർന്ന് കെഎസ് യുക്കാരിയായ വിദ്യാർത്ഥിനിക്ക് കാമ്പസിനുള്ളിൽ പൊലീസ് സുരക്ഷ നൽകാൻ ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി.

എസ്.എഫ്.ഐക്കാരുടെ ഭീഷണിയുള്ളതിനാൽ ക്ലാസിൽ പോകാൻ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടി പാലയാട് ലീഗൽ സ്റ്റഡി സെന്ററിലെ കെ.എസ്.യു. യൂണിറ്റ് ഭാരവാഹി തൃശൂർ സ്വദേശിനി സി.ജെ. സോഫി നൽകിയ ഹർജിയിലാണു നടപടി. എസ്.എഫ്.ഐക്കാരുടെ ഭീഷണിയുള്ളതിനാൽ ക്ലാസിൽ പോകാൻ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടി പാലയാട് ലീഗൽ സ്റ്റഡി സെന്ററിലെ കെ.എസ്.യു. യൂണിറ്റ് ഭാരവാഹി തൃശൂർ സ്വദേശിനി സി.ജെ. സോഫി നൽകിയ ഹർജിയിലാണു നടപടി. മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധർമടത്താണു പാലയാട് ക്യാമ്പസ്.

സോഫിക്കും സുഹൃത്തുക്കൾക്കും എസ്എഫ്‌ഐ പ്രവർത്തകരിൽ നിന്നുള്ള നിരന്തര ഭീഷണിക്ക് ഇരയാകേണ്ടി വന്നിരുന്നു. കഴിഞ്ഞ മാസം 19-നു ക്യാമ്പസിൽ എസ്.എഫ്.ഐക്കാരുടെ മർദനത്തിൽ സോഫിക്കും സഹപാഠികൾക്കും പരുക്കേറ്റിരുന്നു. മരക്കഷണം കൊണ്ടുള്ള അടിയേറ്റ് സോഫിയുടെ പല്ല് ഇളകി. കാഞ്ഞങ്ങാട് സ്വദേശിനി ഉനൈസ്(19), ഇരിട്ടി സ്വദേശി ജോയിൽ (19) എന്നിവർക്കും സാരമായി പരുക്കേറ്റിരുന്നു. അക്രമം തടയാനെത്തിയ വിദ്യാർത്ഥികൾക്കും അടിയേറ്റു. കല്ല്, ഇടിക്കട്ട, പട്ടിക, ഇരുമ്പുവടി എന്നിവ കൊണ്ടാണ് അക്രമിച്ചതെന്നു പറഞ്ഞിട്ടും പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന് കെ.എസ്.യു. പ്രവർത്തകർ പറയുന്നു. കഴിഞ്ഞ ദിവസവും കോളജിൽ കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കപ്പെട്ടിരുന്നു.

സംഭവത്തെ തുടർന്ന് ഒൻപത് എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ പൊലീസ് കേസെടുത്തെങ്കിലും ആരെയും പിടികൂടിയിട്ടില്ല. സംഘർഷത്തെത്തുടർന്ന് രണ്ടാഴ്ചയോളം അടച്ചിട്ട ക്യാമ്പസ് കഴിഞ്ഞ ദിവസം തുറന്നെങ്കിലും ഭയം മൂലം കുട്ടികൾ ക്ലാസിലെത്തിയില്ല. യൂണിവേഴ്സിറ്റി ലീഗൽ സ്റ്റഡി സെന്ററിലെ വകുപ്പുമേധാവിയെയടക്കം നേരിട്ടുകണ്ട് പരാതിപ്പെട്ടിട്ടും സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ കഴിയില്ലെന്നായിരുന്നു മറുപടി.

ഹൈക്കോടതി നിർദേശപ്രകാരം സോഫിക്കു ക്ലാസിനു പുറത്ത് രണ്ടു പൊലീസുകാരുടെ സംരക്ഷണം ലഭിക്കും. സുരക്ഷ ലഭിക്കുമെന്നതിനാൽ മറ്റു കെ.എസ്.യു. ഇന്നു മുതൽ കോളജിലെത്തും. അതിക്രമം തുടർന്നാൽ വിദ്യാർത്ഥികൾ പൊലീസ് ആസ്ഥാനത്തു നിരാഹാര സമരം തുടങ്ങുമെന്നു കെ.എസ്.യു. മുൻ ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് പറഞ്ഞു. മകനു കോളജിൽ പോകാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കെ.എസ്.യു. യൂണിറ്റ് സെക്രട്ടറി എസ്. രാഹുലിന്റെ അമ്മ ഗവർണർക്കു നിവേദനം നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP