Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനിതാ മതിലിൽ വിദ്യാർത്ഥികള പങ്കെടുപ്പിക്കുന്നത് അംഗീകരിക്കാനാവില്ല; നിർബന്ധിപ്പിച്ച് പങ്കെടുപ്പിച്ചാൽ തടയുമെന്ന് കെ.എസ്.യു

വനിതാ മതിലിൽ വിദ്യാർത്ഥികള പങ്കെടുപ്പിക്കുന്നത് അംഗീകരിക്കാനാവില്ല; നിർബന്ധിപ്പിച്ച് പങ്കെടുപ്പിച്ചാൽ തടയുമെന്ന് കെ.എസ്.യു

കോഴിക്കോട്: വനിതാ മതിലിൽ വിദ്യാർത്ഥികളെ നിർബന്ധിപ്പിച്ച് പങ്കെടുപ്പിച്ചാൽ തടയുമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത്. സംഘപരിവാർ ആശയങ്ങളും സി പി സുഗതനെ പോലുള്ളവർ നേതൃത്വം നൽകുന്നതുമായ വർഗീയ മതിലിലിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഇതിലേക്ക് വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ചാൽ അതിനെ സംഘടനാപരമായും നിയമപരമായും നേരിടുമെന്നും അഭിജിത്ത് പറഞ്ഞു.

വനിതാ മതിലിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമനടപടികൾ സ്വീകരിക്കുന്ന കാര്യം അഭിഭാഷകരുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അഭിജിത്ത് ഡി.സി.സിയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ അതാതു വിദ്യാഭ്യാസ ഓഫീസർമാർക്കും ബസുകൾ ഏർപ്പെടുത്താൻ ആർ.ടി. ഒ മാർക്കും ഫോൺ വഴി നിർദ്ദേശം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഈ ബസ്സുകൾ തടയുകയും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്യും.

കെ.എസ്.യു സംസ്ഥാന കമ്മിറ്റി ചേർന്ന് സമരപരിപാടികൾ തീരുമാനിക്കും. ജെസ്‌നയുടെ തിരോധാനത്തിനു ഒരു മറുപടിയും പറയാൻ കഴിയാത്ത സർക്കാരാണ് സ്ത്രീ സുരക്ഷയെ കുറിച്ച് പറയുന്നത്. സ്വന്തം പാർട്ടിയിലെ വനിതാ നേതാവിന് നീതി നൽകാൻ സർക്കാരിന് ഇന്നേ വരെ കഴിഞ്ഞിട്ടില്ലെന്നും അഭിജിത്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP