Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടി സഖാക്കളെ പേടിച്ച് പ്രവർത്തിക്കാതിരിക്കുന്നത് ഭീരുത്വം; യൂണിവേഴ്സിറ്റി കോളജിൽ യൂണിറ്റുണ്ടാക്കാൻ വിദ്യാർത്ഥി സംഘടനകളെ സ്വാഗതം ചെയ്യുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും കെ ടി ജലീൽ

കുട്ടി സഖാക്കളെ പേടിച്ച് പ്രവർത്തിക്കാതിരിക്കുന്നത് ഭീരുത്വം; യൂണിവേഴ്സിറ്റി കോളജിൽ യൂണിറ്റുണ്ടാക്കാൻ വിദ്യാർത്ഥി സംഘടനകളെ സ്വാഗതം ചെയ്യുന്നത് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും കെ ടി ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എസ്.എഫ്.ഐയുടെ ഭീഷണി കാരണം പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന കെ.എസ്.യുവിന്റെ നിലപാട് ഭീരുത്വമാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. കേരളം പോലൊരു സംസ്ഥാനത്ത് ഏതെങ്കിലുമൊരു വിദ്യാർത്ഥി സംഘടനയെ പേടിച്ച് അവിടെ ഞങ്ങൾക്ക് യൂണിറ്റുണ്ടാക്കാൻ സാധിക്കുന്നില്ല എന്ന് പറയുന്നത് കഷ്ടമാണ്. കോൺഗ്രസിലെ പോലെ ഉന്നതരായ നേതാക്കളുടെ സാമീപ്യം ഉണ്ടായിട്ടും അവരുടേതായ ഒരു യൂണിറ്റ് യൂണിവേഴ്‌സിറ്റി കോളേജിൽ ഉണ്ടാക്കാൻ സാധിക്കുന്നില്ല എന്ന് പറയുന്നത് ആർക്കും വിശ്വസിക്കാൻ സാധിക്കുന്ന കാര്യമല്ലെന്നും ജലീൽ പറഞ്ഞു.

എല്ലാ കോളജുകളിലും വിദ്യാർത്ഥി സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് കൃത്യമായ നിയന്ത്രണം ആവശ്യമാണ്. സർക്കാർ കൊണ്ടുവരുന്ന ബില്ലിൽ ഇതുസംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങളുണ്ടാകും. നോട്ടീസ് പതിക്കലും ചുമരെഴുത്തുമൊക്കെ ഇനി തോന്നിയ പോലെ നടക്കില്ല. എല്ലാ ക്യാമ്പസുകളിലും ഒരു നോട്ടീസ് ബോർഡ് ഉണ്ടാകും അവിടെ മാത്രമേ ഇനി മുതൽ നോട്ടീസ് പതിക്കാനാകൂ. കോളേജുകളിൽ നടക്കുന്ന ചുമരെഴുത്തിനും ഇനി മുതൽ പ്രത്യേക സ്ഥലമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നടക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരാമർശം. കോളേജിലെ സംഘർഷത്തിൽ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് മന്ത്രി പറഞ്ഞിരുന്നു. കുറ്റവാളികൾ ആരായാലും അവർക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുമെന്നും വിഷയത്തിൽ യാതൊരു വീഴ്ചയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ അഖിൽ എന്ന വിദ്യാർത്ഥിയെ എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് ആക്രമിച്ചത്. നെഞ്ചിൽ കുത്തി പരിക്കേൽപിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അഖിൽ പിന്നീട് സുഖം പ്രാപിച്ചു. തുടർന്ന് കോളേജിലെ വിദ്യാർത്ഥികൾ എല്ലാം പ്രതിഷേധവുമായി ഇറങ്ങുകയും കോളേജ് അടച്ചിടുകയും ചെയ്തിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് വിദ്യാർത്ഥി സംഘടനകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെ പറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പരാമർശം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP