Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചത് സുപ്രധാന വിവരങ്ങൾ: ലഭിച്ചിട്ടുള്ള വിവരങ്ങൾ കേന്ദ ഏജൻസിക്ക് കൈമാറും; കേസന്വേഷണത്തിന് മറ്റ് സംസ്ഥാനങ്ങളുടെ സഹായം; വെടിയുണ്ടകൾ കണ്ടെത്തിയ കേസ് ഭീകര വിരുദ്ധ സേനക്ക് നൽകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

പ്രാഥമിക അന്വേഷണത്തിൽ ലഭിച്ചത് സുപ്രധാന വിവരങ്ങൾ: ലഭിച്ചിട്ടുള്ള വിവരങ്ങൾ കേന്ദ ഏജൻസിക്ക് കൈമാറും; കേസന്വേഷണത്തിന് മറ്റ് സംസ്ഥാനങ്ങളുടെ സഹായം; വെടിയുണ്ടകൾ കണ്ടെത്തിയ കേസ് ഭീകര വിരുദ്ധ സേനക്ക് നൽകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കുളത്തൂപ്പുഴയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 14 വെടിയുണ്ടകൾ പാക്കിസ്ഥാൻ നിർമ്മിതമെന്നു സംശയം ഉള്ളതിനാൽ കേന്ദ്ര ഏജൻസികളും പരിശോധനയ്ക്ക് എത്തുമെന്ന് സൂചയുണ്ടായിരുന്നു. പിഒഎഫ് എന്ന് വെടിയുണ്ടകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നു കണ്ടെത്തിയിരുന്നത്. പാക്കിസ്ഥാൻ ഓർഡനൻസ് ഫാക്ടറിയുടെ ചുരുക്കപ്പേരാണ് പിഒഎഫ് എന്നാണ് നിഗമനം. അതേസമയം, കുളത്തൂപ്പുഴയിൽ പാക്കിസ്ഥാൻ ഓർഡ്‌നൻസ് ഫാക്ടറിയുടെ മുദ്രയുള്ള വെടിയുണ്ട ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ ചില സൂചന ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. വിവരങ്ങൾ കേന്ദ്രസേനകൾക്ക് കൈമാറിയിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ബന്ധപ്പെടുന്നു. കേസ് എടിഎസ് ഏറ്റെടുക്കും. ദേശീയ അന്വേഷണ ഏജൻസികളെ വിവരങ്ങൾ അറിയിച്ചതായും ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേ സമയം കുളത്തൂപ്പുഴയിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വെടിയുണ്ടകൾ എസ്എപി ക്യാമ്പിൽ നിന്നും കാണാതായ വെടിയുണ്ടകളല്ലെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് സ്റ്റോറിൽ നിന്നും നൽകിയ വെടിയുണ്ടയല്ലെന്ന് സീരിയൽ നമ്പറുകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതായാണ് സ്ഥിരീകരണം. പാക് സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ എൻഐഎ സംഘം അന്വേഷണത്തിന് എത്തിയേക്കുമെന്നാണ് വിവരം ലഭിക്കുന്നത്.

ഇതോടൊപ്പം മിലട്ടറി ഇന്റലിജൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുളത്തൂപ്പുഴയിലെയും പരിസര പ്രദേശങ്ങളിലെയും വനമേഖലയിൽ ഇന്നും പരിശോധന തുടരുകയാണ്. ബോംബ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന. പതിനാല് വെടിയുണ്ടകളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കൊല്ലം റൂറൽ എസ് പിയുടെ നേതൃത്വത്തിൽ ഇന്നലെ ഉണ്ടകൾ പരിശോധിച്ചിരുന്നു. കണ്ടെത്തിയത് സർവ്വീസ് റിവോൾവറുകളിൽ ഉപയോഗിക്കുന്ന തിരകൾ അല്ലന്നാണ് പൊലീസ് നിഗമനം. രഹസ്യാന്വേഷണ ഏജൻസികൾ ഇന്നും വെടിയുണ്ടകൾ പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇന്നലെ വൈകിട്ട് കുളത്തൂപ്പുഴ- മടത്തറ പാതയിൽ മുപ്പതടി പാലത്തിനു സമീപം വനമേഖലയിൽ റോഡരികിൽ മഞ്ഞ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ എന്തോ സാധനം കിടക്കുന്നതു അതുവഴി വരവെ വാഹനം നിർത്തിയ കുളത്തൂപ്പുഴ മടത്തറ സ്വദേശി ജോഷിയും സുഹൃത്ത് തിരുവനന്തപുരം ഭരതന്നൂർ സ്വദേശി അജീഷും കണ്ടു. സംശയം തോന്നിയ ജോഷി വടി കൊണ്ടു കവർ കുത്തി നോക്കി. വെടിയുണ്ട കണ്ടതോടെ അവർ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് വെടിയുണ്ട വിവരം പുറത്ത് അറിയുന്നത്.

ദീർഘദൂര പ്രഹരശേഷിയുള്ള ആധുനിക തോക്കുകളിൽ ഉപയോഗിക്കുന്ന വെടിയുണ്ടകൾ 1981--82 വർഷം നിർമ്മിച്ചതാണെന്ന് പൊലീസ് പറഞ്ഞു. സായുധസേന ഉപയോഗിക്കുന്ന വെടിയുണ്ടകളാണെന്നും സംശയിക്കുന്നു. തിരുവനന്തപുരം-ചെങ്കോട്ട അന്തർസംസ്ഥാന പാതയിൽ കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി മുപ്പതടിപാലത്തിനു സമീപം ഹൈവേനിർമ്മാണത്തിനായി എടുത്ത മണ്ണിനുമുകളിൽ ശനിയാഴ്ച പകൽ മൂന്നരയോടെയാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. 12 വെടിയുണ്ട മാലപോലെ കവറിലും രണ്ടെണ്ണം കവറിൽനിന്ന് വേർപെട്ട നിലയിലുമായിരുന്നു. 7.62 എം.എം വലിപ്പമുള്ള വെടിയുണ്ടകൾ ദീർഘദൂര പ്രഹര ശേഷിയുള്ള ആയുധങ്ങളിൽ ഉപയോഗിക്കുന്നതാണെന്ന് സൂചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP