Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'സിപിഎം നേതാക്കൾ പ്രതികളായ കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന സർക്കാർ വാദം അണികൾ മാത്രമേ വിശ്വസിക്കൂ; നിയമസഭയിൽ പോലും കള്ളം പറയുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യം'; മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കുമ്മനം രാജശേഖരൻ

'സിപിഎം നേതാക്കൾ പ്രതികളായ കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന സർക്കാർ വാദം അണികൾ മാത്രമേ വിശ്വസിക്കൂ; നിയമസഭയിൽ പോലും കള്ളം പറയുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യം'; മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കുമ്മനം രാജശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ശുഹൈബ് വധവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നു വീണ്ടും രൂക്ഷവിമർശനമാണ് പൊലീസിനും ആഭ്യന്തരവകുപ്പിനും ഏൽക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

കേസ് സിബിഐക്ക് വിടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ ഉടനെയാണ് ഹൈക്കോടതി സർക്കാർ വാദം തള്ളിയത്. പിണറായി വിജയൻ ഭരണത്തിൽ ഇരകൾക്ക് നീതി ലഭിക്കില്ലെന്ന് ഹൈക്കോടതിയും പറഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുകയാണ് ഉചിതമെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം നേതാക്കൾ പ്രതികളായ കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന സർക്കാർ വാദം അണികൾ മാത്രമേ വിശ്വസിക്കൂ. നിയമസഭയിൽ പോലും കള്ളം പറയുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇതാദ്യമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു കുമ്മനം രാജശേഖരന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP