Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വ്യക്തിഹത്യയാണ് മാർക്സിസ്റ്റ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്; വട്ടിയൂർക്കാവിന് വേണ്ടത് വികസനത്തിന്റെയും വിശ്വാസത്തിന്റെയും രാഷ്ട്രീയം; ഇതിനുള്ള വിധിയെഴുത്തായിരിക്കും ഈ ഉപതെരഞ്ഞെടുപ്പുകളെന്നും കുമ്മനം

വ്യക്തിഹത്യയാണ് മാർക്സിസ്റ്റ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്; വട്ടിയൂർക്കാവിന് വേണ്ടത് വികസനത്തിന്റെയും വിശ്വാസത്തിന്റെയും രാഷ്ട്രീയം; ഇതിനുള്ള വിധിയെഴുത്തായിരിക്കും ഈ ഉപതെരഞ്ഞെടുപ്പുകളെന്നും കുമ്മനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ എൻഡിഎ വോട്ടർമാർക്കുമുന്നിൽ ചർച്ചചെയ്യുന്നത് വികസനവും വിശ്വാസവുമാണെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. നാളിതുവരെ വികസനത്തിന്റെ പേരിൽ ജനങ്ങളെ പറ്റിച്ചിരുന്ന ഇടതുപക്ഷത്തിന് വട്ടിയൂർക്കാവിലെ ജനങ്ങളോട് വോട്ട് ചോദിക്കാനുള്ള അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. പേരൂർക്കടയിൽ എൻഡിഎ ഏരിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം.

വികസനത്തിന്റെ രാഷ്ട്രീയം ചർച്ച ചെയ്യുന്നതിനു പകരം വ്യക്തിഹത്യയാണ് മാർക്സിസ്റ്റ് നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്നത്. എനിക്ക് ആരോടും വ്യക്തിപരമായ വിദ്വേഷങ്ങളില്ല. വ്യക്തിഹത്യ നടത്തുന്നത് ബിജെപിയുടെ ശൈലിയുമല്ല. മന്ത്രി കടകംപള്ളിക്കു മറുപടി പറയുകമാത്രമാണ് താൻ ചെയ്തത്. വികസനം നടപ്പാക്കുന്നതിനും വിശ്വാസ സംരക്ഷണത്തിനുമായുള്ള വിധിയെഴുത്തായിരിക്കും ഈ ഉപതെരഞ്ഞെടുപ്പുകളെന്നും കുമ്മനം അഭിപ്രായപ്പെട്ടു.

ബിജെപി ഭരണത്തിൽ രാജ്യമെങ്ങും വികസനക്കുതിപ്പാണ് സംഭവിക്കുന്നത്. കേന്ദ്രസർക്കാർ സർവ്വ മേഖലകളിലും വിവിധ തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നു. ജനങ്ങൾ മോദി സർക്കാരിനൊപ്പമാണ്. എന്നാൽ നിരാശയിലായ കോൺഗ്രസ്പാർട്ടി ബാലിശമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. കോൺഗ്രസ് ഭരണത്തിൽ അഴിമതിയിൽ മുങ്ങിയ രാജ്യത്തെ അഴിമതി മുക്തിമാക്കി വികസനക്കുതിപ്പിലേക്ക് നരേന്ദ്ര മോദി നയിച്ചു. വട്ടിയൂർക്കാവിലും അതു തന്നെ സംഭവിക്കും. എൻഡിഎ വട്ടിയൂർക്കാവിൽ വിജയിക്കുകയും കോൺഗ്രസ് മുക്തമാകുകയും ചെയ്യുമ്പോൾ നിരവധി ജനക്ഷേമ പദ്ധതികൾ ഇവിടെയും നടപ്പിലാകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP