Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'കേരളത്തിന്റെ ആരോഗ്യ രംഗത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന ആരോഗ്യമന്ത്രി സ്വന്തം ആവശ്യത്തിൽ സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചത് അപഹാസ്യമാണ്; പെൻഷൻ വാങ്ങുന്ന ഭർത്താവ് ആശ്രിതനാണെന്ന് കാണിച്ച് പണം തട്ടുന്നു'; വ്യാജ രേഖകൾ സമർപ്പിച്ച് സർക്കാരിനെ കബളിപ്പിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് കുമ്മനം രാജശേഖരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭർത്താവിന്റെയും അമ്മയുടേയും പേരിൽ വ്യാജ ചികിത്സാബിൽ നൽകി പണം തട്ടിയ ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

മട്ടന്നൂർ നഗരസഭാ ചെയർമാനായിരുന്ന മന്ത്രിയുടെ ഭർത്താവ് കെ. ഭാസ്‌കരൻ സർക്കാരിൽ നിന്ന് പെൻഷൻ വാങ്ങുന്നയാളാണ്. ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നയാൾ ആശ്രിതനാണെന്ന് കാണിച്ചാണ് മന്ത്രി പണം തട്ടിയത്. ഔദ്യോഗിക പദവിയിലിരുന്ന് കൃത്രിമ രേഖകളിൽ ഒപ്പിട്ട മന്ത്രിക്ക് അധികാരത്തിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്താതെയാണ് മന്ത്രി ആ പണവും വാങ്ങിയത്. ഇത്തരത്തിൽ വ്യാജ രേഖകൾ സമർപ്പിച്ച് ഒരു മന്ത്രി തന്നെ സർക്കാരിനെ കബളിപ്പിച്ചിരിക്കുകയാണ്. ഇതിനുള്ള എല്ലാ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്.

പൊതുപ്രവർത്തനത്തോട് അൽപ്പമെങ്കിലും മാന്യത പുലർത്തുന്നുണ്ടെങ്കിൽ ഈ സാഹചര്യത്തിൽ മന്ത്രിയുടെ രാജി മാത്രമാണ് അഭികാമ്യമെന്നും അല്ലെങ്കിൽ അവരെ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാവണമെന്നും കുമ്മനം ആവശ്യപ്പെട്ടു.

കേരളത്തിന്റെ ആരോഗ്യ രംഗത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന ആരോഗ്യമന്ത്രി തന്നെ സ്വന്തം ആവശ്യത്തിൽ സ്വകാര്യ ആശുപത്രിയെ ആശ്രയിച്ചത് തികച്ചും അപഹാസ്യമാണ്. ആദർശവും ധാർമീകതയും പ്രവർത്തകർക്ക് മാത്രം മതിയെന്ന രീതിയാണ് ശൈലജ അവലംബിച്ചിരിക്കുന്നതെന്നും കുമ്മനം വിമർശിച്ചു.

വിവാദങ്ങളെ തുടർന്ന് ഹൈക്കോടതിയുടെ വിമർശനം ഉൾപ്പെടെ നേരിട്ട ആരോഗ്യമന്ത്രി ഈ സംഭവത്തോടെ ആ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് തെളിയിച്ചിരിക്കുകയാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP