Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ശബരിമല വിഷയം സങ്കീർണമാക്കിയതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് തുല്യ പങ്ക്; സുപ്രീം കോടതി വിധി കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയം; അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച പ്രകടനം നടത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ശബരിമല വിഷയം സങ്കീർണമാക്കിയതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് തുല്യ പങ്ക്; സുപ്രീം കോടതി വിധി കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാർ പൂർണ പരാജയം; അടുത്ത തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച പ്രകടനം നടത്തുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല വിഷയം സംസ്ഥാനസർക്കാരും കേന്ദ്രസർക്കാരും ചേർന്ന് സങ്കീർണമാക്കിയതാണെന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. സുപ്രീംകോടതി വിധി ഭംഗിയായി കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ശബരിമല വിഷയത്തിൽ സർക്കാരിന് കുറച്ചു കൂടി മെച്ചപ്പെട്ട സമീപനമാവാമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിധിക്കെതിരെ സർക്കാർ റിവ്യൂ ഹർജി നൽകണമായിരുന്നു. പകരം രാഷ്ട്രീയ മുതലെടുപ്പാണ് ശബരിമലയിൽ നടന്നത്. ശബരിമല സംഘർഷ ഭൂമിയാക്കിയതിൽ ഇടതുപക്ഷത്തിനും ബിജെപിക്കും പങ്കുണ്ടെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.

വർധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവിലയും അവശ്യസാധനങ്ങളുടെ വിലയും നിയന്ത്രിക്കാൻ കഴിയാത്തത് കേന്ദ്രസർക്കാരിന്റെ പോരായ്മയാണെന്നും മന്മോഹൻ സിങ്ങിന്റെ ഭരണകാലത്തുണ്ടായിരുന്ന സാമ്പത്തിക വികസനം ഇപ്പോൾ നിശ്ചലമായ നിലയിലാണെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. അടുത്തു നടക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നല്ല പ്രകടനം കാഴ്ച വെയ്ക്കാനാവുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP