Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയ കാലത്തും പതിവ് തെറ്റിക്കാതെ കുഞ്ഞിരാമേട്ടൻ; പാവങ്ങളുടെ സ്ഥിതിയോർത്ത് ആഘോഷ കിറ്റ്; ചെറിയ ഹോട്ടലിൽ നിന്നും ലഭിക്കുന്ന വരുമാനം പാവങ്ങൾക്ക് നൽകിയുള്ള ഗ്രാമീണ വിശുദ്ധി

പ്രളയ കാലത്തും പതിവ് തെറ്റിക്കാതെ കുഞ്ഞിരാമേട്ടൻ; പാവങ്ങളുടെ സ്ഥിതിയോർത്ത് ആഘോഷ കിറ്റ്; ചെറിയ ഹോട്ടലിൽ നിന്നും ലഭിക്കുന്ന വരുമാനം പാവങ്ങൾക്ക് നൽകിയുള്ള ഗ്രാമീണ വിശുദ്ധി

കോഴിക്കോട്: ആഘോഷങ്ങളിൽ കുഞ്ഞിരാമേട്ടൻ വിതരണം ചെയ്യുന്ന കിറ്റുകൾക്ക് എന്നും പത്തരമാറ്റിന്റെ തിളക്കമാണ്.തുടർച്ചയായി ആറാം വർഷമാണ് കല്ലാച്ചി ടൗണിലെ എം ടി.കുഞ്ഞിരാമൻ നാടൊന്നാകെ ആഘോഷങ്ങളിൽ നിറയുമ്പോൾ കിറ്റ് വിതരണവുമായി എത്തുന്നത്.മഹാ പ്രളയം മൂലം ആഘോഷത്തിന് പൊലിമ നന്നെ കുറഞ്ഞെങ്കിലും പാവങ്ങളുടെ സ്ഥിതിയോർത്ത് കിറ്റ് വിതരണം നിർത്തി വെക്കേണ്ടതില്ലെന്ന് കുഞ്ഞിരാമേട്ടൻ തീരുമാനിക്കുകയായിരുന്നു.

ചെറുപ്പ കാലത്ത് നേരിട്ട കടുത്ത പട്ടിണിയുടെ അനുഭവമാണ് കുഞ്ഞിരാമേട്ടന് പറയാനുള്ളത്.ഒന്ന് വയറ് നിറഞ്ഞ് ഉണ്ണാൻ പോലും കഴിയാത്ത ആഘോഷ വേളകൾ.ഇതിന്റെ വെളിച്ചത്തിലാണ് കച്ചവടത്തിൽ നിന്നും ലഭിക്കുന്ന ലാഭവിഹിതം കൂട്ടിചേർത്ത് ആഘോഷങ്ങളിൽ ക്വിറ്റ് വിതരണം നടത്താനുള്ള തീരുമാനം കുഞ്ഞിരാമേട്ടൻ സ്വീകരിച്ചത്.

കല്ലാച്ചിയിൽ ഭാര്യ ഗീതയോടൊപ്പം എം ടി.ഹോട്ടൽ നടത്തുന്ന എം ടി.കുഞ്ഞിരാമൻ ഓണത്തിനും പെരുന്നാളിനും വിഷുവിനുമാണ് പ്രധാനമായും ക്വിറ്റുകൾ വിതരണം ചെയ്യുന്നത്.എല്ലാവരും കൂടിചേരാനായി ചെറിയ ചടങ്ങും സംഘടിപ്പിക്കും. എട്ട് വർഷം മുമ്പ് കല്ലാച്ചി സിപിഎം.ഓഫീസിന് തൊട്ടടുത്ത് ചെറിയ ഹോട്ടൽ കട തുടങ്ങിയ കുഞ്ഞിരാമൻ അതിൽ നിന്നും ലഭിക്കുന്ന വരുമാനമാണ് പ്രധാനമായും ജീവിതത്തിന്റെ മുതൽ കൂട്ട്

ഇപ്രാവിശ്യം പ്രദേശത്തെ പാവപ്പെട്ട 103 പേർക്കാണ് ക്വിറ്റ് വിതരണം ചെയ്തത്.ഒരു ക്വിറ്റിൽ 4 കിലോ അരി,500 പഞ്ചസാര തുടങ്ങി 9 സാധനങ്ങളാണ് ക്വിറ്റിലുണ്ടാകുന്നത്.ഒരു ക്വിറ്റിന് ഏകദേശം 350 രൂപ വില വരും. കല്ലാച്ചി ചെത്ത് തൊഴിലാളി ഓഫീസിൽ നടന്ന ക്വിറ്റ് വിതരണ ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സഫീറ നിർവ്വഹിച്ചു.ടി.ചാത്തു അധ്യക്ഷം വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.വി.കുഞ്ഞിക്യഷ്ണൻ,പി.ഗവാസ്,കരിമ്പിൽ ദിവാകരൻ,കെ.ടി.കെ.ചന്ദ്രൻ,കെ.പി.കുമാരൻ എന്നിവർ സംസാരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP