Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

500 പവനും 50 ലക്ഷത്തിന്റെ രത്‌നങ്ങളും നഷ്ടമായ കുഞ്ഞുമുഹമ്മദ് ഹാജിയുടെ രക്തസമ്മർദ്ദം വർദ്ധിച്ച് ആശുപത്രിയിൽ; കുഴഞ്ഞു വീണത് മോഷണ വിവരം അറിഞ്ഞ് നാട്ടിലേക്ക് യാത്ര തിരിക്കും മുമ്പ്

500 പവനും 50 ലക്ഷത്തിന്റെ രത്‌നങ്ങളും നഷ്ടമായ കുഞ്ഞുമുഹമ്മദ് ഹാജിയുടെ രക്തസമ്മർദ്ദം വർദ്ധിച്ച് ആശുപത്രിയിൽ; കുഴഞ്ഞു വീണത് മോഷണ വിവരം അറിഞ്ഞ് നാട്ടിലേക്ക് യാത്ര തിരിക്കും മുമ്പ്

തൃശൂർ: എത്രവലിയ കോടീശ്വരൻ ആണെങ്കിലും കുന്നുകൂട്ടിവച്ച സ്വത്തിൽ അൽപ്പമെങ്കിലും നഷ്ടമായാൽ ദുഃഖമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. അതു തന്നെയാണ് പ്രവാസി വ്യവസായിയാ കുഞ്ഞുമുഹമ്മദ് ഹാജിയുടെ കാര്യത്തിൽ ഉണ്ടായതും. പൂട്ടിക്കിടന്ന സ്വന്തം വീട്ടിൽ നിന്ന് അഞ്ഞൂറ് പവൻ സ്വർണവും 50 ലക്ഷം രൂപയുടെ രത്‌നാഭരണങ്ങളും മോഷണം പോയത് അറിഞ്ഞ പ്രവാസി വ്യവസായി കുഞ്ഞുമുഹമ്മദ് ദുബായിൽ ആശുപത്രിയിലായി. മോഷണ വിവരം അറിഞ്ഞ് നാട്ടിലേക്ക് തിരിക്കാനിരിക്കേയാണ് രക്തസമ്മർദ്ദവും മറ്റു ശാരീരികാസ്വാസ്ഥ്യവും മൂലം അവിടെ ആശുപത്രിയിലാക്കിയത്. ആശുപത്രി വിട്ട് അദ്ദേഹം എന്ന് വരുമെന്ന് നിശ്ചയമില്ല.

ചാവക്കാടിന് സമീപം വടക്കേകാട് വെൺമാടത്തിൽ തടാകം വീട്ടിലാണ് വൻ കവർച്ച നടന്നത്. പ്രതികളെ കണ്ടെത്താൻ പൊലീസ് ഊർജ്ജിത അന്വേഷണം നടത്തുന്നുണ്ട്. തിങ്കളാഴ്ച രാത്രിയിൽ വീടിരിക്കുന്ന പ്രദേശത്തെ ടവറിന്റെ പരിധിയിൽ വന്ന ഫോണുകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്. മൂന്നു മാസം മുമ്പ് വീടുപണിക്ക് എത്തിയിരുന്ന എഴുപതോളം തൊഴിലാളികളുടെ കൂട്ടത്തിൽ മോഷ്ടാവും ഉണ്ടായിരുന്നോ എന്ന സംശയം നിലനിൽക്കുന്നു.

നാട്ടിൽ പച്ചക്കറി വ്യാപാരിയായാണ് കുഞ്ഞഹമ്മദ് ഹാജി അറിയപ്പെടുന്നത്. കച്ചവടം എന്ന പാരമ്പര്യ ബിസിനസിൽ ഹാജി തുടക്കം കുറിക്കുന്നതും ഇതിൽ തന്നെയാണെന്നും നാട്ടുകാർ പറയുന്നു. എന്നാൽ ഹാജിക്ക് എന്ത് തരം വ്യവസായങ്ങൾ ഒക്കെയാണ് ഉള്ളതെന്നതിൽ നാട്ടുകാർക്ക് യാതൊരു വ്യക്തതയുമില്ല. നാട്ടിലും വിദേശത്തുമായി കോടിക്കണക്കിന് രൂപയുടെ ആസ്തിയുള്ള പുന്നയൂർക്കുളത്തെ ഈ മുതലാളിക്ക് ഇന്ത്യൻ റെയിൽവെക്ക് ആവശ്യത്തിന് കമ്പി സപ്ലെ ചെയ്യുന്ന കരാറുമുണ്ടെന്നാണ് പൊതു സംസാരം.

വിദേശത്താണ് കുഞ്ഞഹമ്മദ് ഹാജിയും അദ്ദേഹത്തിന്റെ കുടുംബവും. എന്നാൽ ചുരുങ്ങിയത് രണ്ട് മാസത്തിനിടയിലെങ്കിലും ഹാജിയോ മക്കളോ നാട്ടിലെത്താറുണ്ട്. പൂട്ടിക്കിടക്കുന്ന വീട്ടിൽ ആഭരണങ്ങളും പണവും സൂക്ഷിക്കാൻ പ്രത്യേക സേയ്ഫ് തന്നെ പണിതിട്ടും മോഷണം നടന്നുവെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത് വീടുമായി നല്ല അടുപ്പമുള്ളവരെ കേന്ദ്രീകരിച്ചാണ്. വീട്ടിലെ മുറികളും വഴികളും എല്ലാം ചിരപരിചിതമായവർക്ക് മോഷണത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഒരു യുവാവിനെ വിവരങ്ങൾ ചോദിച്ചറിയാനായി വിളിപ്പിച്ചിട്ടുണ്ട്. അടുത്തകാലത്ത് വീട്ടിൽ വന്നിരുന്നവരെക്കുറിച്ചും അവരുടെ പശ്ചാത്തലത്തെക്കുറിച്ചും പൊലീസ് വിവരങ്ങൾ ശേഖരിക്കുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. വീട്ടുടമ കുഞ്ഞുമുഹമ്മദ് ഗൾഫിൽ നിന്ന് ഇന്ന് എത്തും. വീടുമായി ഇടപഴകിയവരെ കുറിച്ച് അദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ കാത്തിരിക്കുകയാണ് പൊലീസ്.

കുഞ്ഞുമുഹമ്മദും കുടുംബവും വിദേശത്തായതിനാൽ നഷ്ടമായ വസ്തുക്കളുടെ മൂല്യം ഇനിയും കണക്കാക്കിയിട്ടില്ല. മുൻപും മോഷണ ശ്രമം നടന്നിട്ടുള്ള അത്യാഡംബര വീടിന്റെ സവിശേഷതകൾ നാട്ടുകാർക്കും കൂടുതൽ അറിയില്ല. വീട്ടുടമസ്ഥൻ എത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാമെന്ന നിലപാടിലാണ് പൊലീസ്. ഐ.ജി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥർ മോഷണം നടന്ന സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലം പരിശോധിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP