Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാള ഗദ്യ സാഹിത്യ മണ്ഡലത്തെ ആഴമേറിയ വിലയിരുത്തലുകൾക്കും ചർച്ചകൾക്കും വിധേയമാക്കിയ കുന്നത്തു ജനാർദ്ദനമേനോന്റെ 62ാം ചരമ വാർഷികത്തിൽ അനുസ്മരണ സമ്മേളനം; സംസ്‌കാര സാഹിതി പാലക്കാട് ജില്ലാ കമ്മറ്റി നടത്തുന്ന സമ്മേളനം നടക്കുന്നത് സുൽത്താൻ പേട്ട എൽ.പി.സ്‌കൂളിൽ

മലയാള ഗദ്യ സാഹിത്യ മണ്ഡലത്തെ ആഴമേറിയ വിലയിരുത്തലുകൾക്കും ചർച്ചകൾക്കും വിധേയമാക്കിയ കുന്നത്തു ജനാർദ്ദനമേനോന്റെ 62ാം ചരമ വാർഷികത്തിൽ അനുസ്മരണ സമ്മേളനം; സംസ്‌കാര സാഹിതി പാലക്കാട് ജില്ലാ കമ്മറ്റി നടത്തുന്ന സമ്മേളനം നടക്കുന്നത് സുൽത്താൻ പേട്ട എൽ.പി.സ്‌കൂളിൽ

പാലക്കാട്: മലയാള ഗദ്യ സാഹിത്യ മണ്ഡലത്തെ ആഴമേറിയ വിലയിരുത്തലുകൾക്കും ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമാക്കിയ പ്രതിഭാധനനാണ് കുന്നത്തു ജനാർദ്ദനമേനോൻ എന്ന കുന്നത്ത് കണ്ണൻ ജനാർദ്ദനമേനോൻ. എഴുത്തിന്റെ വഴിയിൽ രാജഭക്തിക്കു അടിമപ്പെടാതെ സ്വതന്ത്രമായി തൂലിക ചലിപ്പിച്ച വ്യക്തിതമായ ജനാർദ്ദനമേനോൻ കുമാരനാശാൻ കൃതികളുടെ ആദ്യ നിരുപകൻ കൂടിയാണ്. അറിയപ്പെടാത്ത് അദ്ധേഹത്തിന്റെ സാഹിത്യ മണ്ഡലത്തിന്റെ പരിപോഷണത്തിന് മേനോൻ നല്കിയ സംഭാവനകളെ വിലയിരുത്താനും 62-ാം ചരമവാർഷികത്തിൽ ജന്മനാട്ടിൽ അനുസ്മരണം സംഘടിപ്പിക്കാനും സംസ്‌കാര സാഹിതി പാലക്കാട് ജില്ലാ കമ്മറ്റി തീരുമാനിച്ചു. 17 ന് സുൽത്താൻ പേട്ട എൽ.പി.സ്‌കൂളിലാണ് അനുസ്മരണം സംഘടിപ്പിക്കുന്നത്.

വിദ്യാർത്ഥികളുടെ ഫീസ് നിരക്ക് വർദ്ധനവുമായി ബന്ധപ്പെട്ട് പ്രതിഷേധത്തിനും തുടർന്ന് ദിവാൻ രാഘവയ്യയുടെ പട്ടാള ലാത്തിചാർജ്ജിനും 1922ൽ തിരുവതാംകൂർ സാക്ഷ്യം വഹിച്ചച്ചപ്പോൾ വിദ്യാർത്ഥി സമരത്തെ തെരുവിൽ അടിച്ചൊതുക്കാനുള്ള ദിവാൻ രാഘവയ്യയുടെ പട്ടാള നടപടിക്കെതിരര നിശിത വിമർശനവുമായി സമദർശിപത്രത്തിലൂടെ കുന്നത്ത് ജനാർദ്ധനമേനോനാണ് ആദ്യം രംഗത്തെത്തിയത്. വിമർശനത്തെ തുടർന്ന് പത്രമുടമ കുളകുന്നത്ത് രാമൻ മേനോനും ദിവാനും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയും അനന്തരം അത് സമദർശി പത്രാധിപരായിരുന്ന കുന്നത്ത് ജനാർദ്ധനമേനോന്റ രാജി വെക്കുകയാണ് ചെയ്തത്. പത്രലോകവും സാഹിത്യ ലോകവും അർഹിക്കുന്ന പരിഗണന നല്കാതെ അകറ്റിയ ഈ പ്രതിഭയെ ജന്മനാടും മറന്നിരുന്നു. ആ ഓർമകൾ പുതുക്കാനാണ് ഈ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നത് എന്ന് സംഘാടകർ പറയുന്നു.

ഉള്ളൂരിന്റെ പ്രാസവാദത്തെ ഖണ്ഡിച്ച് കെ.സി.കേശവപിള്ള എഴുതിയ ലേഖനം സുധർശനത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സുദർശനം മാസികയും അതിന്റ പത്രാധിപരും ഉടമസ്ഥനുമായ കുന്നത്ത് ജനാർദ്ദനമേനോനും സാഹിത്യ ലോകത്ത്ചർച്ചയാവുന്നത്. കേരളവർമ്മ വലിയകോയിത്തമ്പുരാനുവേണ്ടി ഉള്ളൂരും ഏ ആറിനു വേണ്ടി കെ.സി.കേശവപിള്ളയും പ്രാസ അനുകൂല - പ്രതികൂല വാദങ്ങളുയർത്തി കൊമ്പ്‌കോർത്ത കാലത്താണ് കെ.സി.യുടെ ലേഖനം സുധർശനത്തിലൂടെ വായനക്കാരിലെത്തിയത്. കേരളവർമ്മയുടെ അപ്രീതിഭയന്ന് മറ്റുപ്രസാധകർ പിന്മാറിയഘട്ടത്തിൽ ജനാർദ്ധനമേനോൻ സധൈര്യം ഈ ദൗത്യം ഏറ്റെടുത്തു എന്നത് ജനാർദ്ദനമേനോൻ എന്ന പത്രാധിപരുടെ മാറ്റ് കൂട്ടുന്നു.

ആത്മാഭിമാനത്തിലും നിലപാടുകളിലും വ്യതിചലിക്കാൻ തയ്യാറാവാത്തതിന്റെ പേരിൽ പത്രങ്ങളിൽ നിന്ന് പത്രങ്ങളിലേക്കും മാസികകളിലെക്കും ജനാർദ്ധനമേനോൻ സ്വയം അഭയം തേടിയിരുന്നു .കേരള ചിന്താമണി, ചക്രവർത്തി, സമദർശി, സ്വരാട്,ഗോമതി, എക്സ്‌പ്രസ്സ്, ദീപം, കേരള ശോഭിനി, യുവ കേരളം, കേരള ദീപം, മലബാറി, സുദർശനം എന്നിങ്ങനെ നീളുന്നു ആ നിര

ചെറുകഥകളായ കഥാരാമം, യേശു ക്രിസ്ത്രു, മലബാറി നാടകങ്ങളായ വാസന്തസേനം, മാളവിക വിവർത്തനങ്ങളായ ശ്രീ മഹാഭാരതം, ശ്രീമദ് ഭഗവത്ഗീത നിരൂപണമായ മഹാഭാരതകഥ, കമലാവതി നാടകം എന്നിങ്ങനെ സാഹിത്യത്തിന്റെ സമസ്ത മേഖലകളിലും സഞ്ചരിച്ചിരുന്ന മേനോന്റെ തൂലികയിൽ നിന്ന് എൺപതോളം കൃതികൾ പിറന്നു വീണിരുന്നു. നായർ - നമ്പൂതിരിയുവാക്കൾക്കിടയിൽ പുരോഗമനാശയങ്ങൾ രൂപപ്പെടുത്തുകയും എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനമനുവദിക്കണമെന്നാവശ്യപ്പെട്ട വാദങ്ങൾ ഉയർത്തുന്നതിനും കുന്നത്ത് മുൻനിരയിൽ നിന്നിരുന്നു.

ഒലവക്കോട് കാവിൽപ്പാടാണ് ജനനം.ആറാം ക്ലാസാണ് വിദ്യഭ്യാസ യോഗ്യതയെങ്കിലും സ്വപ്രയത്‌നം കൊണ്ട് ഇംഗ്ലീഷ്, സംസ്‌കൃതം, തമിഴ്, ബംഗാളി എന്നീ ഭാഷകളിൽ പ്രാവിണ്യം നേടിയിരുന്നു. 71 -ാം വയസ്സിൽ നിരവധി രചനളുടെ കർത്താവെന്ന കിരീടമുണ്ടെങ്കിലും മരുന്ന് വാങ്ങാൻ പോലും പണമില്ലാതെയാണ് ലോകത്തോട് വിട പറഞ്ഞത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP