Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രേക് തകരാറിലായി എന്നറിഞ്ഞപ്പോഴെ റോബിൻ കുഞ്ഞുപെങ്ങളെ മടിയിലിരുത്തി കെട്ടിപ്പിടിച്ചു; പുതുവേലിക്കര ഗ്രാമത്തെ മുഴുവൻ ദുഃഖക്കടലിലാഴ്‌ത്തിയ അപകടത്തിൽ മരിച്ച ആന്മേരിയുടെ സഹോദരൻ റോബിനെയും നയനയുടെ സഹോദരി നന്ദനയെയും എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ ബന്ധുക്കളും നാട്ടുകാരും

ബ്രേക് തകരാറിലായി എന്നറിഞ്ഞപ്പോഴെ റോബിൻ കുഞ്ഞുപെങ്ങളെ മടിയിലിരുത്തി കെട്ടിപ്പിടിച്ചു; പുതുവേലിക്കര ഗ്രാമത്തെ മുഴുവൻ ദുഃഖക്കടലിലാഴ്‌ത്തിയ അപകടത്തിൽ മരിച്ച ആന്മേരിയുടെ സഹോദരൻ റോബിനെയും നയനയുടെ സഹോദരി നന്ദനയെയും എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ ബന്ധുക്കളും നാട്ടുകാരും

പ്രകാശ് ചന്ദ്രശേഖർ

കൂത്താട്ടുകുളം: പുതുവേലി അപകടത്തിൽ മരണമടഞ്ഞ ആന്മരിയുടെ സഹോദരൻ റോബിന് അസഹ്യമായ വേദനയുമായി കഴിയേണ്ടിവന്നത് ആറുമണിക്കൂർ. രാവിലെ ആഹാരം കഴിച്ചതിനാൽ ആറുമണിക്കൂറിന് ശേഷമേ അനസ്‌തേഷ്യ കൊടുക്കാൻ കഴിയു എന്ന ഡോക്ടർമാർ വിധിയെഴുതിയതോടെയാണ് കൂട്ടത്തിൽ കൂടുതൽ പരിക്കേറ്റ റോബിൻ കഠിനമായ വേദനയുമായി അരദിവസം കരഞ്ഞുതീർക്കേണ്ടിവന്നത്. ഇത് അൽപസമയം ആശുപത്രിയിൽ സംഘർഷാവസ്ഥക്കും കാരണമായി.

ആശുപത്രിയിൽ സൗകര്യമുണ്ടായിരുന്നിട്ടും കുട്ടികൾക്ക് ബന്ധപ്പെട്ടവർ ചികത്സ നൽകുന്നില്ലന്നാരോപിച്ച് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചതോടെ കുട്ടികളുടെ ബന്ധുക്കളെ വിളിച്ചുവരുത്തി ഡോക്ടർമാർ അനസ്‌തേഷ്യ നൽകുന്നതിലെ ബുദ്ധിമുട്ട് അറിയച്ചതോടെയാണ് രംഗം ശാന്തമായത്.

അപകടത്തേത്തുടർന്ന് രൂപപ്പെട്ട ആശുപത്രിയിലെ ശോകമൂകമായ അന്തരീക്ഷത്തിൽ എങ്ങും മുഴങ്ങിക്കേട്ടത് ഉറ്റവരുടെ അലമുറയും ദീനരോധനങ്ങളും മാത്രമായിരുന്നു. ഒപ്പമുണ്ടായിരുന്ന ഏക സഹോദരി ആന്മരിയയുടെ മരണവാർത്ത സഹോദരൻ റോബിന്റെ കാതിലെത്താതിരിക്കനുള്ളപെടാപ്പാടായിരുന്നു ഉറ്റവരെ ഏറെ വലച്ചത്.

വേദനയിൽ പുളയുന്ന ഇവനെ ആശ്വസിപ്പിക്കുന്നതിനിടെ ഇവരിൽ പലരും വിതുമ്പലടക്കാൻ നന്നേ പാടുപെട്ടു. മുത്തോലപുരം വട്ടപ്പാറയിൽ ഷിജി -സിമിലി ദമ്പതികളുടെ മകളാണ് മരണമടഞ്ഞ ആന്മരിയ (6) സഹോദരൻ റോബിൻ(11) മേരിമാതാ സ്‌കൂളിലെ നാലാംക്ലാസ്സ് വിദ്യാർത്ഥിയാണ്. ജീപ്പിന്റെ മുൻസീറ്റിലായിരുന്നു ഇരുവരും യാത്ര ചെയ്തിരുന്നത്. ബ്രേക്ക് തകരാറിലായി എന്ന് ഡ്രൈവർ അറിയച്ചതോടെ കുഞ്ഞുപെങ്ങളെ മടയിലിരുത്തി കെട്ടിപുണർന്നായിരുന്നായിരുന്നു റോബിന്റെ തുടർന്നുള്ള യാത്ര എന്നാണ് പുറത്തായ വിവരം.

ഇടിയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ആന്മരിയ സംഭവസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞിരുന്നു. ഈ സമയം കാലിന് പരിക്കേറ്റിരുന്നതിനാൽ എഴുന്നേൽക്കാൻ പോലും ആവാത്ത അവസ്ഥയിലായിരുന്നു റോബിൻ. രണ്ടു കാലുകൾക്കും കൈക്കും ഒടിവുള്ള റോബിനെ ഉച്ച കഴിഞ്ഞാണ് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

ഈ സമയമത്രയും ആന്മരിയയെ കുറിച്ചായിരുന്നു അവന്റെ അന്വേഷണം.ഉള്ളംനുറുങ്ങുംവേദനക്കിടയിലും പിതാവ് ഷിജിയും മറ്റുബന്ധുക്കളും റോബിനെ ആശ്വസിപ്പിക്കാൻ നടത്തിയ പെടാപ്പാട് കാണികളുടെ മിഴികളെയും ഈറനണിയിച്ചു.സ്‌കൂളിനടുത്തുള്ള മാരുതി ഷോറൂമിലെ ജീവനക്കാനാണ് ഷിജി.ഗൾഫിലെ ജോലിവിട്ട് നാട്ടിലെത്തിയിട്ട് മാസങ്ങളേ ആയിട്ടുള്ളു.

ആന്മരിയയുടെ മാതാവ് സിമിനി സൗദിയിൽ നേഴ്‌സാണ്. നാളെ ഉച്ചകഴിഞ്ഞ് ഇവർ നാട്ടിലെത്തുകയുള്ളു എന്നാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. പോസ്റ്റുമോർട്ടത്തിന് ശേഷം ദേവമാതാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദ്ദേഹം നാളെ പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് സംസ്‌കരിക്കുമെന്നാണ് അറിയുന്നത്.

മരണമടഞ്ഞ മുത്തോലപുരം പെരുംമ്പിള്ളീൽ ദിലീപ്-മഞ്ജു ദമ്പതികളുടെ മകൾ നയന (6)യുടെ സഹോദരി നന്ദനക്കും (11)സാരമായി പരിക്കേറ്റിരുന്നു.കൈക്ക് മുറിവേറ്റ നന്ദനയും ദേവമാതാ ആശുപത്രിയിൽ ചികത്സയിലാണ്.സഹോദരിയുെട വേർപാട് വീട്ടുകാർ ഇതുവരെ ആവളെ അറിയിച്ചിട്ടില്ല. നാളെ പുലർച്ച ഇക്കാര്യം അറിയുമ്പോൾ അവളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്ന ആശങ്കയിലാണിപ്പോൾ ഉറ്റവർ. പിതാവ് ദീലീപ് ഖത്തറിലാണ് ജോലിചെയ്യുന്നത്.നാളെ പുലർച്ച 3.30തോടെ നെടുമ്പാശ്ശേരിയിൽ എത്തും.പോസ്റ്റുമോർട്ടത്തിന് ശേഷം ദേവമാതാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദ്ദേഹം നാളെ രാവിലെ വീട്ടിലെത്തിക്കുന്നതിനാണ് ബന്ധുക്കളുടെ തീരുമാനം.

അപകടത്തിൽ മരിച്ചവർക്ക് പുറമേ പതിനൊന്നുവിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.ഇവരിൽ തലക്ക് പരിക്കേറ്റ എത്തന ജോയിയെ(11) എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. അപകടസ്ഥലത്തുനിന്നും ഫോൺസന്ദേശമെത്തിയതിനേത്തുടർന്ന് ദുരന്തത്തെ നേരിടാൻ ദേവമാത ആശുപത്രിതിടുക്കത്തിൽ സജ്ജമായിരുന്നെന്നും രാത്രിയിൽ ജോലികഴിഞ്ഞ് മടങ്ങയ ഡോക്ടർമാരും സിസ്റ്റർമാരും എല്ലാവരും മടങ്ങയെത്തി പരിക്കേറ്റവർക്ക് കഴിയുന്നതും വേഗത്തിൽ ചികത്സ നൽകിയെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ദേവമാതാ ആശുപത്രി പി ആർ ഒ ലാൽസൺ മറുനാടനോട് പറഞ്ഞു.

ജീപ്പ് ഡ്രൈവർ തെക്കേപള്ളിക്കപ്പറമ്പിൽ ജോസ് ജേക്കബ്ബും (സിബി-45) അപകടത്തിൽ മരിക്കുകയുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP