Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടനാട് പാക്കേജുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര സർക്കാർ; പദ്ധതി തുക വിനിയോഗത്തിൽ വീഴ്ചയെന്ന് വിവരാവകാശ രേഖ

കുട്ടനാട് പാക്കേജുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര സർക്കാർ; പദ്ധതി തുക വിനിയോഗത്തിൽ വീഴ്ചയെന്ന് വിവരാവകാശ രേഖ


കൊച്ചി: കുട്ടനാട് പാക്കേജുമായി മുന്നോട്ട് പോകുമെന്ന് കേന്ദ്ര സർക്കാർ. കുട്ടനാട്ടിലെ കാർഷിക പ്രശ്‌നങ്ങൾക്കുള്ള പരിഹാര പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് വിവരാവകാശ പ്രകാരമുള്ള മറുപടിയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി.

കുട്ടനാട് പാക്കേജ് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാറോ ജലവിഭവ വകുപ്പോ തീരുമാനമെടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. കാലാവധി അവസാനിച്ചെങ്കിലും കുട്ടനാട് പാക്കേജനുസരിച്ചുള്ള പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുമെന്നാണ് സൂചന. 1840 കോടി രൂപയുടേതാണ് കുട്ടനാട് പാക്കേജ്. പദ്ധതിക്കായി നൽകിയ തുകയിൽ കോടിക്കണക്കിന് രൂപ വിനിയോഗിച്ചതായി കാണുന്നില്ലെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

പദ്ധതിക്ക് നൽകിയ 449.66 കോടി രൂപയിൽ 380.82 കോടി രൂപ ചെലവിട്ടതിന്റെ കണക്കുകൾ മാത്രമാണ് കൈവശമുള്ളത്. ബാക്കി 68.83 കോടി രൂപ വിനിയോഗിച്ചതായി കണക്കില്ല. പദ്ധതി നടത്തിപ്പ് സംബന്ധിച്ച് പഠനമോ വിലയിരുത്തലോ നടത്തിയിട്ടില്ലെന്നും വ്യക്തമാക്കുന്നുണ്ട്. കുട്ടനാട്ടിൽ കൃഷിയുടെയും തണ്ണീർത്തട ആവാസവ്യവസ്ഥയുടെയും വികസനത്തിന്, എം.എസ്.സ്വാമിനാഥൻ ഗവേഷണ ഫൗണ്ടേഷന്റെ ശുപാർശപ്രകാരമുള്ള പാക്കേജിന് 2008ലാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയത്. അതനുസരിച്ച് 2012ൽ പദ്ധതിയുടെ കാലാവധി അവസാനിച്ചു.

നെൽകൃഷിക്കുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തൽ, തണ്ണീർമുക്കം ബണ്ട് നവീകരണം, പുറംബണ്ട് ബലപ്പെടുത്തൽ, കനാൽ സംവിധാനം പുനഃസ്ഥാപിക്കൽ, കള നശീകരണം, ജലമലിനീകരണം ഒഴിവാക്കൽ, കായലിലെ ജൈവവൈവിധ്യം നിലനിർത്തൽ തുടങ്ങിയ പദ്ധതികളാണ് പാക്കേജിലുള്ളത്.1840.40 കോടിയുടെ കുട്ടനാട് പാക്കേജിന് ഇതിനകം അനുവദിച്ചിട്ടുള്ളത് 1270.27 കോടി രൂപയാണെന്ന് വിവരാവകാശനിമയപ്രകാരമുള്ള മറുപടിയിൽ കൃഷിമന്ത്രാലയം പറയുന്നു. അനുവദിച്ചതിൽ 449.65 കോടി രൂപയാണ് നൽകിയിട്ടുള്ളത്. നൽകിയതിൽ 380 കോടി രൂപ മാത്രമാണ് ഇതിനകം വിനിയോഗിച്ചിട്ടുള്ളതെന്നും അറിയിക്കുന്നു.

കൊടിക്കുന്നിൽ സുരേഷ് എം.പിക്ക് പാർലമെന്റിൽ നിന്ന് ലഭിച്ച മറുടപിയാണ് സംശയങ്ങൾക്ക് വഴിവച്ചത്. പദ്ധതിയുടെ കാലാവധി തീർന്നെന്നായിരുന്നു മറുപടി. പദ്ധതി പൂർണ്ണ ലക്ഷ്യത്തിലെത്താതെ നിറുത്തുന്നത് വിവാദവുമായി. ഇതിനിടെയാണ് വിവരാവകാശ മറുപടി എത്തുന്നത്. പദ്ധതി നടത്തിപ്പിൽ, പാടശേഖരങ്ങളിലെ വെള്ളപ്പൊക്കം തടയുന്നതിനുള്ള പ്രവൃത്തികൾക്കാണ് മുൻഗണന നിർദേശിച്ചിരുന്നത്. എന്നാൽ അത് പൂർണമായി പാലിക്കപ്പെട്ടിരുന്നില്ല. ഇത് വലിയ കൃഷി നാശമുണ്ടാക്കി. മഴക്കാലത്ത് കുട്ടനാട്ടിലെ ജീവിതവും ദുരിതമായി.

വെള്ളം കയറുന്നത് തടയാനുള്ള ജോലികൾ പ്രത്യേക പാക്കേജ് തയ്യാറാക്കി നടപ്പാക്കേണ്ടതുണ്ടെന്ന് എം.എസ്.സ്വാമിനാഥൻ ഫൗണ്ടേഷൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിനായി അദ്ദേഹം കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കുട്ടനാട് പാക്കേജ് അവസാനിച്ചിട്ടില്ലെന്ന കേന്ദ്ര മറുപടി പ്രതീക്ഷ നൽകുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP